For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരച്ച മുടിയെ വേരോടെ കറുപ്പിക്കും ആയുര്‍വ്വേദം

അകാല നരയ്ക്ക് നിരവധി പരിഹാരങ്ങള്‍ ഉണ്ടെങ്കിലും ഉറപ്പുള്ള പരിഹാരം ആയുര്‍വ്വേദത്തിലുണ്ട്

|

ചെറുപ്പത്തിലേ മുടി നരയ്ക്കുന്നത് ഇന്നത്തെ കാലത്ത് സാധാരണമാണ്. പലപ്പോഴും ഇതിന് കൃത്യമായ പരിഹാരം ലഭിയ്ക്കാത്തത് അകാല നരയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ടെന്‍ഷനായി പല വിധത്തിലുള്ള എണ്ണയും മറ്റും തേയ്ക്കുന്നതും ഈ പ്രശ്‌നത്തെ അധികമാക്കാന്‍ മാത്രമേ ഉപകരിയ്ക്കുകയുള്ളൂ.

ചെമ്പരത്തിയെണ്ണ, മൂന്നാഴ്ച കൊണ്ട് മുടി വളര്‍ത്തുംചെമ്പരത്തിയെണ്ണ, മൂന്നാഴ്ച കൊണ്ട് മുടി വളര്‍ത്തും

എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വ്വേദത്തിലാണ് ഉത്തമ പരിഹാരമുള്ളത്. മറ്റ് ചികിത്സകളെപ്പോലെ പെട്ടെന്നുള്ള ഫലപ്രാപ്തിയേക്കാള്‍ സമയമെടുത്ത് പ്രശ്‌നത്തിന്റെ ആഴത്തില്‍ ചെന്ന് പരിഹാരം കാണാനാണ് ആയുര്‍വ്വേദത്തിലൂടെ സാധിയ്ക്കുന്നത്. മുടി നരയ്ക്കുന്നതിനെ പൂര്‍ണമായും ഇല്ലാതാക്കും ആയുര്‍വ്വേദ പരിഹാരങ്ങള്‍ നോക്കാം.

നെല്ലിക്ക എണ്ണ കാച്ചാം

നെല്ലിക്ക എണ്ണ കാച്ചാം

നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഒരു പാത്രത്തില്‍ അല്‍പം വെളിച്ചെണ്ണയെടുക്കാം ഇതിലേക്ക് നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കി ഇട്ട് ചൂടാക്കാം. നെല്ലിക്ക പൂര്‍ണമായും എണ്ണയിലേക്ക് അതിന്റെ സത്ത് മുഴുവന്‍ ഇറങ്ങുന്നത് വരെ ഇങ്ങനെ ചെയ്യാം. ശേഷം ഇത് തണുക്കാന്‍ വെയ്ക്കാം. ആഴ്ചയില്‍ രണ്ട് തവണ ഈ എണ്ണ ഉപയോഗിക്കാം. അകാല നരയ്ക്ക് പരിഹാരം കാണാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 കറിവേപ്പില

കറിവേപ്പില

കേശ സംരക്ഷണത്തില്‍ ഇത്രയധികം പഴക്കവും വീര്യവുമുള്ള മറ്റൊരു മരുന്ന് ഇല്ലെന്ന് തന്നെ പറയാം. അല്‍പം കറിവേപ്പില വെളിച്ചെണ്ണയില്‍ തിളപ്പിച്ച് മുഴുവനായി അലിഞ്ഞ് തീരും വരെ തിളപ്പിക്കണം. ശേഷം തണുത്ത് കഴിഞ്ഞാല്‍ ഈ എണ്ണ തലയില്‍ തേച്ച് പിടിപ്പിക്കാം. തലയില്‍ തേച്ച് കഴിഞ്ഞ് 45 മിനിട്ടിനു ശേഷം മാത്രമേ കഴുകിക്കളയാന് പാടുകയുള്ളൂ.

 മൈലാഞ്ചിയില

മൈലാഞ്ചിയില

നരച്ച മുടിയ്ക്ക് പലരും ബ്യൂട്ടി പാര്‍ലറില്‍ പോയി ചെയ്യുന്ന പരിഹാരമാണ് ഹെന്ന. എന്നാല്‍ ഹെന്ന ചെയ്യുന്നത് വീട്ടിലായാലോ ഫലം സുനിശ്ചിതം. മൂന്ന് ടേബിള്‍ സ്പൂണ്‍ നെല്ലിക്ക പൊടിച്ചത്, ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടി, അല്‍പം തൈര് അരച്ച മൈലാഞ്ചിയില എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് നരച്ച മുടിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

 വെളിച്ചെണ്ണയും നാരങ്ങ നീരും

വെളിച്ചെണ്ണയും നാരങ്ങ നീരും

വെളിച്ചെണ്ണയും നാരങ്ങ നീരുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. മൂന്ന് ടീസ്പൂണ്‍ നാരങ്ങ നീര് അല്‍പം വെളിച്ചെണ്ണയില്‍ തേച്ച് പിടിപ്പിച്ച് മുടിയില്‍ അങ്ങോളമിങ്ങോളം തേയ്ക്കാം. ആഴ്ചയില്‍ ഒരു തവണ ഇത് ശീലമാക്കാവുന്നതാണ്.

 കര്‍പ്പൂര തുളസിയും റോസ്‌മേരി ഓയിലും

കര്‍പ്പൂര തുളസിയും റോസ്‌മേരി ഓയിലും

കര്‍പ്പൂര തിളസിയും റോസ് മേരി ഓയിലും ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം ചെറുപയര്‍ പൊടി ഉപയോഗിച്ച് കഴുകിക്കളയാം.

 ഉള്ളി നീര്

ഉള്ളി നീര്

നമുക്ക് പരിചിതമായി കേശസംരക്ഷണത്തില്‍ യാതൊരു വിധത്തിലുള്ള ഉത്കണ്ഠയും ഇല്ലാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് ഉള്ളി നീര്. ഉള്ളി നീര് എടുത്ത് തലയില്‍ നേരിട്ട് തേച്ച് പിടിപ്പിക്കാം. 30 മിനിട്ടിനു ശേഷം കഴുകിക്കളയാം.

കട്ടന്‍ ചായ

കട്ടന്‍ ചായ

കട്ടന്‍ ചായയാണ് മറ്റൊന്ന്. രണ്ട് ടേബിള്‍ സ്പൂണ്‍ ചായപ്പൊടി അല്‍പം വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കാം. ഇത് തണുത്തതിനു ശേഷം മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് തവണ സ്ഥിരമായി ചെയ്യുക.

എള്ള്

എള്ള്

എള്ളിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് മാത്രമേ നാം കേട്ടിട്ടുള്ളൂ. എന്നാല്‍ കേശസംരക്ഷണത്തിലും എള്ളിന്റെ ഗുണങ്ങള്‍ മുന്നിലാണ്. കറുത്ത എള്ള് സ്ഥിരമായി കഴിയ്ക്കുന്നത് അകാല നരയെ എന്നന്നേക്കുമായി കുറയ്ക്കുന്നു.

English summary

Ayurvedic Treatments To Help You Deal With Premature Hair Graying

Ayurvedic Treatments To Help You Deal With Premature Hair Graying, read on....
Story first published: Wednesday, May 3, 2017, 10:27 [IST]
X
Desktop Bottom Promotion