For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട മുടിയ്ക്കു വീട്ടുവൈദ്യം

|

വരണ്ട മുടിയുള്ള സ്ത്രീകൾ ഒരു നല്ല കണ്ടീഷണർ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.നല്ല കണ്ടീഷണർ ഇല്ലെങ്കിൽ ജീവിതം തന്നെ കുഴപ്പത്തിലാകും.അനിയന്ത്രിതമായ ചുരുളും,മുടിയുടെ പൊട്ടലും തുടങ്ങി എല്ലാ പ്രശ്‌നങ്ങളും വന്നു തുടങ്ങും.കണ്ടീഷണർ മുടിയിൽ ജലാംശം നിലനിർത്തുകയും ചുരുളും മറ്റു പ്രശ്‌നങ്ങളും അകറ്റി മൃദുവായ മുടി നൽകുകയും ചെയ്യും.

ഇന്ന് വിപണിയിൽ പല തരത്തിലുള്ള കണ്ടീഷണർ ലഭ്യമാണ്.കുളിക്കുന്നതിനു മുൻപ് ഉപയോഗിക്കാവുന്നവ,രാത്രിയിൽ ഉപയോഗിക്കാവുന്ന ഡീപ് കണ്ടീഷണർ തുടങ്ങിയവ.എന്നാൽ നമുക്ക് വീട്ടിൽ തന്നെ കണ്ടീഷണർ ഉണ്ടാക്കാമെന്ന് നിങ്ങൾക്കറിയാമോ?ഇവ വളരെ എളുപ്പം എന്ന് മാത്രമല്ല ചെലവും കുറവാണ്.കൂടാതെ ഒരു കെമിക്കലും ഉപയോഗിക്കാതെ തന്നെ വിപണിയിൽ നിന്നും ലഭ്യമാകുന്ന അതേ രീതിയിൽ ഇവ ഫലപ്രദവുമാണ്.പ്രകൃതിദത്തമായ രീതിയിൽ തയ്യാറാക്കാവുന്ന 8 കണ്ടിഷണറുകൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.

വരണ്ടമുടിക്കായി വീട്ടിൽ തയ്യാറാക്കാവുന്ന കണ്ടിഷണറുകൾ

കുറിപ്പ് :- നിങ്ങളുടെ മുടിയുടെ നീളത്തിനനുസരിച്ചു ഇതിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.ഇടത്തരം നീളൻ മുടിയുള്ളവരുടെ അനുപാതത്തിലാണ് ചുവടെ അളവ് കൊടുത്തിരിക്കുന്നത്.

 വരണ്ട മുടിക്കായി വെളിച്ചെണ്ണയും തേനും ചേർന്ന കണ്ടീഷണർ

വരണ്ട മുടിക്കായി വെളിച്ചെണ്ണയും തേനും ചേർന്ന കണ്ടീഷണർ

1 ടേബിൾ സ്പൂൺ ഉരുക്ക് വെളിച്ചെണ്ണ

1 ടേബിൾ സ്പൂൺ തേൻ

1 ടേബിൾ സ്പൂൺ നാരങ്ങാ നീര്

2 ടേബിൾ സ്പൂൺ തൈര് (വേണമെങ്കിൽ )

1 ടേബിൾ സ്പൂൺ റോസ് വാട്ടർ

ഈ എല്ലാ ചേരുവകളും ഒരു ബൗളിൽ വച്ച് നന്നായി മിക്സ് ചെയ്യുക.

ഇവ നന്നായി യോജിപ്പിച്ച ശേഷം ഷാമ്പൂ ചെയ്തു വൃത്തിയാക്കിയ മുടിയിൽ പുരട്ടുക.10 -15 മിനിറ്റിനു ശേഷം നന്നായി വെള്ളമൊഴിച്ചു കഴുകുക.

വരണ്ട മുടിക്കായി തേങ്ങാപ്പാൽ കണ്ടീഷണർ

വരണ്ട മുടിക്കായി തേങ്ങാപ്പാൽ കണ്ടീഷണർ

4 ടേബിൾ സ്പൂൺ തേങ്ങാപ്പാൽ

2 ടേബിൾ സ്പൂൺ തേൻ

1 വിറ്റാമിൻ ഇ കാപ്സ്യൂൾ

1 സ്പൂൺ റോസ് വാട്ടർ

1 സ്പൂൺ വെജിറ്റബിൾ ഗ്ലിസറിൻ

ചെയ്യേണ്ട വിധം

എല്ലാ ചേരുവകളും ഒരു ബൗളിൽ ഇട്ട് നന്നായി മിക്സ് ചെയ്യുക.അതിനുശേഷം തലയോട്ടിയിലും മുടിയിലുമായി നന്നായി പുരട്ടുക.

നിങ്ങളുടെ മുടി ഒരു പ്ലാസ്റ്റിക് തൊപ്പി കൊണ്ട് മൂടി 15 മിനിറ്റ് വയ്ക്കുക.ഇത് ചെറിയ ചൂട് അവസ്ഥ നൽകുകയും നിങ്ങളുടെ മുടിക്ക് നനവും പോഷകങ്ങളും ആഗീരണം ചെയ്യാൻ സഹായിക്കുകയും ചെയ്യും.

