മുടി ചകിരിനാരു പോലെയോ, പരിഹാരമിതാ....

Posted By:
Subscribe to Boldsky

പലരുടേയും കേശസംരക്ഷണത്തിലെ പ്രധാന പ്രശ്‌നമാണ് മുടി ചകിരി നാരു പോലെയാവുന്നത്. മുടിയുടെ വരള്‍ച്ചയും പ്രശ്‌നവുമാണ് പലപ്പോഴും കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പലരേയും തളര്‍ത്തുന്നത്. മുടിയുടെ വേരുകളിലാണ് പ്രശ്‌നത്തിന്റെ ആരംഭം. മുടിക്ക് തിളക്കം ലഭിക്കാനും മുടി ചകിരി നാരു പോലെയാവുന്നത് തടയാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്.

തേനില്‍ ഉലുവ അരച്ച് മുഖത്ത് പുരട്ടാം

പ്രകൃതി ദത്ത പരിഹാരങ്ങള്‍ തന്നെയാണ് ഇതിനായി ചെയ്യേണ്ടത്. കൃത്രിമാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ക്ക് ഈ പ്രശ്‌നം ഗുരുതരമാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധികളെ മറികടക്കാം എന്ന് നോക്കാം.

 തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

വരണ്ട മുടിയില്‍ എപ്പോഴും ജലാംശം ആവശ്യമാണ്. അതിനായി തേങ്ങാപ്പാല്‍ ഉപയോഗിച്ച് മുടിക്ക് മിനുസം നല്‍കാം. തേങ്ങാപ്പാല്‍ മുടിയുടെ അറ്റത്ത് നിന്ന് തേച്ച് തുടങ്ങാം. അല്‍പസമയത്തിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് മുടി കഴുകി നോക്കൂ. ഇത് മുടിക്ക് തിളക്കം നല്‍കാനും മുടിയുടെ വരള്‍ച്ച മാറ്റുകയും ചെയ്യുന്നു.

 ആപ്പിള്‍ ജ്യൂസ്

ആപ്പിള്‍ ജ്യൂസ്

ആപ്പിള്‍ ജ്യൂസ് ഉപയോഗിച്ച് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാം. ആപ്പിള്‍ ജ്യൂസ് നാരങ്ങ മിക്‌സ് ചെയ്ത് മുടിയില്‍ തേക്കാം. ഇത് മുടിക്ക് തിളക്കം നല്‍കാനും സഹായിക്കുന്നു.

 തൈര്

തൈര്

തൈരാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. മുടി ചകിരി നാരു പോലെയാകുന്നതിനെ ഏറ്റവും കൂടുതല്‍ പ്രതിരോധിക്കുന്ന ഒന്നാണ് തൈര്. ആദ്യം തൈര് തലയില്‍ തേച്ച് പിടിപ്പിച്ച് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയാണ് മറ്റൊന്ന്. കറ്റാര്‍വാഴ ജെല്‍ ഉപയോഗിച്ച് മുടിയുടെ വരള്‍ച്ച മാറും. കറ്റാര്‍വാഴ നീര് മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടിക്ക് മൃദുത്വം നല്‍കുന്നു.

ഉലുവ

ഉലുവ

ഉലുവ കൊണ്ട് മുടിക്ക് തിളക്കം നല്‍കാന്‍ കഴിയും. ഉലുവ അരച്ച് പേസ്റ്റാക്കി മുടിയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് വരണ്ട മുടിയെ മിനുസമുള്ളതാക്കി മാറ്റും.

English summary

Dry Hair Treatments From Your Kitchen

Following are six of the best hair treatments that you can whip up in your kitchen for conditioned, healthy, and manageable hair
Story first published: Saturday, June 24, 2017, 14:17 [IST]
Subscribe Newsletter