മുട്ട കൊണ്ട്‌ ഹെയര്‍ പായ്‌ക്കുകള്‍

Posted By:
Subscribe to Boldsky

മുടി പൊട്ടിപ്പോവുക, കൊഴിച്ചില്‍, തലയോട്ടിയിലെ വരള്‍ച്ച, താരന്‍ തുടങ്ങിയവക്കും മുടി കണ്ടീഷന്‍ ചെയ്യാനും മുട്ട ഫലപ്രദമാണ്. മുട്ടയിലെ ഫാറ്റി ആസിഡുകള്‍ മുടിനാരുകള്‍ക്ക് ഉണര്‍വ്വ് നല്കും. മഞ്ഞക്കരുവിലെ ആന്‍റി ഓക്സിഡന്‍റുകള്‍ അഥവാ ക്സാന്തോഫിലിസ് തലയോട്ടിയിലെ ഓക്സിജന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും മുടി വേഗത്തില്‍ പൊട്ടിപ്പോകുന്നത് തടയുകയും, പരുക്കന്‍ സ്വഭാവം മാറ്റുകയും ചെയ്യും. മുട്ടയിലെ കൊളസ്ട്രോള്‍ ഈ പോഷകഘടകങ്ങളെ ആഗിരണം ചെയ്യാന്‍ സഹായിക്കും.

മുട്ട ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില ഹെയര്‍ പാക്കുകളെ ഇവിടെ പരിചയപ്പെടാം.

Egg Pack

1. മുടി വളര്‍ച്ച ശക്തിപ്പെടുത്താന്‍ - ഒരു മുട്ടയുടെ വെള്ള എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇത് നല്ലത് പോലെ പതപ്പിച്ച് തലയോട്ടിയില്‍ തേക്കുക. 15-20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ ശക്തി കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.

2. സില്‍ക്ക് പോലുള്ള മുടി ലഭിക്കാന്‍ - ഒരു കപ്പ് തൈര് എടുക്കുക.( മുടിയുടെ അളവനുസരിച്ച് ഇതില്‍ വ്യത്യാസമാകാം). അതില്‍ ഒരു മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം തലയില്‍ തേക്കുക. 20 മിനുട്ടെങ്കിലും കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ തല നന്നായി കഴുകുക. ഇത് തലയിലെ ഗന്ധം മാറാനും സഹായിക്കും.

3. മുടി കണ്ടീഷന്‍ ചെയ്യാന്‍ - ഒരു മുട്ടയുടെ മഞ്ഞക്കരു എടുത്ത് അതില്‍ ഒരു ടേബിള്‍ സപൂ​ണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇത് നന്നായി പതപ്പിച്ച് ചൂട് കുറഞ്ഞ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. മുടി കഴുകിയ ശേഷം ഇത് തേക്കുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.

4. മുടിയുടെ തകരാറുകള്‍ പരിഹരിക്കാം - ഒരു പാത്രത്തില്‍ ഒരു മഞ്ഞക്കരു എടുക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തൈര്, അര ടീസ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ബദാം ഓയില്‍ എന്നിവ ചേര്‍ക്കുക. ഇത് നന്നായി കൂട്ടിക്കലര്‍ത്തി മുടിയില്‍ തേക്കുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് മുടി കഴുകി വൃത്തിയാക്കാം.

English summary

Egg Hair Packs For Hair

Here are some egg hair packs for hair growth. Read more to know,
Story first published: Saturday, January 17, 2015, 23:50 [IST]