നരച്ച മുടിയുടെ മെഡിക്കല്‍ കാരണങ്ങള്‍

Posted By:
Subscribe to Boldsky

നര പ്രായമാകുന്നതിന്റെ ലക്ഷണമാണെന്നാണ് പറയാറ്. എന്നാല്‍ ചെറുപ്രായത്തില്‍ തന്നെ നര വരുന്നവരുമുണ്ട്. പ്രത്യേകിച്ച് ഇന്നത്തെക്കാലത്ത് ഇത് സാധാരണവുമാണ്.

നരയ്ക്ക് പല കാരണങ്ങളുമുണ്ടാകാം. സ്‌ട്രെസ് മുതല്‍ വെള്ളം വരെ മുടിയുടെ നരയ്ക്കു പിന്നിലുള്ള കാരണങ്ങളാണ്.

മുടിപ്രശ്‌നങ്ങള്‍ക്ക് വീട്ടുമരുന്നുകള്‍

എന്നാല്‍ ചില മെഡിക്കല്‍ കാരണങ്ങളും നരയ്ക്കു പുറകിലുണ്ടാകാം. ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ, കാരണങ്ങളറിഞ്ഞാലേ ഇതിനുള്ള പരിഹാരങ്ങളും ചികിത്സകളും തേടാനാകൂ,

പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യത്തിന് മുടിനരയില്‍ പ്രധാന സ്ഥാനമുണ്ട്. പാരമ്പര്യമായി വേഗം നരയ്ക്കുന്ന കുടുംബാംഗങ്ങളാണെങ്കില്‍ ഇതും കാരണമാകാം.

വൈറ്റമിന്‍ ബി12

വൈറ്റമിന്‍ ബി12

മെലാനിന്‍ എന്ന വസ്തുവാണ് മുടിയ്ക്കു കറുത്ത നിറം നല്‍കുന്നത്. വൈറ്റമിന്‍ ബി12 ആണ് പ്രധാനമായും ഇതിന് സഹായിക്കുന്നത്. ഇതുകൊണ്ടു തന്നെ വൈറ്റമിന്‍ ബി 12ന്റെ കുറവ് മുടിയുടെ നിറം കുറയ്ക്കും.

തൈറോയ്ഡ്

തൈറോയ്ഡ്

ഹൈപ്പോതൈറോയ്ഡ്, ഹൈപ്പര്‍തൈറേയ്ഡ് എന്നിവ മുടി പെട്ടെന്നു നരയ്ക്കാന്‍ കാരണമാകാറുണ്ട്.

ഹോര്‍മോണിന്റെ കുറവ്

ഹോര്‍മോണിന്റെ കുറവ്

ഹോര്‍മോണിന്റെ കുറവ് മുടി പെട്ടെന്നു നരയ്ക്കാനുള്ള ഒരു പ്രധാന കാരണമാണ്.

പിറ്റിയൂറ്ററി ഗ്ലാന്റ്

പിറ്റിയൂറ്ററി ഗ്ലാന്റ്

പിറ്റിയൂറ്ററി ഗ്ലാന്റ് പ്രവര്‍ത്തനം ശരിയല്ലെങ്കിലും അകാലനരയുണ്ടാകാം.

അയോഡിന്‍

അയോഡിന്‍

അയോഡിന്‍ രക്തത്തിനു മാത്രമല്ല, മുടിയ്ക്കും പ്രധാനമാണ്. അയോഡിന്‍ കുറവ് മുടിയുടെ നരയ്ക്കു കാരണമാകാം.

അനീമിയ

അനീമിയ

അനീമിയ മുടി പെട്ടെന്നു നരയ്ക്കാനുളള മറ്റൊരു പ്രധാന കാരണമാണ്.

പോഷകങ്ങളുടെ കുറവ്

പോഷകങ്ങളുടെ കുറവ്

ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ് പലപ്പോഴും മുടി പെട്ടെന്നു നരയ്ക്കാന്‍ ഇടയാക്കും.

കോപ്പര്‍

കോപ്പര്‍

കോപ്പറിന്റെ കുറവും മുടിയുടെ നരയ്ക്കു കാരണമാകാറുണ്ട്.

സ്‌ട്രെസ്, ഉത്കണ്ഠ

സ്‌ട്രെസ്, ഉത്കണ്ഠ

സ്‌ട്രെസ്, ഉത്കണ്ഠ തുടങ്ങിയവയെല്ലാം മുടി നരയ്ക്കാനുള്ള മറ്റു ചില കാരണങ്ങളാണ്.

English summary

Medical Causes Of Grey Hair

The causes of grey hair are not always cosmetic. Premature grey hair has medical reasons behind it sometimes. If you have grey hair at an early age, 
 know the medical reasons behind it.
Story first published: Wednesday, February 19, 2014, 12:30 [IST]