കാര്‍കൂന്തലിന് ചില ടിപ്‌സ്..

Posted By:
Subscribe to Boldsky

നിങ്ങളുടെ മുടി പൂര്‍ണ്ണ ആരോഗ്യത്തോടെ പെട്ടെന്ന് വളരണമെന്ന് ആഗ്രഹിക്കുന്നുണ്ടാകും. ചില സിനിമാ നടിമാരുടെ മുടി കാണുമ്പോള്‍ ആ മുടി കിട്ടിയിരുന്നെങ്കില്‍ എന്ന് വിചാരിച്ചിട്ടുമുണ്ടാകും. എന്നാല്‍ ഇതൊക്കെ ലഭിക്കണമെങ്കില്‍ മുടിക്ക് നല്ല പരിചരണവും ആവശ്യമാണ്.

മുടി വളര്‍ത്താം നാടന്‍ വഴികളിലൂടെ..

നിങ്ങളുടെ മുടി വളരാനെടുക്കുന്ന സമയം നിങ്ങളുടെ ഭക്ഷണക്രമത്തേയും ജനിതക പാരമ്പര്യത്തെയും ആശ്രയിച്ചിരിക്കുന്നു. നിത്യേന തല കുളിച്ചാല്‍ മാത്രം മുടി വൃത്തിയാകുകയോ മുടിക്ക് വേണ്ട പരിചരണം ലഭിക്കുകയോ ചെയ്യില്ല. ആദ്യം മുടിയുടെ പ്രശ്‌നങ്ങളറിഞ്ഞ് അത് പരിഹരിക്കണം. മുടിയുടെ പ്രശ്‌നങ്ങള്‍ മാറ്റാന്‍ ചില ടിപ്‌സ് പറഞ്ഞുതരാം..

പേന്‍ കളയാന്‍

പേന്‍ കളയാന്‍

തുളസിയില ചതച്ച് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകാം.

അകാലനര മാറാന്‍

അകാലനര മാറാന്‍

ചായപ്പിണ്ടി തലയില്‍ തേച്ച് പിടിപ്പിച്ചതിനുശേഷം കഴുകാം. ആഴ്ചയില്‍ മൂന്നുതവണയെങ്കിലും ചെയ്യണം.

വളര്‍ച്ചയ്ക്ക്

വളര്‍ച്ചയ്ക്ക്

ഉലുവാപ്പൊടി തലയില്‍ തേച്ച് ദിവസവും കുളിച്ചാല്‍ മതി.

മുടിക്ക്

മുടിക്ക്

ചുവന്നുള്ളി അരച്ച് പുരട്ടുന്നതും നല്ലതാണ്.

നരക്കാതിരിക്കാന്‍

നരക്കാതിരിക്കാന്‍

നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ദിവസവും കുളിക്കാം.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

കുറുന്തോട്ടിയില, ചെമ്പരത്തിയില എന്നിവ ചേര്‍ത്തരച്ച് തലയില്‍ തേക്കാം.

അകാലനര മാറ്റാന്‍

അകാലനര മാറ്റാന്‍

ബ്രഹ്മി, ആര്യവേപ്പില ഇവ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേക്കാം.

 താരന്

താരന്

കടുക് അരച്ച് തലയില്‍ പുരട്ടിയതിനുശേഷം ചെറുപയര്‍ തേച്ച് തല കഴുകുക.

കഷണ്ടിക്ക്

കഷണ്ടിക്ക്

പച്ചനെല്ലിക്കയും ബ്രഹ്മിയും ഇടിച്ചു പിഴിഞ്ഞ നീരില്‍ അതിമധുരവും ചേര്‍ക്കുക. ഇത് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേച്ചാല്‍ മതി.

English summary

These shortcuts and quick tips promise beautiful, healthy hair

Here is a roundup of the best hair tips and tricks! Everyone wants healthy beautiful hair, and there are a few things that you probably didn't know.
Story first published: Friday, May 15, 2015, 9:30 [IST]