തണുത്ത/ ചെറു ചൂട് വെള്ളമുപയോഗിച്ചു മുടി നന്നായി കഴുകുക.

തേങ്ങാപ്പാൽ ബദാം ഓയിൽ കണ്ടീഷണർ

തേങ്ങാപ്പാൽ ബദാം ഓയിൽ കണ്ടീഷണർ

ആവശ്യമുള്ളവ

1 ടേബിൾ സ്പൂൺ തേൻ

1 ടേബിൾ സ്പൂൺ പാൽ

1 ടേബിൾ സ്പൂൺ തേങ്ങാപ്പാൽ

1 ടേബിൾ സ്പൂൺ ബദാം ഓയിൽ

1 ടേബിൾ സ്പൂൺ റോസ് വാട്ടർ

ചെയ്യേണ്ട വിധം

എല്ലാ ചേരുവകളും ഒരു ബൗളിൽ ഇട്ട് മിക്സ് ചെയ്തു വയ്ക്കുക.

മുടി കഴുകിയ ശേഷം ഇത് പുരട്ടുക.

15 മിനിട്ടിനു ശേഷം ഒരു ടവൽ തലയിൽ ചുറ്റി കെട്ടുകയോ ഷവർ ക്യാപ്പ് വയ്ക്കുകയോ ചെയ്യുക.

തണുത്തതോ /ചെറു ചൂടുള്ളതോ ആയ വെള്ളത്തിൽ കഴുകുക.

കറ്റാർ വാഴ കണ്ടീഷണർ

കറ്റാർ വാഴ കണ്ടീഷണർ

ആവശ്യമുള്ളവ

1 നാരങ്ങ

4 ടീസ്പൂൺ കറ്റാർവാഴ ജെൽ

5 തുള്ളി പെപ്പർമിന്റ് എസ്സൻഷ്യൽ ഓയിൽ

ചെയ്യേണ്ട വിധം

ഒരു ബൗളിൽ എല്ലാ ചേരുവകളും മിക്സ് ചെയ്യുക.

നിങ്ങളുടെ മുടി ഷാമ്പൂവിൽ കഴുകിയ ശേഷം കണ്ടീഷണർ പ്രയോഗിക്കുക.

5 മിനിറ്റിനു ശേഷം തണുത്തതോ ചെറു ചൂട് വെള്ളത്തിലോ കഴുകുക.

വരണ്ട മുടിക്കായി മുട്ട കണ്ടീഷണർ

വരണ്ട മുടിക്കായി മുട്ട കണ്ടീഷണർ

ആവശ്യമുള്ളത്

2 മുട്ടയുടെ മഞ്ഞ

ചെയ്യേണ്ട വിധം

മുട്ടയുടെ മഞ്ഞ നന്നായി കടഞ്ഞു വയ്ക്കുക.

ഷാമ്പൂ ഇട്ട് മുടി കഴുകിയ ശേഷം മുട്ട പുരട്ടുക.20 മിനിറ്റിനു ശേഷം തണുത്തവെള്ളത്തിൽ നന്നായി കഴുകുക.

ഒലിവ് ഓയിൽ കണ്ടീഷണർ

ഒലിവ് ഓയിൽ കണ്ടീഷണർ

ആവശ്യമുള്ളവ

2 -3 ടേബിൾ സ്പൂൺ ഒലിവ് എണ്ണ

5 തുള്ളി ഏതെങ്കിലും എസ്സൻഷ്യൽ ഓയിൽ

ചെയ്യേണ്ട വിധം

എണ്ണ ചൂടാക്കിയ ശേഷം തലയോട്ടിയിലും മുടിയിലും പുരട്ടുക.

എണ്ണ മുടിയിൽ എല്ലാം പുരട്ടിയ ശേഷം ചൂടുള്ള ടവൽ കൊണ്ട് മുടി പൊതിഞ്ഞു 30 മിനിറ്റ് വയ്ക്കുകഷാംപൂ ഉപയോഗിച്ച് എണ്ണ കഴുകി കളയുക.

ആപ്പിൾ സൈഡർ വിനെഗർ കണ്ടീഷണർ

ആപ്പിൾ സൈഡർ വിനെഗർ കണ്ടീഷണർ

ആവശ്യമുള്ളവ

2 ടീസ്പൂൺ ആപ്പിൾ സൈഡർ വിനഗർ

1 ടീസ്പൂൺ തേൻ

2 കപ്പ് വെള്ളം

ചെയ്യേണ്ട വിധം

ഒരു ജെഗ്ഗിൽ ഈ ചേരുവകളെല്ലാം ചേർത്ത് വയ്ക്കുക.

നിങ്ങളുടെ മുടി ഷാമ്പൂ ഉപയോഗിച്ച് കഴുകുക.

ആപ്പിൾ സൈഡർ വിനെഗർ മിശ്രിതം ഒഴിച്ച് മുടി കഴുകുക

പിന്നീട് മുടി കഴുകരുത്

Read more about: hair care
English summary

Effective Home Made Conditioners For Dry Hair

effective-home-made-conditioners-dry-hair, read more to know about,
Story first published: Tuesday, November 14, 2017, 16:25 [IST]
X
Desktop Bottom Promotion