വേവിച്ച ആപ്പിള്‍ മുടിയില്‍ പുരട്ടിയാലുള്ള അത്ഭുതം

Posted By:
Subscribe to Boldsky

മുടിയുടെ സൗന്ദര്യസംരക്ഷണം എല്ലാവരേയും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. പലപ്പോഴും മുടിയില്‍ നമ്മള്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ പോലും പ്രശ്‌നത്തിലേക്കാണ് എത്തുന്നത്. താരനും പേനും അഴുക്കും എല്ലാം കൂടി മുടിയെ പ്രശ്‌നത്തിലാക്കുന്നു. ഇതിന്റെയെല്ലാം ഫലമാകട്ടെ മുടി വരണ്ടതും അറ്റം പൊട്ടിപ്പോവുന്നതും ആയിരിക്കും.

കഷണ്ടി മാറാന്‍ സിംപിള്‍പവ്വര്‍ഫുള്‍ ടിപ്‌സ്

എന്നാല്‍ ഇനി ഈ പ്രശ്‌നങ്ങളെയെല്ലാം വിദഗ്ധമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇത് മുടിക്ക് തിളക്കവും നിറവും ആരോഗ്യവും നല്‍കുന്നു. എന്തൊക്കെയാണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കും മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

ആപ്പിള്‍ വേവിച്ചുടച്ചത്

ആപ്പിള്‍ വേവിച്ചുടച്ചത്

രണ്ട് ആപ്പിളുകള്‍ മൃദുവാകുന്നത് വരെ വേവിക്കുക. ആപ്പിള്‍ വെള്ളത്തില്‍ നിന്നും എടുത്ത് കുഴമ്പ് രൂപത്തിലാക്കി ചെറിയ ചൂടില്‍ മുടിയില്‍ തേയ്ക്കുക. അല്‍പം ഉണങ്ങി കഴിയുമ്പോള്‍ ശുദ്ധമായ വെള്ളത്തില്‍ കഴുകി കളയുക. മൃദുവായ മുടി ലഭിക്കുന്നതിന് ഒരാഴ്ച ഇങ്ങനെ ചെയ്ത് നോക്കുക.

കറ്റാര്‍വാഴ നീര്

കറ്റാര്‍വാഴ നീര്

കറ്റാര്‍വാഴയുടെ ജെല്‍ തേയ്ച്ച് മുടിയുടെ വേരു മുതല്‍ അറ്റം വരെ ഉഴിയുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക. മൃദുലമായ മുടി ലഭിക്കാനുള്ള മറ്റൊരു വഴിയാണിത്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ഒരു കപ്പ് ആപ്പിള്‍ സിഡാര്‍ വിനഗര്‍ ഒരു കപ്പ് ചൂട് വെള്ളത്തില്‍ ചേര്‍ത്തിളക്കുക. തലമുടി വൃത്തിയാക്കിയതിന് ശേഷം ഈ മിശ്രതം തേയ്ക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് ഷാമ്പു തേയ്ക്കാതെ കഴുകി കളയുക.

 മയോണൈസ്

മയോണൈസ്

മുടിയില്‍ പൂര്‍ണമായും മയോണൈസ് തേയ്ക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക. വരണ്ട മുടിക്ക് പകരം മൃദുലവും മിനുസവുമായ മുടി ലഭിക്കാന്‍ ഇത് സഹായിക്കും.

ജലാറ്റിന്‍

ജലാറ്റിന്‍

മുടിയില്‍ നിന്നും നഷ്ടമാകുന്ന പ്രോട്ടീന്‍ തിരിച്ചു പിടിക്കാന്‍ ജലാറ്റിന്‍ ലേപനം സഹായിക്കും. ജെലാറ്റിനും വെള്ളവും ഉപയോഗിച്ച് ഇത് നിങ്ങള്‍ക്കും തയ്യാറാക്കാം. ഒരു ടേബിള്‍ സ്പൂണ്‍ ജലാറ്റിനും ഒരു ടേബിള്‍ സ്പൂണ്‍ ചൂട് വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക. അതിന് ശേഷം ചൂട് പോയിക്കഴിഞ്ഞാല്‍ മുടിയില്‍ തേച്ച് പിടിപ്പിക്കാം.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുടിക്ക് ആരോഗ്യവും കരുത്തും നിറവും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ള തേച്ച് പിടിപ്പിച്ച് അത് ഉണങ്ങിക്കഴിഞ്ഞാല്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഇട്ട് കഴുകുക. ഇത് ആഴ്ചയില്‍ രണ്ട് ദിവസം ശീലമാക്കാം.

ബിയര്‍

ബിയര്‍

മുടിസംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ബിയര്‍. ഇതിലുള്ള പ്രോട്ടീന്‍ മുടിക്ക് തിളക്കവും മുടിയുടെ വേരുകള്‍ക്ക് ബലവും നല്‍കുന്നു. അല്‍പം ബിയര്‍ എടുത്ത് വട്ടത്തില്‍ തലയില്‍ തേച്ച് പിടിപ്പിക്കാം. കുറച്ച് സമയത്തിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

മുടിക്ക് ആദ്യം അത്യാവശ്യമായി വേണ്ടതാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിച്ച് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇളം ചൂടുള്ള വെളിച്ചെണ്ണയാണെങ്കില്‍ ഏറ്റവും ഉത്തമം.

English summary

Home Remedies for Smooth and Shiny Hair

Here are the top home remedies for shiny hair read on..