മുടിയെ മുരടിപ്പിക്കും ശീലങ്ങള്‍...

Posted By:
Subscribe to Boldsky

നല്ല ഇടതൂര്‍ന്ന നീണ്ട മുടിയായിരുന്നു പണ്ടത്തെ പെണ്‍കുട്ടികളുടെ സ്വപ്നം. എന്നാല്‍ ഇത്തരം ഇട തൂര്‍ന്ന മുടി ഒരു സ്വപ്‌നം മാത്രമാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ നീളമില്ലെങ്കിലും ആരോഗ്യമുള്ള മുടി മതി എന്ന ലെവലിലേക്ക് കാര്യങ്ങള്‍ ചുരുങ്ങി.

പക്ഷേ മുടിയ്ക്ക് ആരോഗ്യമെന്ന് കരുതി നമ്മള്‍ ചെയ്തു കൂട്ടുന്ന പല കാര്യങ്ങളും പലപ്പോഴും മുടിയുടെ ആരോഗ്യത്തെ എന്നന്നേക്കുമായി നശിപ്പിക്കുകയാണ് ചെയ്യുന്നത്. പലരുടേയും ഉപദേശങ്ങള്‍ മുടിയെ പലപ്പോഴും പ്രശ്‌നത്തിലാക്കുന്നു.ജീവിത ദോഷങ്ങള്‍ തീര്‍ക്കാന്‍ മയില്‍പ്പീലി മതി...

ഇത് മുടിയുടെ സൗന്ദര്യത്തെ ഇല്ലാതാക്കുന്നു. എന്തൊക്കെയാണ് മുടിയുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്ന നമ്മള്‍ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങള്‍ എന്നു നോക്കാം.

 മുടിയും ചീപ്പും

മുടിയും ചീപ്പും

മുടി എപ്പോഴും ചീകുന്നത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്നൊരു ധാരണയുണ്ട്. എന്നാല്‍ ഈ വിശ്വാസം മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് തലയോട്ടിയുടെ ആരോഗ്യത്തെത്തന്നെ കാര്യമായി ബാധിയ്ക്കും. മുടി ചീകാനുപയോഗിക്കുന്ന ചീപ്പിന്റെ കാര്യത്തിലും ശ്രദ്ധ അത്യാവശ്യമാണ്.

ഷാമ്പൂവിന്റെ ഉപയോഗം

ഷാമ്പൂവിന്റെ ഉപയോഗം

മുടിയിലെ എണ്ണ കുറയാന്‍ എപ്പോഴും ഷാമ്പൂ ഉപയോഗിക്കുന്നതും മുടിയെ അനാരോഗ്യത്തിലേക്കെത്തിക്കും. ഷാമ്പൂവിന്റെ നിരന്തര ഉപയോഗം മുടിയെ നശിപ്പിക്കുമെന്ന് മാത്രമല്ല എണ്ണമയത്തെ പൂര്‍ണമായും തുരത്താനും ആവില്ല.

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാനും വേണ്ടി നമ്മള്‍ ഉപയോഗിക്കുന്ന പല ഉത്പ്പന്നങ്ങളും മുടിയുടെ അറ്റം മാത്രമല്ല മുടി മുഴുവനായും പിഴുതു പോരാനാണ് കാരണമാകുന്നത്.

 ഇടയ്ക്കിടയ്ക്ക് മുടി വെട്ടുന്നത്

ഇടയ്ക്കിടയ്ക്ക് മുടി വെട്ടുന്നത്

ഇടയ്ക്കിടയ്ക്ക് മുടി വെട്ടുന്നത് മുടി വളര്‍ച്ചയെ സഹായിക്കുമെന്നൊരു ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ എപ്പോഴും മുടി വെട്ടുന്നത് മുടിയുടെ വളര്‍ച്ച മുരടിയ്ക്കാനാണ് കാരണമാകുന്നത്.

 എണ്ണമയമുള്ള ഭക്ഷണം

എണ്ണമയമുള്ള ഭക്ഷണം

എണ്ണമയമുള്ള പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. എന്നാല്‍ കാര്യം ശരിയാണെങ്കിലും മുടിയുടെ ആരോഗ്യത്തേക്കാള്‍ ശരീരത്തിന്റെ ആരോഗ്യമാണ് പ്രധാനം എന്നുള്ളതു കൊണ്ട് ഇത്തരം ശീലം തുടരാതിരിയ്ക്കുന്നതാണ് നല്ലത്.

പെട്ടെന്ന് മുടിവളര്‍ത്തും ഉത്പ്പന്നങ്ങള്‍

പെട്ടെന്ന് മുടിവളര്‍ത്തും ഉത്പ്പന്നങ്ങള്‍

പെട്ടെന്ന് മുടിയുടെ വളര്‍ച്ച കൂടുതലാക്കും ഉത്പ്പന്നങ്ങള്‍ എന്ന പേരില്‍ നമ്മള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ്ക്കുന്ന പലതും പലപ്പോഴും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്.

പ്രോട്ടീന്‍ ഷാമ്പൂ

പ്രോട്ടീന്‍ ഷാമ്പൂ

പ്രോട്ടീന്‍ ഷാമ്പൂ, കണ്ടീഷണര്‍ എന്ന പേരില്‍ പലപ്പോഴും നമ്മള്‍ വാങ്ങിയ്ക്കുന്ന പല ഉത്പ്പന്നങ്ങളും നമുക്ക് തരുന്നത് എട്ടിന്റെ പണിയാണ്. തലയോട്ടിയില്‍ പല തരത്തിലുള്ള അലര്‍ജിയും ഇതുണ്ടാക്കുന്നു.

English summary

Hair Care Beliefs That Are Actually Damaging

There are some hair care tips that are so popular that you follow them blindly. But did you know that they can actually damage your hair? Read on to know more.
Story first published: Wednesday, April 6, 2016, 14:30 [IST]