For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോനിയിലെ ദുര്‍ഗന്ധത്തിന് നെല്ലിക്കയും ജീരകവും

യോനിയിലെ ദുര്‍ഗന്ധത്തിന് നെല്ലിക്കയും ജീരകവും

|

വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധം പല സ്ത്രീകളേയും അലട്ടുന്ന ഒന്നാണ്. അണുബാധ ഇതിനുള്ള പ്രധാന പ്രശ്‌നമെങ്കിലും ഇതല്ലാതെയും മറ്റു പല പ്രശ്‌നങ്ങളും പലപ്പോഴും ഇതിന് കാരണമാകാറുണ്ട്. ഇൗ പ്രശ്‌നം പലപ്പോഴും സ്ത്രീകള്‍ക്ക് ഏറെ നാണക്കേടും മനപ്രയാസവുമെല്ലാം വരുത്തുന്ന ഒന്നുമാണ്.

വജൈനയിലെ ഈ ദുര്‍ഗന്ധത്തിനുള്ള ചില കാരണങ്ങളില്‍ ഈ ഭാഗം വൃത്തിയാക്കുന്നതു വരെ ഉള്‍പ്പെടുന്നു. ഈ ഭാഗം സോപ്പോ ഇതു പോലെയുള്ള ലായനികളോ ഉപയോഗിച്ചു വൃത്തിയാക്കുന്നത് ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരികളെ നശിപ്പിയ്ക്കും. ഇത് ദുര്‍ഗന്ധമുണ്ടാക്കുമെന്നു മാത്രമല്ല, അണുബാധകള്‍ പെട്ടെന്നു വരാനുള്ള സാധ്യത കൂടിയാണ.്

woman

ക്ലാമിഡിയ, ഗൊണേറിയ, ട്രോക്കോമോണിയായിസ് തുടങ്ങിയ രോഗങ്ങള്‍ വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധത്തിന് കാരണമാകാറുണ്ട്. ദുര്‍ഗന്ധത്തിനൊപ്പം വജൈനല്‍ ഡിസ്ചാര്‍ജിലുള്ള നിറവ്യത്യാസവും പെല്‍വിക് പ്രദേശത്തെ വേദനയുമെല്ലാം കാരണങ്ങളാകാറുണ്ട്.

വജൈനയിലെ ദുര്‍ഗന്ധത്തിന് പരിഹാരമായി പല വഴികളുണ്ട്. ഇതിനായി നാട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതു പൊതുവേ ആരോഗ്യകരമായ വഴിയാണ്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ

 വെറ്റില

വെറ്റില

മുറുക്കുക എന്നതിന് ഉപരിയായി ആരോഗ്യപരമായ ഗുണങ്ങള്‍ ഉള്ള ഒന്നാണ് വെറ്റില. ഇത് ചര്‍മസംരക്ഷണത്തിനും നല്ലതാണ്. വെറ്റില കൊണ്ടും യോനീഭാഗത്തെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ സാധിയ്ക്കും. നാലോ അഞ്ചോ വെറ്റില ചെറിയ കഷ്ണങ്ങളാക്കി അല്‍പം വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം തണുത്തു കഴിയുമ്പോള്‍ ഇതില്‍ ടാമ്പൂണ്‍ മുക്കി വജൈനയില്‍ വയ്ക്കുക. ഇത് കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റിക്കളയാം. ദിവസവും ഒരാഴ്ച ഇതു ചെയ്യുക. ഇത് യാതൊരു വിധത്തിലുമുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നുമില്ല.

തൈര്

തൈര്

ആരോഗ്യത്തിന് എന്ന പോലെ ചര്‍മസംരക്ഷണത്തിനും നല്ലതാണ് തൈര്. യോനീ ദുര്‍ഗന്ധമകറ്റാന്‍ ഇതിലെ പ്രോബയോട്ടിക് ബാക്ടീരികളാണ് സഹായിക്കുന്നത്. ഇത് അണുബാധ അകറ്റാനും ഏറെ നല്ലതാണ്. യോനീഭാഗത്തെ പിഎച്ച് തോത് ശരിയായി നില നിര്‍ത്താന്‍ തൈരിന് സാധിയ്ക്കും. ടാമ്പൂണ്‍ തൈരില്‍ മുക്കി വജൈനല്‍ ഭാഗത്തു വയ്ക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞു മാറ്റി ഈ ഭാഗം കഴുകാം. അണുബാധകള്‍ മാറ്റാനുള്ള തികച്ചും സ്വാഭാവികമായ വഴി കൂടിയാണിത്. ഈ ഭാഗത്തെ ചൊറിച്ചിലിനും ആരോഗ്യകരം.

നെല്ലിക്കാ മിശ്രിതവും

നെല്ലിക്കാ മിശ്രിതവും

പ്രത്യേക രീതിയില്‍ തയ്യാറാക്കിയ നെല്ലിക്കാ മിശ്രിതവും യോനീഭാഗത്തെ ദുര്‍ഗന്ധത്തിനുള്ള നല്ലൊരു മരുന്നാണ്. ഇത് ഉള്ളിലേയ്ക്കു കഴിയ്ക്കാനുള്ളതാണ്. 2 നെല്ലിക്ക, അര ടീസ്പൂണ്‍ വറുത്ത ജീരകപ്പൊടി, ഒരു നുള്ള് ഉപ്പ്, ഒരു ഗ്ലാസ് വെള്ളംഎന്നിവയാണ് ഇതിനായി വേണ്ടത്.

