ചെമ്പരത്തി ഇങ്ങനെ ഉപയോഗിച്ചാലേ ഫലമുള്ളൂ

Posted By:
Subscribe to Boldsky

കേശസംരക്ഷണത്തിന്റെ കാര്യം ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ചെമ്പരത്തിയെണ്ണയും താളിതേച്ചുള്ള കുളിയുമൊക്കെയായിരിക്കും. പണ്ട് കാലം മുതല്‍ തന്നെ ചെമ്പരത്തി താളിയും എണ്ണയും എല്ലാം നമുക്ക് പരിചിതമാണ്. അതുകൊണ്ട് തന്നെയാണ് പണ്ടത്തെ സ്ത്രീകള്‍ക്ക് മുടി സംരക്ഷണത്തിന് വേറെ മാര്‍ഗ്ഗങ്ങള്‍ ആലോചിക്കേണ്ട അവസ്ഥ ഇല്ലാത്തതും.

രണ്ടാമതാലോചിക്കേണ്ട, മുടി വളരും ഗ്യാരണ്ടി

മുടിയില്‍ ചെമ്പരത്തി ഉപയോഗിക്കുമ്പോള്‍ നിരവധി ഗുണങ്ങളാണ് ഉള്ളത്. എന്നാല്‍ ഏതൊരു വസ്തുവും ഉപയോഗിക്കേണ്ടത് പോലെ ഉപയോഗിക്കുമ്പോള്‍ മാത്രമേ അതിന്റെ ഗുണം ലഭിയ്ക്കുകയുള്ളൂ. ചെമ്പരത്തി ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ പിന്നീട് മുടി സംരക്ഷണത്തിന്റെ കാര്യം പറഞ്ഞ് മറ്റ് മാര്‍ഗ്ഗങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വരില്ല.

ചെമ്പരത്തിയെണ്ണ

ചെമ്പരത്തിയെണ്ണ

എട്ട് ചെമ്പരത്തി പൂവുകള്‍, എട്ട് ചെമ്പരത്തി ഇലകള്‍, ഒരു കപ്പ് വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമായി വരുന്ന വസ്തുക്കള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നല്ലതു പോലെ കഴുകി വൃത്തിയാക്കി ചെമ്പരത്തി ഇലയും പൂവും പേസ്റ്റ് രൂപത്തിലാക്കുക. ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇതിലേക്ക് ഈ പേസ്റ്റ് ചേര്‍ക്കാം. ചെറിയ തീയ്യില്‍ അല്‍പനേരം ചൂടാക്കിയ ശേഷം തണുക്കാനായി മാറ്റിവെയ്ക്കാവുന്നതാണ്. ശേഷം തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് 10 മിനിട്ടിനു ശേഷം കഴുകിക്കളയാം.

 ചെമ്പരത്തിയും തൈരും

ചെമ്പരത്തിയും തൈരും

തൈര് മുടി സംരക്ഷണത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ്. ഒരു ചെമ്പരത്തി പൂവ്, നാല് ചെമ്പരത്തിയില, നാല് ടേബിള്‍സ്പൂണ്‍ തൈര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ചെമ്പരത്തിയിലയും പൂവും നല്ലതു പോലെ അരച്ച് പേസ്റ്റാക്കി ഇത് തൈരില്‍ മിക്‌സ് ചെയ്യുക. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്.

 ഉലുവയും ചെമ്പരത്തിയും

ഉലുവയും ചെമ്പരത്തിയും

ഉലുവയും ചെമ്പരത്തിയുമാണ് മറ്റൊരു പ്രധാന കൂട്ട്. അല്‍പം ചെമ്പരത്തിയിലും ഒരു ടേബിള്‍ സ്പൂണ്‍ ഉലുവയും അരക്കപ്പ് പുളിച്ച മോരും ആണ് ആവശ്യം.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഉലുവ നല്ലതു പോലെ കുതിര്‍ത്ത ശേഷം രാവിലെ ഇത് അരച്ചെടുക്കുക. ഇതൊടൊപ്പം ചേമ്പരത്തിയും കൂടി അരച്ച് ചേര്‍ത്ത ശേഷം മോരില്‍ ചേര്‍ക്കാം. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്.

 മൈലാഞ്ചിയും ചെമ്പരത്തിയും

മൈലാഞ്ചിയും ചെമ്പരത്തിയും

മൈലാഞ്ചിയും ചെമ്പരത്തിയുമാണ് മറ്റൊരു കോമ്പിനേഷന്‍. അല്‍പം ചെമ്പരത്തിയിലയും ചെമ്പരത്തി പൂവും മൈലാഞ്ചിയിലയും അരമുറി നാരങ്ങയുടെ നീരും ആണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

മൈലാഞ്ചിയും ചെമ്പരത്തിയിലയും പൂവും കൂടി നല്ലതു പോലെ അരച്ച് മിക്‌സ് ചെയ്ത് പേസ്റ്റ്് രൂപത്തിലാക്കി ഇതിലേക്ക് നാരങ്ങ നീര് മിക്‌സ് ചെയ്യുക. അരമണിക്കൂറിനു ശേഷം ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. താരന് നല്ല രീതിയില്‍ പരിഹാരം കാണാവുന്നതാണ്.

 ചെമ്പരത്തിയും നെല്ലിക്കയും

ചെമ്പരത്തിയും നെല്ലിക്കയും

ചെമ്പരത്തിയും നെല്ലിക്കയുമാണ് മറ്റൊരു കൂട്ട്. മൂന്ന് ടേബിള്‍ സ്പൂണ്‍ ചെമ്പരത്തിയില പൊടിച്ചത് മൂന്ന് ടേബിള്‍ സ്പൂണ്‍ നെല്ലിക്ക പൊടിച്ചത് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഈ രണ്ട് മിശ്രിതവും കൂടി നല്ലതു പോലെ യോജിപ്പിച്ച് അല്‍പം വെള്ളം കൂടി ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കുക. ഇത് തലയോട്ടിയില്‍ നല്ലതു പോലെ കട്ടിയില്‍ തേച്ച് പിടിപ്പിക്കാം. 40 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിയ്ക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു.

English summary

Amazing Ways To Use Hibiscus For Your Hair

Thinning hair is the biggest cause for concern among a lot of women. Have you ever used hibiscus for hair? The surprised benefits here waiting for you here; have a look.
Subscribe Newsletter