For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേനും താരനുമില്ലെങ്കിലും തല ചൊറിയുന്നുവോ?

താരനും പേനും മാത്രമല്ല തല ചൊറിയാന്‍ കാരണം അതല്ലാതെ തന്നെ ചില കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്

|

പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് തലയിലെ താരനും പേനും. ഇത് തലയില്‍ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍ താരനും പേനും ഇല്ലെങ്കിലും തലയില്‍ ചൊറിച്ചിലുണ്ടോ? എത്രയൊക്കെ പരിശ്രമിച്ചിട്ടും ഇത് മാറുന്നില്ലേ?

എന്നാല്‍ ഇനി വീട്ടില്‍ തന്നെ നമുക്കിതിന് പരിഹാരം കാണാം. പലപ്പോഴും ഇന്‍ഫെക്ഷനും പൊടിയും അഴുക്കുമെല്ലാമാകാം ഇതിന് കാരണം.

രണ്ട് മിനിട്ട് കൊണ്ട് പല്ലിലെ കറ കളയും മാജിക്രണ്ട് മിനിട്ട് കൊണ്ട് പല്ലിലെ കറ കളയും മാജിക്

പല മരുന്നും ഷാമ്പൂവും എണ്ണയും പ്രയോഗിച്ചിട്ടും ഇതിന് പരിഹാരം കാണാനായില്ലെങ്കില്‍ ഇനി വളരെ നിസ്സാരമായി കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ തന്നെ നമുക്ക് തലയോട്ടിയിലെ ചൊറിച്ചിലുന് പരിഹാരം കാണാം. എങ്ങനെയെന്ന് നോക്കാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അഞ്ച് മിനിട്ടെങ്കിലും മസ്സാജ് ചെയ്യാം നല്ലതു പോലെ. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യം ചെയ്യാവുന്നതാണ്. ഇത് തലയോട്ടിയിലെ ചൊറിച്ചിലിന് പരിഹാരം നല്‍കും.

 ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. അല്‍പം ടീ ട്രീ ഓയില്‍ എടുത്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. രാത്രി മുഴുവന്‍ ഇത് തലയില്‍ തന്നെ വെയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത് ആവര്‍ത്തിയ്ക്കുക.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

തലയിലെ ചൊറിച്ചിലിന് നല്ലൊരു പരിഹാരമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു കപ്പെങ്കില്‍ അതിന്റെ നാല് ഭാഗം വെള്ളം എടുക്കാം. ഇതില്‍ തല നല്ലതു പോലെ കഴുകാവുന്നതാണ്. ഇത് തലയിലെ ചൊറിച്ചിലിന് ആശ്വാസം നല്‍കും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കിക തലയില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. വരും ദിവസങ്ങളില്‍ എന്നും ഇത് പരീക്ഷിക്കാവുന്നതാണ്.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഒലീവ് ഓയില്‍ തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക. ഒരു രാത്രിയ്ക്ക് ശേഷം ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീരാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. നാരങ്ങ നീര് നേരിട്ട് തന്നെ തലയോട്ടിയില്‍ പുരട്ടാവുന്നതാണ്. ഇത് തലയോട്ടിയിലെ ചൊറിച്ചലിനെ മാത്രമല്ല താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വേരോടെ പരിഹരിയ്ക്കുന്നതാണ്.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. കറ്റാര്‍ വാഴ തലയില്‍ തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇതും തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കര്‍പ്പൂരതുളസിയെണ്ണ

കര്‍പ്പൂരതുളസിയെണ്ണ

കര്‍പ്പൂര തുളസിയെണ്ണയാണ് മറ്റൊരു പരിഹാരം. അര ടീസ്പൂണ്‍ കറ്റാര്‍ വാഴ അല്‍പം ആവണക്കെണ്ണയില്‍ ചേര്‍ത്ത് നല്ലതു പോലെ മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് തലയിലെ ചൊറിച്ചിലിന് പരിഹാരം നല്‍കുന്നു.

ഉള്ളി നീര്

ഉള്ളി നീര്

മുടി വളര്‍ച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉള്ളി നീര്. ഉള്ളി നീരിന് തലയോട്ടിയിലെ ചൊറിച്ചിലിനേയും ഇല്ലാതാക്കാനുള്ള കഴിവുണ്ട്. ഉള്ളി നീര് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് മുടി വളര്‍ച്ച ത്വരിത ഗതിയിലാക്കുന്നു.

English summary

Home Remedies For Itchy Scalp

An itchy scalp may be irritating for anyone, especially during the hot summers. Instead of trying a host of market products and professional treatments, use these regular and popular home remedies to eliminate the itchiness from your scalp.
Story first published: Monday, May 15, 2017, 18:13 [IST]
X
Desktop Bottom Promotion