ഈ ശീലങ്ങള്‍ മാറ്റിയാല്‍ പ്രായം കുറക്കാം

Posted By:
Subscribe to Boldsky

പ്രായമാകുന്നത് പലരിലും ടെന്‍ഷനുണ്ടാക്കുന്ന ഒരു കാര്യമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ മാത്രം മതി പലരിലും ടെന്‍ഷന്‍ കൂടുതലാവാന്‍. പലരിലും അകാല വാര്‍ദ്ധക്യമാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ കൊണ്ട് നിറക്കുന്നത്. നമ്മുടെ തന്നെ ചില ദുശ്ശീലങ്ങളാണ് അകാല വാര്‍ദ്ധക്യത്തിലേക്ക് നയിക്കുന്നത്.

വെളിച്ചെണ്ണയില്‍ നിറം ഉറപ്പ്, പക്ഷെ മുഖത്തെങ്കില്‍

എന്നാല്‍ ഇനി ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ ഒഴിവാക്കിയും പലപ്പോഴും പ്രായക്കൂടുതല്‍ തോന്നിക്കുന്നത് ഇല്ലാതാക്കാം. എന്തൊക്കെ കാര്യങ്ങളാണ് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

മുടി കെട്ടുമ്പോള്‍

മുടി കെട്ടുമ്പോള്‍

മുടി കെട്ടുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം. തലമുടി പുറകിലേക്ക് വലിച്ച് കെട്ടുന്നത് നെറ്റിയില്‍ കഷണ്ടി വരാന്‍ കാരണമാകും. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റേയും കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാം.

പാല്‍ കുടിക്കാം പക്ഷേ,

പാല്‍ കുടിക്കാം പക്ഷേ,

പാല്‍ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ പാല്‍ അധികമായി കുടിക്കുന്നത് ശരീരത്തിലെ എണ്ണമയം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഇത് തൊലി ചുക്കിച്ചുളുങ്ങുന്നതിനും മറ്റും കാരണമാകും.

സണ്‍സ്‌ക്രീന്‍ പുരട്ടാം

സണ്‍സ്‌ക്രീന്‍ പുരട്ടാം

സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് നല്ലതാണ്. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് ഏറ്റവും നല്ല ശീലമാണ്. എന്നാല്‍ മുഖത്ത് മാത്രമല്ല ശരീരം മൊത്തം സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് എന്തുകൊണ്ടും നല്ലതാണ്.

 മുടി ചീകുന്നത്

മുടി ചീകുന്നത്

നനഞ്ഞ മുടി ഒരിക്കലപം ചീകരുത്. നനഞ്ഞ മുടി ചീകുന്നത് മുടി കൊഴിച്ചിലിനും മുടി പൊട്ടിപ്പോവുന്നതിനും കാരണമാകുന്നു. ഇത് പ്രായം കൂടുതല്‍ കാണിക്കാന്‍ സഹായിക്കും.

 ഹെയര്‍ഡ്രൈ

ഹെയര്‍ഡ്രൈ

ഹെയര്‍ഡ്രൈ കൊണ്ട് മുടി ഉണക്കുന്നത് ഇന്നത്തെ കാലത്ത് ശീലമാണ്. എന്നാല്‍ ഹെയര്‍ഡ്രൈ കൊണ്ട് മുടിയുണക്കുന്നത് മുടിക്ക് ആരോഗ്യം നശിക്കാന്‍ കാരണമാകും. ഇത് മുടി പൊട്ടിപ്പോവാനും മുടിയുടെ അറ്റം പിളരുന്നതിനും കാരണമാകുന്നു.

മുഖത്ത് ഇടക്കിടക്ക് തൊടുക

മുഖത്ത് ഇടക്കിടക്ക് തൊടുക

മുഖത്ത് ഇടക്കിടക്ക് തൊടുന്നതും മുഖത്തിന്റെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന ഒന്നാണ്. മുഖത്തെ ചര്‍മ്മം പ്രായാധിക്യം വന്നതു പോലെയാവുന്നതിന് കാരണമാകും. പ്രായാധിക്യം ബാധിച്ചാല്‍ ഇത് പലപ്പോഴും മുഖത്തെ സൗന്ദര്യത്തിന് ഇത് വെല്ലുവിളിയാവും.

English summary

Simple Homemade Tips For Anti-Aging

Read further to know about some homemade remedies for anti aging.
Story first published: Saturday, July 22, 2017, 16:23 [IST]