For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യന്‍ ചര്‍മ്മത്തില്‍ പണി തരുന്നു, പരിഹാരം ഉടന്‍

സൂര്യപ്രകാശം മൂലം സൗന്ദര്യസംരക്ഷണത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവും.

|

ചര്‍മ്മസംരക്ഷണം വേനല്‍ക്കാലത്ത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്ന് തന്നെയാണ്. സൂര്യനെ പേടിച്ച് പലരും പുറത്ത് പോലും ഇറങ്ങാതിരിയ്ക്കാനും ഇനി ഇറങ്ങുന്നുണ്ടെങ്കില്‍ അത്രയ്ക്ക് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എടുക്കാനും ശ്രദ്ധിയ്ക്കും. വേനല്‍ക്കാല ചര്‍മ്മസംരക്ഷണം അത്രയ്ക്കധികം പ്രശ്‌നമാണ് എന്നത് തന്നെയാണ് കാര്യം.

എന്നാല്‍ ഇനി സൂര്യനില്‍ നിന്നും ചര്‍മ്മത്തെ രക്ഷിക്കാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്. അതും നമുക്ക് സുഖമായി വീട്ടില്‍ ചെയ്യാവുന്ന ഒറ്റമൂലികള്‍. ഇത് ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായി ചെയ്യാവുന്ന ഒന്നാണ്. എന്തൊക്കെയാണവ എന്ന് നോക്കാം.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയാണ് ഏറ്റവും ഫലപ്രദമായി ചര്‍മ്മം സംരക്ഷിക്കാനുള്ള ഒന്ന്. കറ്റാര്‍വാഴയില്‍ 99 ശതമാനവും വെള്ളമാണ്. മാത്രമല്ല നിരവധി മിനറല്‍സും വിറ്റാമിനും അടങ്ങിയിട്ടുമുണ്ട്. കറ്റാര്‍വാഴ നെടുകേ മുറിച്ച് മുഖത്ത് തേയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മത്തെ ഇത്തരം പ്രതിസന്ധിയില്‍ നിന്ന് ഇല്ലാതാക്കും.

തണുത്ത വെള്ളം

തണുത്ത വെള്ളം

ധാരാളം തണുത്ത വെള്ളം കുടിയ്ക്കുക. ഓരു മണിക്കൂര്‍ ഇടവേളയിലെങ്കിലും തണുത്ത വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് സൂര്യന്‍ ചര്‍മ്മത്തില്‍ വരുന്ന പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം നല്‍കും.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊന്ന്. ആദ്യം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് മുഖം മുഴുവനും പഞ്ഞി കൊണ്ട് തുടച്ച് വൃത്തിയാക്കാം. ഇതിനു ശേഷം ആപ്പിള്‍ സിഡാര്‍ വിനഗറില്‍ വെള്ളം ചേര്‍ത്ത് ആ വെള്ളം കൊണ്ട് മുഖം വൃ്ത്തിയാക്കാം.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പറാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇതിന്റെ 96% വെ്ള്ളമാണ്. ഇത് ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തെ സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

പ്രകൃതി ദത്തമായ സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളില്‍ ഒരിക്കലും മാറ്റി നിര്‍ത്തപ്പെടേണ്ട ഒന്നല്ല വെളിച്ചെണ്ണ. നമ്മള്‍ പ്രതീക്ഷിക്കുന്നതിലുപരി ഗുണമാണ് വെളിച്ചെണ്ണയുടെ ഉപയോഗത്തിലൂടെ ലഭിയ്ക്കുന്നത്. വെളിച്ചെണ്ണ പുരട്ടി വേനല്‍ക്കാലത്ത് കുളിയ്ക്കുന്നത് ചര്‍മ്മത്തിനി വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ മറ്റൊരു സൗന്ദര്യസംരക്ഷണ വസ്തുവായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഒരു ടേബിള്‍ സ്പൂണ്‍ ബക്കിംഗ് സോഡ കുളിയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് ആ വെള്ളം കൊണ്ട് കുളിയ്ക്കാവുന്നതാണ്. ഇത് സൂര്യപ്രകാശം മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

നല്ലൊരു ആസ്ട്രിജന്റ് ആണ് ഉരുളക്കിഴങ്ങ്. ഇത് സൂര്യപ്രകാശം മൂലം ഉണ്ടാവുന്ന പാടുകളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. ഉരുളക്കിഴങ്ങ് മുറിച്ച് സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലത്ത് ഉരസിയാല്‍ മതി.

ഓട്‌സ്

ഓട്‌സ്

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഓട്‌സ്. എന്നാല്‍ ആരോഗ്യ ഗുണം മാത്രമല്ല സൗന്ദര്യ ഗുണങ്ങളും ഓട്‌സില്‍ ഉണ്ട്. സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ഓട്‌സ്. ഓട്‌സ് അരച്ച് മുഖത്തും ശരീരത്തിലും സൂര്യപ്രകാശം വീഴുന്ന സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് സൂപര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്‌നത്തെ പരിഹരിയ്ക്കും.

തക്കാളി

തക്കാളി

തക്കാളി നീരാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. തക്കാളി നീര് തൈരില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് എന്നതാണ് സത്യം.

English summary

Natural Sun Damaged Skin Treatment and Home Remedies

Sun damaged skin treatment article shows ten natural home remedies for treating sun damaged skin effectively.
Story first published: Monday, March 27, 2017, 10:38 [IST]
X
Desktop Bottom Promotion