For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണ ആവണക്കെണ്ണ; വേരോടെ മുടി കറുക്കും

മുടിക്ക് ഇത്തരത്തില്‍ ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ന്തൈാക്കെയെന്ന് നോക്കാം

|

സൗന്ദര്യ സംരക്ഷണത്തിലെ പ്രധാനപ്പെട്ട ഏടുകളില്‍ ഒന്നാണ് കേശസംരക്ഷണം. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് നമ്മള്‍ ബുദ്ധിമുട്ട് അനുഭവിക്കാറുള്ളത്. മുടി കൊഴിച്ചില്‍, താരന്‍, നരച്ച മുടി തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് കേശസംരക്ഷണത്തില്‍ പലരും അനുഭവിക്കാറുള്ളത് എന്നാല്‍ ഇനി മുടി കൊഴിച്ചില്‍ മാറ്റി മുടിക്ക് ആരോഗ്യവും കരുത്തും നല്‍കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

തൈരും ഉലുവയും മതി ഇടതൂര്‍ന്ന മുടിക്ക്തൈരും ഉലുവയും മതി ഇടതൂര്‍ന്ന മുടിക്ക്

ആവണക്കെണ്ണയും വെളിച്ചെണ്ണയും ഇത്തരത്തില്‍ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലുള്ള ഒന്നാണ്. എന്നാല്‍ ഉപയോഗിക്കേണ്ട രീതിയാണ് മുടിയെ സംരക്ഷിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടിക്ക് തിളക്കവും ആരോഗ്യവും മുടി വളര്‍ച്ചക്കും എങ്ങനെയെല്ലാം ആവണക്കെണ്ണയും വെളിച്ചെണ്ണയും സഹായിക്കും എന്ന് നോക്കാം.

 തയ്യാറാക്കേണ്ട വിധം

തയ്യാറാക്കേണ്ട വിധം

അഞ്ച് ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ, അഞ്ച് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ബദാം ഓയില്‍ എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ട് മസ്സാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴികിക്കളയാവുന്നതാണ്.

 കൂടുതല്‍ ഫലം ലഭിക്കാന്‍

കൂടുതല്‍ ഫലം ലഭിക്കാന്‍

മുടി കൊഴിച്ചില്‍ കൊണ്ട് വളരെയധികം കഷ്ടപ്പെടുന്നവര്‍ ഈ എണ്ണ മിശ്രിതം രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തേച്ച് പിടിപ്പിക്കാം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് കരുത്തും നിറവും വര്‍ദ്ദിപ്പിക്കുന്നതിന് സഹായിക്കുന്നു.

മുടി വളര്‍ച്ച

മുടി വളര്‍ച്ച

മുടി വളര്‍ച്ചക്കാണ് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കേണ്ടത്. കാരണം മുടി വളരാന്‍ ആവണക്കെണ്ണ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ മുടിയുടെ കാര്യത്തില്‍ ആവണക്കെണ്ണും വെളിച്ചെണ്ണയും ഒരിക്കലും ചതിക്കില്ല.

 അകാല നര അകറ്റാന്‍

അകാല നര അകറ്റാന്‍

അകാല നരയാണ് മറ്റൊരു പ്രശ്‌നം. അകാല നര കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഉള്ള ഉത്തമ പരിഹാരമാണ് ആവണക്കെണ്ണയും വെളിച്ചെണ്ണയും. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ് എന്നും ഈ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് കിടക്കുക. ഇത് മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്നു.

മുടി മാത്രമല്ല

മുടി മാത്രമല്ല

മുടിക്ക് മാത്രമല്ല പുരികം കുറവുള്ളവര്‍ക്കും ഉപയോഗിക്കാവുന്ന ഒറ്റമൂലിയാണ് ഇത്. പുരികവും കണ്‍പീലിയും വളരാന്‍ ആവണക്കെണ്ണ സഹായിക്കുന്നു. ആവണക്കെണ്ണയും ബദാം ഓയിലും മിക്‌സ് ചെയ്ത് പുരികത്തിലും കണ്‍പീലിയിലും തേച്ച് പിടിപ്പിക്കാം. ഇത് പുരികം വളരാന്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ സഹായിക്കുന്നു.

 ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

ആവണക്കെണ്ണയോടൊപ്പം വെളിച്ചെണ്ണയും ബദാം ഓയിലും ചേര്‍ക്കേണ്ട ആവശ്യകത ഇതാണ്. കാരണം ആവണക്കെണ്ണ വളരെ കട്ടിയുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇതിന്റെ കട്ടി കുറക്കുന്നതിനായാണ് ബദാം ഓയില്‍ ചേര്‍ക്കുന്നത്. മുടിക്ക് കരുത്ത് നല്‍കാനും മുടിയുടെ പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കാനുമാണ് വെളിച്ചെണ്ണ ചേര്‍ക്കുന്നതും.

പെട്ടെന്ന് പലം

പെട്ടെന്ന് പലം

പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്ന ഒന്നാണ് ഈ പരീക്ഷണം. മാത്രമല്ല പ്രകൃതിദത്ത മാര്‍ഗ്ഗമായതിനാല്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ല എന്ന് തന്നെ പറയാം.

English summary

Coconut Oil And castor oil mixture Turns Gray Hair Back To Its Natural Colour

Castor oil is the most beneficial oil for the hair, as it is high in Omega-9 fatty oils which support the health and growth of the hair.
Story first published: Friday, September 15, 2017, 10:54 [IST]
X
Desktop Bottom Promotion