മുടി വളരുന്നില്ലേ, കാരണം...

Posted By:
Subscribe to Boldsky

നല്ല മുടി എല്ലാവരുടേയും സ്വപ്‌നമാണ്. മുടിയ്ക്കുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. മുടി കൊഴിച്ചിലും താരനുമെല്ലാം ഇതില്‍ പെടും.

മുടി വളരാത്തതാണ് മിക്കവാറും പേരെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. മുടി വളര്‍ച്ചയെ നിയന്ത്രിയ്ക്കുന്ന കാര്യങ്ങള്‍ ധാരാളമുണ്ട്. നല്ല ഭക്ഷണം മുതല്‍ മുടിപരിചരണം വരെ ഇതില്‍ ഉള്‍പ്പെടുന്നു.

മുടി വളരാത്തതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

മുടി വളരുന്നില്ലേ, കാരണം

മുടി വളരുന്നില്ലേ, കാരണം

മുടി എപ്പോഴും മുറുകെ കെട്ടി വയ്ക്കുന്നത് മുടിവളര്‍ച്ച കുറയ്ക്കുന്ന ഒന്നാണ്. മുടിയ്ക്കും വായു ലഭിയ്ക്കണം. ഇതിന് എപ്പോഴും കെട്ടി വയ്ക്കുന്നത് തടസമാണ്.

മുടി വളരുന്നില്ലേ, കാരണം

മുടി വളരുന്നില്ലേ, കാരണം

മുടിയില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും എണ്ണ തേച്ചില്ലെങ്കില്‍ ഇത് വരണ്ടു പോകും. മുടി കൊഴിയും. മുടി വളരുകയുമില്ല. ഹോട്ട് ഓയില്‍ മസാജ് മുടി വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാണ്.

മുടി വളരുന്നില്ലേ, കാരണം

മുടി വളരുന്നില്ലേ, കാരണം

മുടിവേരുകള്‍ വളരാന്‍ ഈര്‍പ്പം അത്യാവശ്യമാണ്. ഇതുകൊണ്ടുതന്നെ ഓയില്‍ മസാജ് അത്യാവശ്യം. അല്ലെങ്കില്‍ മുടിവേരുകള്‍ വരണ്ടു പോകും മുടി വളര്‍ച്ച നിലയ്ക്കും.

മുടി വളരുന്നില്ലേ, കാരണം

മുടി വളരുന്നില്ലേ, കാരണം

മുടിയുടെ ആരോഗ്യത്തിനും ഭംഗിയ്ക്കും മുടിത്തുമ്പ് ഇടയ്ക്കു ട്രിം ചെയ്യണം.

മുടി വളരുന്നില്ലേ, കാരണം

മുടി വളരുന്നില്ലേ, കാരണം

മുടിവളര്‍ച്ചയ്ക്ക് അത്യാവശ്യമായ പല പോഷകങ്ങളുമുണ്ട്. ആവശ്യമുള്ള വൈറ്റമിനുകളും പ്രോട്ടീനുകളും കഴിയ്ക്കുക. ഇവയുടെ അഭാവം മുടി വളര്‍ച്ച മുരടിയ്ക്കാന്‍ ഇട വരുത്തും.

മുടി വളരുന്നില്ലേ, കാരണം

മുടി വളരുന്നില്ലേ, കാരണം

ഡ്രയര്‍ ഉപയോഗം, അയേണ്‍ ചെയ്യുക, സ്‌ട്രെയ്റ്റിനിംഗ് തുടങ്ങിയവയെല്ലാം മുടിയില്‍ ചൂടേല്‍പ്പിയ്ക്കും. ഇത് മുടിവളര്‍ച്ചയെ വിപരീതമായി ബാധിയ്ക്കുമെന്നു മാത്രമല്ല, മുടി കൊഴിയാനും ഇട വരുത്തും.

മുടി വളരുന്നില്ലേ, കാരണം

മുടി വളരുന്നില്ലേ, കാരണം

കെമിക്കലുകളടങ്ങിയ ഉല്‍പന്നങ്ങളുടെ ഉപയോഗം, ഇത് ജെല്ലാണെങ്കിലും ഷാംപൂ, കണ്ടീഷണറുകള്‍ എന്നിവയാണെങ്കിലും മുടി വളര്‍ച്ചയ്ക്ക് ദോഷം വരുത്തുന്നവയാണ്.

മുടി വളരുന്നില്ലേ, കാരണം

മുടി വളരുന്നില്ലേ, കാരണം

മുടി ചീകുന്നത് മുടിവളര്‍ച്ചയെ സഹായിക്കും. കാരണം രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. എന്നാല്‍ ശരിയല്ലാത്ത ചീപ്പുപയോഗിച്ചാല്‍ മുടി വലിയാനും മുടിവേരുകളെ ദുര്‍ബലപ്പെടുത്താനും കാരണമാകും.

മുടി വളരുന്നില്ലേ, കാരണം

മുടി വളരുന്നില്ലേ, കാരണം

രാത്രി കിടക്കുമ്പോള്‍ മുടി അഴിച്ചിട്ടു കിടക്കരുത്. മുടി വലിയാനും മുടിവളര്‍ച്ചയെ ബാധിയ്ക്കാനുമെല്ലാം ഇത് ഇടയാക്കും.

മുടി വളരുന്നില്ലേ, കാരണം

മുടി വളരുന്നില്ലേ, കാരണം

ചില മരുന്നുകളുടെ ഉപയോഗം മുടിവളര്‍ച്ചയെ ദോഷകരമായി ബാധിയ്ക്കും. മുടി വളരാതിരിയ്ക്കാന്‍ കാരണമാകും.

Read more about: hair മുടി
English summary

Reasons Why Your Hair not growing

മുടി വളരാത്തതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,
Story first published: Monday, November 23, 2015, 9:34 [IST]