For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണ കൊണ്ട് ഷാമ്പൂ, ഗുണം ഇരട്ടി

മുടിയുടെ ആരോഗ്യം കാത്ത് സംരക്ഷിക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഷാമ്പൂ ഉണ്ട്

|

ഷാമ്പൂ ഉപയോഗിക്കാത്തവര്‍ ഉണ്ടാവില്ല എന്ന് തന്നെ പറയാം. മുടിയിലെ അഴുക്കും മെഴുക്കും നീക്കാന്‍ ഷാമ്പൂ ഉപയോഗിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ഷാമ്പൂ വീര്യം കൂടിയതാകുമ്പോള്‍ അത് പല പാര്‍ശ്വഫലങ്ങളും മുടിയില്‍ ഉണ്ടാക്കുന്നു.

ഒരു നരച്ചമുടി പിഴുത് കളയുമ്പോള്‍ സംഭവിയ്ക്കുന്നത്ഒരു നരച്ചമുടി പിഴുത് കളയുമ്പോള്‍ സംഭവിയ്ക്കുന്നത്

മുടി വരണ്ടതാക്കുകയും മുടിയുടെ തിളക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ മുടിയ്ക്ക് തിളക്കം നല്‍കാനും മുടി വളര്‍ച്ചയ്ക്കും സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് മുടിയ്ക്ക് തിളക്കം വര്‍ദ്ധിപ്പിക്കാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഷാമ്പൂ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.

ഷാമ്പൂ 1

ഷാമ്പൂ 1

മുക്കാല്‍ കപ്പ് വെള്ളം, അരക്കപ്പ് ഒലീവ് ഓയില്‍ കൊണ്ടുള്ള സോപ്പ്, രണ്ട് ടീസ്പൂണ്‍ ഉപ്പ്, രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് ടേബിള്‍ സ്പൂണ്‍ ജോജോബ ഓയില്‍ 20 തുള്ളി സുഗന്ധ തൈലം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വെള്ളം അല്‍പനേരം ചൂടാക്കിയ ശേഷം സോപ്പ് ഇതിലേക്ക് ചെറുതായി ചെറുതായി പതയാക്കി ഒഴിയ്ക്കുക. ഉപ്പ് ചേര്‍ത്ത ശേഷം എണ്ണയും കൂടി മിക്‌സ് ചെയ്ത് നല്ലതു പോലെ കുലുക്കി ഉപയോഗിക്കാവുന്നതാണ്.

ഗുണം

ഗുണം

മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിയ്ക്ക് തിളക്കവും മൃദുത്വവും നല്‍കാന്‍ ഈ ഷാമ്പൂ സഹായിക്കുന്നു.

 ഷാമ്പൂ 2

ഷാമ്പൂ 2

ഒന്നരക്കപ്പ് വെളിച്ചെണ്ണ, ഒന്നേ മുക്കാല്‍ കപ്പ് കറ്റാര്‍ വാഴ നീര്, 20 തുള്ളി സുഗന്ധതൈലം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

എല്ലാം മിശ്രിതവും കൂടി നല്ലതു പോലെ ചേര്‍ത്ത് നല്ലതു പോലെ കുലുക്കി ഉപയോഗിക്കാം. എന്നാല്‍ ശ്രദ്ധിക്കേണ്ടത് അവസാനമാണ് സുഗന്ധ തൈലം ചേര്‍ക്കേണ്ടത്.

 ഗുണം

ഗുണം

ഇത് തലയിലെ താരനെ ഇല്ലാതാക്കുന്നു. മാത്രമല്ല പേന്‍ ശല്യമുള്ളവര്‍ യാതൊരു കാരണവശാലും ഇത് ഉപയോഗിക്കാന്‍ മടിയ്‌ക്കേണ്ടതില്ല.

ഷാമ്പൂ 3

ഷാമ്പൂ 3

ഒരു കപ്പ് വെളിച്ചെണ്ണ, ഒരു കപ്പ് കറ്റാര്‍ വാഴ നീര്, കാല്‍ക്കപ്പ് വെള്ളം, രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ലാവന്‍ഡര്‍ ഓയില്‍, ഒരു ടീസ്പൂണ്‍ റോസ്‌മേരി ഓയില്‍, അരക്കപ്പ് സോപ്പ് വെള്ളം, ഒരു ടീസ്പൂണ്‍ ആവക്കാഡോ ഓയില്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വളരെ പതുക്കെ തേനും വെള്ളവും കൂടി മിക്‌സ് ചെയ്യുക. ഇതിലേക്ക് ബാക്കിയുള്ള ഘടകങ്ങളും കൂടി ചേര്‍ക്കാം. സോപ്പ് വെള്ളം കൂടി ചേര്‍ത്ത് നല്ലതു പോലെ പതപ്പിച്ച് അല്‍പസമയം മാറ്റി വെയ്ക്കാം. ഇത് കുറച്ച് സമയം തണുപ്പില്‍ സൂക്ഷിക്കണം.

 ഗുണങ്ങള്‍

ഗുണങ്ങള്‍

ഈ ഷാമ്പൂ ഉപയോഗിക്കുന്നതിനു മുന്‍പ് നല്ലതു പോലെ കുലുക്കണം. തണുപ്പില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മുടി കൊഴിച്ചില് മാറി തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് മുടി വളര്‍ച്ചയ്ക്ക് കാരണമാകുന്നു.

English summary

Homemade Coconut Oil Shampoo Recipes For Beautiful Hair

This article talks about the various homemade coconut oil shampoo recipes. Would you like to know what they are? Then keep reading
Story first published: Friday, May 12, 2017, 10:26 [IST]
X
Desktop Bottom Promotion