ജീരകപ്പൊടി, ഉപ്പ്

ജീരകപ്പൊടി, ഉപ്പ്

നെല്ലിക്ക കുരു നീക്കി അരക്കുക. ഇതില്‍ ജീരകപ്പൊടി, ഉപ്പ് എന്നിവയും കലര്‍ത്തി വെള്ളത്തില്‍ കലക്കി കുടിയ്ക്കുക. ഇത് നല്ലപോലെ ഇളക്കി വേണം കുടിയ്ക്കാന്‍. ഒരാഴ്ചക്കാലം ഇതു ചെയ്യുക. നെല്ലിക്കയില്‍ ഉപ്പു പുരട്ടി വെയിലത്തു വച്ചുണക്കിയും കഴിയ്ക്കാം. ദിവസവും നെല്ലിക്കാജ്യൂസ് വെറുംവയറ്റില്‍ കുടിയ്ക്കുന്നതും വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധമകറ്റാന്‍ ഏറെ ഗുണകരമാണ്.

ആര്യവേപ്പിന്റെ ഇല

ആര്യവേപ്പിന്റെ ഇല

അണുനാശനിയായ ആര്യവേപ്പിന്റെ ഇല വജൈനല്‍ ദുര്‍ഗന്ധത്തിനും അണുബാധയ്ക്കുമുള്ള നല്ലൊരു പരിഹാരമാണ്. 10 ആര്യവേപ്പിലയും ഒരു കഷ്ണം ആര്യവേപ്പിന്റെ തോലും ഒരു ലിറ്റര്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. വെള്ളം പകുതി വറ്റുന്നതു വരെ തിളപ്പിയ്ക്കണം. ഈ വെള്ളം തണുത്തു കഴിയുമ്പോള്‍ വജൈനല്‍ ഭാഗം കഴുകാന്‍ ഉപയോഗിയ്ക്കാം. ഇത് ആഴചയില്‍ ഒരു ദിവസമെങ്കിലും ചെയ്യണം.

ഉലുവ

ഉലുവ

ഉലുവയും വജൈനല്‍ ദുര്‍ഗന്ധത്തെ ചെറുക്കാനുള്ള നല്ലൊരു വഴിയാണ്. ഇതുകൊണ്ടും ഉളളിലേയ്ക്കു കുടിയ്ക്കാനുള്ള മിശ്രിതമുണ്ടാക്കാം.

ഒരു ടീസ്പൂണ്‍ ഉലുവ, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണ് ഇതിനായി വേണ്ടത്. ഉലുവ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ചെറുചൂടില്‍ വെള്ളം പകുതിയാകുന്നതു വരെ വേണം തിളപ്പിയ്ക്കാന്‍. പിന്നീട് ഈ വെള്ളം ചൂടാറുമ്പോള്‍ കുടിയ്ക്കാം. ഇത് പ്രാതലിനു മുന്‍പായി വേണം, കുടിയ്ക്കാന്‍.

വെള്ളത്തിലിട്ടു കുതിര്‍ത്തി

വെള്ളത്തിലിട്ടു കുതിര്‍ത്തി

ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി ഈ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും നല്ലതാണ്. ശരീരത്തിലെ കൊഴുപ്പും ചിലപ്പോള്‍ വജൈനല്‍ ദുര്‍ഗന്ധത്തിനു വഴിയൊരുക്കും. ഉലുവ കൊഴുപ്പു കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഇതു വഴി വജൈനല്‍ ദുര്‍ഗന്ധത്തെ ഇത് അകറ്റുകയും ചെയ്യും.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി അടങ്ങിയ സിട്രസ് പഴ വര്‍ഗങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ശരീരത്തിന്റെ പിഎച്ച് നില കൃത്യമായി നില നിര്‍ത്താന്‍ ഇത് സഹായിക്കും. ഓറഞ്ച്, നാരങ്ങ പോലുള്ളവ കഴിയ്ക്കുന്നത് ഏറെ നല്ലതാണ് ഇത് അരിഞ്ഞു വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കുന്നതും വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധമകറ്റാന്‍ സഹായിക്കും.

മഞ്ഞള്‍

മഞ്ഞള്‍

അണുനാശിനിയായ മഞ്ഞളാണ് ഇതിനുളള മറ്റൊരു പരിഹാരം. മഞ്ഞള്‍ ചവച്ചരച്ചു കഴിയ്ക്കാം. അല്ലെങ്കില്‍ ഒരു നുള്ളു മഞ്ഞളിട്ടു തിളപ്പിച്ചു പാല്‍ കുടിയ്ക്കാം. മഞ്ഞളിട്ടു തിളപ്പിച്ച ചൂടുവെള്ളവും ഗുണം ചെയ്യുന്ന ഒന്നാണ്. മുഴുവന്‍ മഞ്ഞള്‍ നല്ലപോലെ വൃത്തിയാക്കി വെള്ളത്തിലിട്ട് ഈ വെള്ളം പകുതിയാകുന്നതു വരെ തിളപ്പിയ്ക്കുക. ഈ വെള്ളം കൊണ്ട് വജൈനല്‍ ഭാഗം കഴുകുന്നത് നല്ലതാണ്.

English summary

Home Remedies To Treat Vaginal Infection And Smell

Home Remedies To Treat Vaginal Infection And Smell, Read more to know about,
X
Desktop Bottom Promotion