നരയ്‌ക്ക്‌ പ്രകൃതിദത്ത പരിഹാരങ്ങള്‍

Posted By: Super
Subscribe to Boldsky

രൂപഭംഗിയില്‍ ഇന്ന്‌ ആളുകള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണ്‌. അതുകൊണ്ട്‌ സ്‌ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സൗന്ദര്യത്തില്‍ ശ്രദ്ധവച്ച്‌ തുടങ്ങിയിരിക്കുന്നു. തലമുടി നരയ്‌ക്കുന്നത്‌ സ്‌ത്രീകളും പുരുഷന്മാരും ഗൗരവത്തോടെ കാണുന്ന ഒരു സൗന്ദര്യപ്രശ്‌നമാണ്‌.

നര ഒരു സത്യമാണ്‌, അത്‌ ഒഴിവാക്കാനും കഴിയില്ല. എന്നാലും അകാലനര വലിയ പ്രശ്‌നം തന്നെയാണ്‌. പക്വതയുടെയും ബുദ്ധിവൈഭവത്തിന്റെയും പ്രതീകമായാണ്‌ നരയെ കാണുന്നതെങ്കിലും ചെറുപ്പം തോന്നിപ്പിക്കാന്‍ വേണ്ടി ബഹുഭൂരിപക്ഷവും വെളുത്ത മുടിയിഴകളെ മറയ്‌ക്കാന്‍ ഇഷ്ടപ്പെടുന്നു. ഈ ഇഷ്ടമാണ്‌ ഹെയര്‍ഡൈകളുടെ ലോകത്ത്‌ അവരെ എത്തിക്കുന്നത്‌.

മുടി കറുപ്പിക്കാന്‍ എന്തുകൊണ്ട്‌ പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിച്ചുകൂട?

നിരവധി ഒടിസി ഹെയര്‍കളറുകള്‍ വിപണിയില്‍ ലഭ്യമാണ്‌. ഇവ ഉപയോഗിച്ച്‌ നരച്ച മുടിയിഴകള്‍ക്ക്‌ സ്വാഭാവിക നിറം നല്‍കാനാവും. വേണമെങ്കില്‍ മുടിക്ക്‌ നിറം പകര്‍ന്ന്‌ സ്റ്റൈലിഷ്‌ ആവുകയും ചെയ്യാം. എന്നാല്‍ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഹെയര്‍കളറുകള്‍ ഉപയോഗിക്കുന്നത്‌ കൊണ്ട്‌ പല ദോഷങ്ങളുമുണ്ട്‌. മിക്ക ഒടിസി ഹെയര്‍കളറുകളിലും അമോണിയ പോലുള്ള ശക്തമായ രാസവസ്‌തുക്കളുടെ സാന്നിധ്യം കാണാം. അലര്‍ജി, മുടികൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവര്‍ക്ക്‌ ഇവ വലിയ ദോഷം ചെയ്യും. ചിലരില്‍ ഇത്‌ രൂക്ഷമായ മുടികൊഴിച്ചിലിനും കാരണമാകാറുണ്ട്‌.

ചെടികളില്‍ നിന്ന്‌ നിര്‍മ്മിക്കുന്ന പ്രകൃതിദത്തമായ ഹെയര്‍ഡൈകളില്‍ രാസവസ്‌തുക്കള്‍ അടങ്ങിയിട്ടില്ല, അതിനാല്‍ അവയ്‌ക്ക്‌ പാര്‍ശ്വഫലങ്ങളുമില്ല. ഇവ വീട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്നവയാണ്‌. അതിനാല്‍ ഇത്തരം ഹെയര്‍കളറുകള്‍ക്ക്‌ വേണ്ടി വലിയതുക ചെലവഴിക്കേണ്ട ആവശ്യവുമില്ല. പ്രകൃതിദത്തമായ ഹെയര്‍കളറുകളില്‍ അടങ്ങിയിരിക്കുന്ന ഔഷധമൂല്യങ്ങള്‍ തലയ്‌ക്കും മുടിക്കും വേണ്ട പോഷണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.

ഏറ്റവും മികച്ച പ്രകൃതിദത്ത ഹെയര്‍കളറുകള്‍:

