മഞ്ഞുകാലത്ത് തല ചൊറിയുന്നുവോ?

Posted By: Super
Subscribe to Boldsky

താരന്‍,ചൊറിച്ചില്‍, അസ്വസ്ഥത എന്നിവയെല്ലാം തലയിലെ വരണ്ട ചര്‍മ്മത്തിന്റെ ഫലമായി ഉണ്ടാവുന്നതാണ്‌. . കരപ്പന്‍, സോറിയാസിസ്‌ പോലുള്ള രോഗങ്ങളുടെ സൂചനയായിരിക്കും ചിലപ്പോള്‍ വരണ്ട ശിരോചര്‍മ്മം.ഇതൊരു മാറാ വ്യാധിയല്ല . മറിച്ച്‌ ചില കാലവസ്ഥകളില്‍ ഇതുണ്ടാവാം. അങ്ങനെയാണെങ്കില്‍ വീട്ടു മരുന്നുകള്‍ കൊണ്ടിത്‌ ഭേദമാക്കാം. മറ്റ്‌ ചികിത്സകള്‍ ആവശ്യമായി വരില്ല.

തലയിലെ ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനും വരണ്ട ചര്‍മ്മം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹാരിക്കാനും സഹായിക്കുന്ന ചില വീട്ടുമരുന്നുകളാണ്‌ താഴെ പറയുന്നത്‌.

Dandruff

താരന്‍ അകറ്റാനുള്ള പ്രതിവിധികളും ഇതിനൊപ്പം അറിയാം.

1. ആപ്പിള്‍ സിഡര്‍ വിനഗര്‍

ആപ്പിള്‍ സിഡര്‍ വിനഗര്‍ നല്ലൊരു കണ്ടീഷണര്‍ ആണെന്നതിന്‌ പുറമെ ശിരോ ചര്‍മ്മത്തിന്റെ പിഎച്ച്‌ നില തുലനം ചെയ്‌ത്‌ ചൊറിച്ചിലിനും വരണ്ട ചര്‍മ്മത്തിനും ആശ്വാസം നല്‍കുകയും ചെയ്യും.രോമകൂപങ്ങളില്‍ നിറഞ്ഞ്‌ വരണ്ട ചര്‍മ്മത്തിനും താരനും കാരണമാകുന്ന ബാക്ടീരിയകളെയും ഫംഗസുകളെയും ഇവ നശിപ്പിക്കുകയും ചെയ്യും.

ചര്‍മ്മത്തിനും മുടിക്കുമായി ആപ്പിള്‍ സിഡര്‍ വിനഗര്‍ എങ്ങനെ ഉപയോഗിക്കാം എന്നും വായിക്കുക

എങ്ങനെ ഉപയോഗിക്കാം

തലയോട്ടി വെള്ളം ഉപയോഗിച്ച്‌ നന്നായി കഴുകയിട്ട്‌ ഉണങ്ങാന്‍ അനുവദിക്കുക

തുല്യ അളവില്‍ ആപ്പിള്‍ സിഡര്‍ വിനഗറും വെള്ളവും ഒരു സ്‌പ്രേബോട്ടിലില്‍ കൂട്ടിയിളക്കുക

പഞ്ഞിയുടെ സഹായത്തോടെ ഈ മിശ്രിതം നേരിട്ട്‌ തലയോട്ടിലെ ചര്‍മ്മത്തില്‍ തേയ്‌ക്കുക

കുറച്ച്‌ നേരം കഴിഞ്ഞ്‌ ഔഷധ ഷാമ്പു ഉപയോഗിച്ച്‌ കഴുകി കളയുക.

ഒന്നിടവിട്ട ദിവസം ഇങ്ങനെ ചെയ്യുന്നത്‌ തലയിലെ വരണ്ട ചര്‍മ്മത്തിന്‌ പരിഹാരം നല്‍കും.

2. ടീ ട്രീ ഓയില്‍

ഫംഗസുകളെയും ബാക്ടീരിയകളെയും ചെറുക്കാന്‍ ശേഷിയുള്ള ഇവ ശിരോചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നല്‍കും. ഇവ തലയില്‍ പുരട്ടുമ്പോള്‍ രോമകൂപങ്ങളിലേക്ക്‌ ഇറങ്ങി ചെന്ന്‌ വരണ്ട ചര്‍മ്മത്തിന്‌ കാരണമാകുന്ന അടഞ്ഞ സുഷിരങ്ങള്‍ തുറക്കും.

എങ്ങനെ ഉപയോഗിക്കാം

2-3 തുള്ളി ടീ ട്രീ ഓയില്‍ ഒരു ടേബിള്‍ സ്‌പൂണ്‍ സസ്യഎണ്ണയില്‍ ചേര്‍ക്കുക

ഈ മിശ്രിതം ഇരുകൈകിളിലുമായി എടുത്ത്‌ തലയോട്ടിയില്‍ സാവധാനം തേച്ച്‌ പിടിപ്പിക്കുക

ദിവസവും കിടക്കുന്നതിന്‌ മുമ്പ്‌ ഇങ്ങനെ ചെയ്യുന്നത്‌ ശിരോചര്‍മ്മത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തും.

