മുടി ചെമ്പിക്കുന്നുണ്ടോ?

Posted By: Staff
Subscribe to Boldsky

നിങ്ങളുടെ കറുത്ത തലമുടി ചെമ്പിക്കുന്നുണ്ടോ? സൂക്ഷിക്കുക! പതിവായി കടുത്ത വെയിലേല്‍ക്കുന്നത് മൂലം മുടിയുടെ നിറം മാറാം. മുടിയുടെ ആരോഗ്യത്തെ സൂര്യപ്രകാശം ദോഷകരമായി ബാധിക്കുമെന്ന് ചുരുക്കം.

ചര്‍മ്മത്തെ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം, എന്നാല്‍ മുടിയുടെ കാര്യത്തില്‍ എന്ത് ചെയ്യും?

താരനകറ്റാന്‍ സിംപിള്‍ വഴികള്‍

വിഷമിക്കണ്ട. സൂര്യപ്രകാശം ഏല്‍ക്കുന്നത് മൂലം തലമുടിക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ തടയാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. അവ പരിചയപ്പെടാം.

ലീവ്-ഓണ്‍ കണ്ടീഷണര്‍

ലീവ്-ഓണ്‍ കണ്ടീഷണര്‍

കുളിക്ക് ശേഷവും പുറത്തിറങ്ങുമ്പോഴും ലീവ്-ഓണ്‍ കണ്ടീഷണര്‍ ഉപയോഗിക്കുക.

മൂടുക

മൂടുക

ദീര്‍ഘനേരം വെയിലത്ത് നില്‍ക്കേണ്ടി വരുമ്പോള്‍ സ്‌കാര്‍ഫോ മറ്റോ ഉപയോഗിച്ച് തല മൂടുക.

രാസവസ്തുക്കള്‍ വേണ്ട

രാസവസ്തുക്കള്‍ വേണ്ട

രാസവസ്തുക്കള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ പതിവായി മുടിയില്‍ തേയ്ക്കുന്നത് ഒഴിവാക്കുക. പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് എപ്പോഴും അഭികാമ്യം.

നനഞ്ഞ മുട

നനഞ്ഞ മുട

തലമുടി നന്നായി തോര്‍ത്തി ഈര്‍പ്പം കളയാതെ പുറത്ത് പോകാതിരിക്കുക. അല്ലെങ്കില്‍ അഴുക്കും പൊടിയും പിടിച്ച് മുടിയുടെ സൗന്ദര്യവും ആരോഗ്യവും നശിക്കും.

കുട

കുട

സൂര്യപ്രകാശം ഏല്‍ക്കുന്നത് മൂലം മുടിക്ക് കേടുപാടുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനായി കുട ഉപയോഗിക്കുക. ഇതൊരു ശീലമാക്കുക.

English summary

Is Your Black Hair Turning Brown

Is your black hair turning brown? Beware! Damage caused by sun often turns black hair into brown. Sunrays are harmful for your hair health too. Don't worry. Here are a few tips to help you prevent sun damage.
Subscribe Newsletter