വെളിച്ചെണ്ണയും കറിവേപ്പിലയും

വെളിച്ചെണ്ണയും കറിവേപ്പിലയും

തലയ്‌ക്കും മുടിക്കും വേണ്ട പോഷകങ്ങള്‍ നല്‍കാന്‍ വെളിച്ചെണ്ണയ്‌ക്ക്‌ കഴിയും. മാത്രമല്ല ഇത്‌ മുടിയ്‌ക്ക്‌ എണ്ണമയവും നല്‍കും. കറിവേപ്പിലയുമായി ചേര്‍ത്ത്‌ ഉപയോഗിക്കുമ്പോള്‍ നരയ്‌ക്ക്‌ എതിരായ മികച്ച ഒരു ആയുര്‍വേദ ഔഷധമായി ഇത്‌ മാറും. അരകപ്പ്‌ കറിവേപ്പിലയില്‍ കുറച്ച്‌ വെളിച്ചെണ്ണ ഒഴിക്കുക. ഇതൊരു പാത്രത്തിലെടുത്ത്‌ സാവധാനം തിളപ്പിക്കുക. തിളച്ചശേഷം തണുക്കാന്‍ വയ്‌ക്കുക. ഇത്‌ തലയില്‍ തേച്ച്‌ അരമണിക്കൂറിന്‌ ശേഷം ഇളംചൂട്‌ വെള്ളവും മൃദുവായ ഷാംപൂവും ഉപയോഗിച്ച്‌ മുടി കഴുകുക.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയുടെ ഗുണങ്ങള്‍ എത്ര പറഞ്ഞാലും തീരില്ല. നര മറയ്‌ക്കാനും ഇത്‌ ഉപയോഗിക്കാവുന്നതാണ്‌. ഏതാനും നെല്ലിക്ക ചെറുതായ മുറിച്ച്‌ തണലത്തിട്ട്‌ ഉണക്കുക. അതിന്‌ ശേഷം നന്നായി ഉണങ്ങിയ നെല്ലിക്ക വെളിച്ചെണ്ണയിലിട്ട്‌ തിളപ്പിക്കുക. നെല്ലിക്കാകഷണങ്ങള്‍ ചുവക്കുമ്പോള്‍ എണ്ണ ഇറക്കി തണുക്കാന്‍ വയ്‌ക്കുക. ഈ എണ്ണ മുടിയിഴകളിലും തലയിലും തേച്ചുപിടിപ്പിക്കുക. കുറച്ച്‌ സമയത്തിന്‌ ശേഷം താളിയോ മൃദുവായ ഷാംപൂവോ ഉപയോഗിച്ച്‌ ഇത്‌ കഴുകി കളയുക. നെല്ലിക്ക കുതിര്‍ത്ത്‌ വച്ച വെള്ളത്തില്‍ രാവിലെ നന്നായി മുടി കഴുകുന്നതും നര മാറാന്‍ സഹായിക്കും.

മോരും കറിവേപ്പിലയും

മോരും കറിവേപ്പിലയും

മോരിന്റെയും കറിവേപ്പിലയുടെയും മിശ്രിതം നരയ്‌ക്കുന്നത്‌ തടയും. ഒരുപിടി കറിവേപ്പില ഒരു ഗ്ലാസ്‌ മോരില്‍ ഇടുക. ഈ മിശ്രിതം തലയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന്‌ ശേഷം വെള്ളം ഉപയോഗിച്ച്‌ പതിയെ ഇത്‌ കഴുകി കളയുക.

കാരറ്റ്‌ സീഡ്‌ ഓയിലും എള്ളെണ്ണയും

കാരറ്റ്‌ സീഡ്‌ ഓയിലും എള്ളെണ്ണയും

കാരറ്റ്‌ സീഡ്‌ ഓയിലിന്റെയും എള്ളെണ്ണയുടെയും മിശ്രിതം നര തടയാന്‍ സഹായിക്കും. 4 ടീസ്‌പൂണ്‍ എള്ളെണ്ണയില്‍ അല്‍പ്പം കാരറ്റ്‌ സീഡ്‌ ഓയില്‍ ചേര്‍ത്താണ്‌ ഈ മിശ്രിതം തയ്യാറാക്കേണ്ടത്‌. ഇത്‌ മൃദുവായി തലയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കുക. അല്‍പ്പസമയത്തിന്‌ ശേഷം മൈല്‍ഡ്‌ ഷാംപൂവും വെള്ളവും ഉപയോഗിച്ച്‌ മുടി കഴുകി വൃത്തിയാക്കുക.

നാരങ്ങാനീര്‌, ആല്‍മണ്ട്‌ ഓയില്‍, നെല്ലിക്ക

നാരങ്ങാനീര്‌, ആല്‍മണ്ട്‌ ഓയില്‍, നെല്ലിക്ക

തുടക്കത്തില്‍ തന്നെ നരയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒരു ആയുര്‍വേദ ഔഷധമാണ്‌ നാരങ്ങാനീര്‌, ആല്‍മണ്ട്‌ ഓയില്‍, നെല്ലിക്ക എന്നിവയുടെ മിശ്രിതം. ഇത്‌ തലയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന്‌ ശേഷം തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച്‌ മുടി കഴുകുക. ഇത്‌ ദിവസവും ഉപയോഗിക്കാവുന്നതാണ്‌. ഫ്രിഡ്‌ജില്‍ സൂക്ഷിച്ചാല്‍ ഈ മിശ്രിതം മൂന്ന്‌ ദിവസം വരെ കേടുകൂടാതെ ഇരിക്കും.

ഒരുപക്ഷെ ഈ പ്രതിവിധികള്‍ നിങ്ങള്‍ക്ക്‌ നേരത്തേ അറിയാവുന്നവ ആയിരിക്കാം. പക്ഷെ ഒരിക്കല്‍ പോലും നിങ്ങള്‍ അവ പരീക്ഷിച്ച്‌ നോക്കിയിട്ടുണ്ടാവില്ല. വളരെ എളുപ്പത്തിലും അനായസമായും ലഭിക്കുന്ന കാര്യങ്ങള്‍ അവഗണിക്കുന്നത്‌ നമ്മുടെ ശീലമാണല്ലോ? എളുപ്പത്തില്‍, സുരക്ഷിതമായി, വലിയ പണച്ചെലവില്ലാതെ നിങ്ങളുടെ മുടിക്ക്‌ നിറം നല്‍കാനുള്ള മാര്‍ഗ്ഗങ്ങളാണിവ. അതുകൊണ്ട്‌ ഇന്ന്‌ തന്നെ ഇവ പരീക്ഷിച്ച്‌ നോക്കുക.

English summary

Surprising Natual Products To Treat Grey Hair

Greying of hair is inevitable, but when it happens prematurely, people get worried. Here are surprising natural products to treat grey hair.While gray hair is associated with wisdom and maturity, the need to look younger and beautiful drive people opt for hair color to hide the graeys!
 
Story first published: Tuesday, August 12, 2014, 15:00 [IST]