3. കറ്റാര്‍ വാഴ

ശിരോചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ ഭേദമാക്കി വരണ്ട ചര്‍മ്മത്തിന്‌ പരിഹാരം നല്‍കുന്ന മികച്ച ഔഷധമാണ്‌ കറ്റാര്‍ വാഴ. വെള്ളവും ഗ്ലൈകോപ്രോട്ടീനും ചേര്‍ത്താണ്‌ ഇതുണ്ടാക്കുന്നത്‌ ചര്‍മ്മത്തിന്റെ അസ്വസ്ഥതകള്‍ ഇത്‌ ഭേദമാക്കും. കൂടാതെ ഫംഗസുകളെയും ബാക്ടീരിയകളെയും ചെറുത്ത്‌ തലയിലെ ചര്‍മ്മം വൃത്തിയായി സൂക്ഷിക്കും.

എങ്ങനെ ഉപയോഗിക്കും

വിരലുകള്‍ കൊണ്ട്‌ കറ്റാര്‍വാഴ ജെല്‍ തലയോട്ടില്‍ തേയ്‌ക്കുക.

10-15 മിനുട്ടുകള്‍ക്ക്‌ ശേഷം നേരിയ ഷാമ്പു ഉപയോഗിച്ച്‌ കഴുകി കളയുക

മാറ്റം കാണുന്നത്‌ വരെ എല്ലാ ദിവസവും ഉപയോഗിക്കുക

4. നാരങ്ങ നീര്‌

വരണ്ടതും ചൊറിച്ചില്‍ ഉള്ളതുമായ ശിരോചര്‍മ്മത്തിന്‌ ആശ്വാസം നല്‍കാന്‍ നാരങ്ങ നീരിന്‌ കഴിയും. വൃത്തിയാക്കാന്‍ ശേഷിയുള്ള നാരങ്ങ നീര്‌ വരണ്ട ചര്‍മ്മം സ്വാഭാവികമായി ഭേദമാക്കും. വരണ്ട ചര്‍മ്മത്തിന്‌ കാരണമായി മാറുന്ന മുടിയിഴകളിലെ സെബം ഇവ നീക്കം ചെയ്യും.

എങ്ങനെ ഉപയോഗിക്കും

2 ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീര്‌ 3 ടേബിള്‍സ്‌പൂണ്‍ തൈരില്‍ ചേര്‍ത്തിളക്കുക.

ഇത്‌ തലയോട്ടിയില്‍ പുരട്ടി 10-15 മിനുട്ടിന്‌ ശേഷം നേര്‍ത്ത്‌ ഷാമ്പു ഉപയോഗിച്ച്‌ കഴുകി കളയുക.

ചൊറിച്ചിലും വരള്‍ച്ചയും മാറുന്നത്‌ വരെ ദിവസവും ഇതുപയോഗിക്കാം.

ഇതോടൊപ്പം തന്നെ നാരങ്ങ നീര്‌ നേരിട്ട്‌ ശിരോചര്‍മ്മത്തില്‍ പുരട്ടി ഏതാനം മിനുട്ടുകള്‍ക്ക്‌ ശേഷം വെള്ളം ഉപയോഗിച്ച്‌ കഴുകി കളയാം.

വെളിച്ചെണ്ണ

ശിരോചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ വെളിച്ചെണ്ണയ്‌ക്ക്‌ കഴിയും. മികച്ച മോയ്‌സ്‌ച്യുറൈസറായ വെളിച്ചെണ്ണ വരണ്ട ചര്‍മ്മവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചൊറിച്ചിലും അസ്വസ്ഥതയും കുറയ്‌ക്കാന്‍ സഹായിക്കും. ബാക്ടീരിയയെ ചെറുക്കാനുള്ള ഇതിന്റെ കഴിവ്‌ രോമകൂപങ്ങളില്‍ ഉണ്ടാകുന്ന അണുബാധ കുറയ്‌ക്കാന്‍ സഹായിക്കും.

വെളിച്ചെണ്ണയുടെ സൗന്ദര്യഗുണങ്ങളെ കുറിച്ച്‌ വായിക്കുക

എങ്ങനെ ഉപയോഗിക്കാം

വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയില്‍ തേയ്‌ക്കുക.

കുറഞ്ഞത്‌ അരമണിക്കൂറെങ്കിലും കഴിഞ്ഞിട്ട്‌ നേര്‍ത്ത ഷാമ്പു ഉപയോഗിച്ച്‌ കഴുകി കളയുക.

മികച്ച ഫലം ലഭിക്കുന്നതിന്‌ ആഴ്‌ചയില്‍ മൂന്ന്‌ പ്രാവശ്യം എങ്കിലും ഇങ്ങനെ ചെയ്യുക.

English summary

Avoid Itching And Dandruff During This Winter

Here are a few simple home remedies that with regular use can improve the moisture of the scalp and reduce any symptoms related to dry scalp. You may also want to know home remedies to cure dandruff.