മുടി വളരാന്‍ വീട്ടുവിദ്യകള്‍

Posted By:
Subscribe to Boldsky

ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാകില്ല. എന്നാലിത് ചിലര്‍ക്ക് മാത്രം ലഭിയ്ക്കുന്ന ഒരു ഭാഗ്യമാണെന്നു പറയാം. മുടി നന്നാവാന്‍ മുടിപ്പുറത്തുള്ള സംരക്ഷണം മാത്രം പോര. ഇതിന് സഹായിക്കുന്ന, ശ്രദ്ധിക്കുന്ന ചില കാര്യങ്ങളിതാ,

മുട്ട

മുട്ട

മുട്ട ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിലും പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. ശിരോചര്‍മത്തില്‍ മുട്ടമഞ്ഞ കൊണ്ട് മസാജ് ചെയ്യുന്നത് വളരെയേറെ നല്ലതാണ്. മുട്ടവെള്ളയും തലയില്‍ തേയ്ക്കുന്നത് നല്ലതു തന്നെ. ഇത് തനിയെ തേയ്ക്കാന്‍ മടിയുണ്ടെങ്കില്‍ ഹെന്ന പോലുള്ളവയുടെ കൂടെ ഉപയോഗിക്കുകയുമാകാം.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒരു ഭക്ഷണസാധനമാണ്. ദിവസവും നെല്ലിക്ക കഴിയ്ക്കുന്നതും നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നതും മുടിവളര്‍ച്ചക്ക് സഹായിക്കും. മുടി വളര്‍ച്ചയ്ക്കു മാത്രമല്ല, മുടി പെട്ടെന്ന് നരയ്ക്കാതിരിക്കാനും ഇത് നല്ലാതാണ്. നെല്ലിക്കാപ്പൊടി തലയില്‍ തേയ്ക്കുന്നതും നല്ലതു തന്നെ.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയും മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇത് അരച്ച് തലയില്‍ തേയ്ക്കുന്നത് മുടിവളര്‍ച്ചെയെ സഹായിക്കുക മാത്രമല്ല, മുടി കൂടുതല്‍ മൃദുവാകാനും നല്ലതാണ്.

ആര്യവേപ്പ്

ആര്യവേപ്പ്

മുടിയ്ക്ക് പറ്റിയ മറ്റൊന്നാണ് ആര്യവേപ്പ്. ഇത് അരച്ച് തലയില്‍ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല, പേന്‍ മുതലായവ പോകാനും നല്ലതു തന്നെയാണ്.

ബിയര്‍

ബിയര്‍

ബിയര്‍ മുടിയ്ക്കു പറ്റിയ നല്ലൊരു കണ്ടീഷണറാണ്. മുടി വളരെ മൃദുവാകാന്‍ ഇത് സഹായിക്കും. ഷാംപൂ ചെയ്ത ശേഷം മുടി ബിയര്‍ കൊണ്ട് കഴുകാം.

ഡയറ്റ് മുടിയുടെ ആരോഗ്യത്തില്‍ പ്രധാന പങ്കു വഹിക്കുന്നു. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടത്തുക. ഇവയില്‍ നിന്നുള്ള പോഷകങ്ങള്‍ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ഒന്നാണ്. ആവശ്യത്തിന് വെള്ളവും വേണ്ടത്ര ഭക്ഷണവും മുടി വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.

മുട്ട ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിലും പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. ശിരോചര്‍മത്തില്‍ മുട്ടമഞ്ഞ കൊണ്ട് മസാജ് ചെയ്യുന്നത് വളരെയേറെ നല്ലതാണ്. മുട്ടവെള്ളയും തലയില്‍ തേയ്ക്കുന്നത് നല്ലതു തന്നെ. ഇത് തനിയെ തേയ്ക്കാന്‍ മടിയുണ്ടെങ്കില്‍ ഹെന്ന പോലുള്ളവയുടെ കൂടെ ഉപയോഗിക്കുകയുമാകാം.

നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒരു ഭക്ഷണസാധനമാണ്. ദിവസവും നെല്ലിക്ക കഴിയ്ക്കുന്നതും നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നതും മുടിവളര്‍ച്ചക്ക് സഹായിക്കും. മുടി വളര്‍ച്ചയ്ക്കു മാത്രമല്ല, മുടി പെട്ടെന്ന് നരയ്ക്കാതിരിക്കാനും ഇത് നല്ലാതാണ്. നെല്ലിക്കാപ്പൊടി തലയില്‍ തേയ്ക്കുന്നതും നല്ലതു തന്നെ.

കറ്റാര്‍ വാഴയും മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇത് അരച്ച് തലയില്‍ തേയ്ക്കുന്നത് മുടിവളര്‍ച്ചെയെ സഹായിക്കുക മാത്രമല്ല, മുടി കൂടുതല്‍ മൃദുവാകാനും നല്ലതാണ്.

മുടിയ്ക്ക് പറ്റിയ മറ്റൊന്നാണ് ആര്യവേപ്പ്. ഇത് അരച്ച് തലയില്‍ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല, പേന്‍ മുതലായവ പോകാനും നല്ലതു തന്നെയാണ്.

ബിയര്‍ മുടിയ്ക്കു പറ്റിയ നല്ലൊരു കണ്ടീഷണറാണ്. മുടി വളരെ മൃദുവാകാന്‍ ഇത് സഹായിക്കും. ഷാംപൂ ചെയ്ത ശേഷം മുടി ബിയര്‍ കൊണ്ട് കഴുകാം.

English summary

Hair, Haircare, Egg, Beer, Aloevera, Massage, Neem, മുടി, മുടിസംരക്ഷണം, മുട്ട, ബിയര്‍, കറ്റാര്‍ വാഴ, നെല്ലിക്ക, മസാജ്

Having shiny healthy hair is something a lot of men struggle with. Trying multiple conditioners and shampoos is a known solution adopted by people. However nothing promises better results than our very own age-old home remedies.
Story first published: Wednesday, September 19, 2012, 8:58 [IST]
Subscribe Newsletter