For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചിലിനെ പേടിക്കണ്ട,പരിഹാരം വിശ്വസിക്കാം

മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ ചെയ്യേണ്ട ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം

|

മുടി കൊഴിച്ചില്‍ തന്നെയാണ് പലപ്പോഴും പലരേയും പ്രതിസന്ധിയിലാക്കുന്നത്. മുടി കൊഴിച്ചില്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. എത്രയൊക്കെ എണ്ണയും മരുന്നും മാറി മീറി പരീക്ഷിച്ചിട്ടും പരിഹാരം കാണാന്‍ കഴിഞ്ഞില്ലേ? എന്നാല്‍ ഇനി മുടി കൊഴിച്ചിലും മുടിസംബന്ധമായ മറ്റു പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്.

കക്ഷം കറുക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്കക്ഷം കറുക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്

പരസ്യങ്ങളില്‍ കാണുന്ന പല വസ്തുക്കളും ഉപയോഗിച്ച് ഉള്ള മുടി കൂടി കളയുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത മുടിസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ കേശസംരക്ഷണത്തിന് ഉപയോഗിക്കാവുന്നത് എന്ന് നോക്കാം.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണയുടെ ഉപയോഗം മുടി വളര്‍ത്തുക എന്നതാണെന്ന് ആര്‍ക്കും അറിയാത്തതില്ല. എന്നാല്‍ അമിത രോമവളര്‍ച്ച പേടിച്ച് പലരും ആവണക്കെണ്ണയെ ശരീരത്തില്‍ അടുപ്പിക്കാറില്ല.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

മുടി കൊഴിച്ചില്‍ പൂര്‍ണമായും മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. ദിവസവും ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ട് മസ്സാജ് ചെയ്യുക. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു. മാത്രമല്ല മുടിക്ക് നല്ല ആരോഗ്യവും തിളക്കവും നല്‍കുന്നു.

 കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴയുടെ ജെല്‍ ഉപയോഗിച്ച് മുടി വളര്‍ത്താം. ഇത് കഷണ്ടി ഇല്ലാതാക്കാനും മുടി കൊഴിച്ചില്‍ കുറക്കാനും കറ്റാര്‍ വാഴ ജെല്‍ ഉപയോഗിക്കാം. കറ്റാര്‍ വാഴയില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി വളര്‍ച്ചക്ക് സഹായിക്കുന്നു.

കുരുമുളക്

കുരുമുളക്

കുരുമുളക് പാചകത്തിന് മാത്രമല്ല ഉപയോഗിക്കുന്നത്. മുടി കൊഴിച്ചില്‍ തടയാനും കുരുമുളക് ഉപയോഗിക്കുന്നു. കുരുമുളക് അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് തലയോട്ടിയിലെ അണുബാധയെ ഇല്ലാതാക്കുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.

 ഉലുവ പേസ്റ്റ്

ഉലുവ പേസ്റ്റ്

ഉലുവ പേസ്റ്റ് തലയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് 15 മിനിട്ട് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ഇത് മുടിക്ക് നല്ല തിളക്കവും ആരോഗ്യവും നല്‍കുന്നു.

 മുടി കഴുകുമ്പോള്‍

മുടി കഴുകുമ്പോള്‍

മുടി കഴുകുമ്പോള്‍ ആഴ്ചയില്‍ മൂന്ന് തവണ മാത്രമേ കഴുകാന്‍ പാടുകയുള്ളൂ. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും മുടിയുടെ ഡാമേജ് കുറക്കാനും സഹായിക്കുന്നു. മുടിക്ക് ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു വഴിയാണ് മുടി കഴുകേണ്ടത്.

ചെമ്പരത്തി

ചെമ്പരത്തി

ചെമ്പരത്തി താളി മുടിക്ക് ആരോഗ്യം നല്‍കുന്ന ഒന്നാണ്. ചെമ്പരത്തി താളി അരച്ച് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് തലയിലെ അഴുക്കിനേയും അണുബാധയേയും ഇല്ലാതാക്കും.

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ് ആണ് മറ്റൊന്ന്. ഇത് തലയില്‍ തേക്കുകയല്ല ചെയ്യേണ്ടത്. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കാം. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവയാണ് ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുള്ളത്.

English summary

How To Stop And Reduce Hair Fall

Many readily available ingredients can be used to treat hair loss at home.
X
Desktop Bottom Promotion