For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖങ്ങളുടെ അഴക് കൂട്ടാം

By Super
|

സൗന്ദര്യസംരക്ഷണത്തില്‍ നഖത്തിന് വളരെ പ്രാധാന്യമുണ്ട്. പലരും നഖം തേയുന്നതും, പൊട്ടല്‍ വീഴുന്നതും പോലുള്ള പ്രശ്നങ്ങള്‍ നേരിടാറുണ്ട്. ഇക്കാര്യത്തില്‍ ആശങ്കപ്പെട്ട് മൈലാഞ്ചി പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചാലും വലിയ പ്രയോജനമൊന്നും പലര്‍ക്കും കിട്ടാറില്ല. നഖങ്ങള്‍ തകരാറില്ലാതെ സംരക്ഷിക്കുന്ന ചിലരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പതിനാറ് നഖ സംരക്ഷണ മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

ഇക്കാര്യങ്ങളില്‍ ശ്രദ്ധവെച്ചാല്‍ തീര്‍ച്ചയായും നിങ്ങളുടെ നഖങ്ങള്‍ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും സംരക്ഷിക്കാനാവും.

നഖം കടിക്കുന്നത് നിര്‍ത്തുക

നഖം കടിക്കുന്നത് നിര്‍ത്തുക

പലര്‍ക്കുമുള്ള ഒരു ദുശീലമാണ് നഖം കടിക്കുന്നത്. ഇങ്ങനെ കടിച്ചാല്‍ നഖങ്ങള്‍ പൊട്ടിയടര്‍ന്ന് പോകാനിടയാകും. നഖങ്ങളുടെ പുറത്ത് ഉരയ്ക്കുന്നതും തകരാറുണ്ടാക്കും. പല സ്ത്രീകളും മാനസികസംഘര്‍ഷമനുഭവപ്പെടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ഒഴിവാക്കുക.

കൈയ്യുറ ധരിക്കുക

കൈയ്യുറ ധരിക്കുക

വീട്ടിലും മറ്റും തുടയ്ക്കുകയും, കഴുകുകയും ചെയ്യുമ്പോള്‍ രാസവസ്തുക്കള്‍ അടങ്ങിയ ലായനികള്‍ ഉപയോഗിക്കാറുണ്ട്. ഇവ നഖങ്ങളെ ദ്രവിപ്പിക്കാന്‍ ശക്തിയുള്ളവയാകും. അതിനാല്‍ തന്നെ അവ ഉപയോഗിക്കുമ്പോള്‍ കൈയ്യുറ ധരിക്കുക.

വെള്ളവുമായുള്ള സംസര്‍ഗ്ഗം

വെള്ളവുമായുള്ള സംസര്‍ഗ്ഗം

ഏറെ നേരം വെള്ളത്തില്‍ മുങ്ങിയിരുന്നാല്‍ നഖങ്ങള്‍ കുതിര്‍ന്ന് എളുപ്പത്തില്‍ പൊട്ടിപ്പോകാനിടയാകും. അതാനാല്‍ തന്നെ കുളിയും, കഴുകലുമൊക്കെ കഴിഞ്ഞാല്‍ നഖം ഉണക്കാന്‍ ശ്രദ്ധിക്കുക.

ദിവസേനയുള്ള നഖസംരക്ഷണം

ദിവസേനയുള്ള നഖസംരക്ഷണം

സ്ഥിരമായി മൈലാഞ്ചിയിടുന്നതും പുറം ചര്‍മ്മം സംരക്ഷിക്കുന്നതും പ്രധാനമാണ്. നഖത്തോട് ചേര്‍ന്നുള്ള ചര്‍മ്മം ദിവസേന മോയ്സ്ചറൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നത് നഖങ്ങള്‍ ഭംഗിയോടെയും, ആരോഗ്യത്തോടെയുമിരിക്കാന്‍ സഹായിക്കും.

വേനല്‍ക്കാലത്തെ സംരക്ഷണം

വേനല്‍ക്കാലത്തെ സംരക്ഷണം

വേനല്‍ക്കാലത്തെ ചൂടുള്ള അന്തരീക്ഷം നഖത്തെ വരള്‍ച്ചയുള്ളതാക്കുകയും, എളുപ്പത്തില്‍ കേട് വരുത്താനിടയാക്കുകയും ചെയ്യും. അതിനാല്‍ ഇക്കാലത്ത് പുറത്ത് പോകുമ്പോള്‍ ഒരു കൈയ്യുറ ഉപയോഗിക്കുക.

രാസവസ്തുക്കളില്‍ നിന്ന് സംരക്ഷണം -

രാസവസ്തുക്കളില്‍ നിന്ന് സംരക്ഷണം -

ദോഷകരമായ രാസവസ്തുക്കളടങ്ങിയ നെയില്‍പോളിഷുകള്‍ ശ്വസിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതിലെ ഫോര്‍മാല്‍ഡിഹൈഡാണ് ആരോഗ്യത്തിന് ഭീഷണിയാകുന്നത്. ഇത്തരം നെയില്‍ പോളിഷുകള്‍ ഉപയോഗിക്കുന്നത് നഖത്തിന്‍റെ ആരോഗ്യം തകര്‍ക്കാനിടയാക്കും.

സണ്‍സ്ക്രീന്‍

സണ്‍സ്ക്രീന്‍

അള്‍ട്ര വയലറ്റ്, എല്‍.ഇ.ഡി എന്നിവയുടെ വെളിച്ചം കയ്യില്‍ പതിക്കുന്നത് ദോഷകരമാണ്. അതിനാല്‍ കയ്യിലും നഖങ്ങളിലും ഒരു സണ്‍സ്ക്രീന്‍ പുരട്ടിയതിന് ശേഷം സൂര്യപ്രകാശത്തിലേക്കും മറ്റുമിറങ്ങുക.

വിറ്റാമിനുകള്‍

വിറ്റാമിനുകള്‍

നഖങ്ങളുടെ ആരോഗ്യത്തിന് വിറ്റാമിനുകള്‍ അത്യന്താപേക്ഷിതമാണ്. ബയോട്ടിന്‍ അടങ്ങിയ ഉത്പന്നങ്ങളും, വാര്‍ണിഷും നഖങ്ങളുടെ ആരോഗ്യത്തിനായി നേരിട്ടുപയോഗിക്കാം.

മസാജിങ്ങ്

മസാജിങ്ങ്

നഖത്തിന്‍റെ ആരംഭം വിരലിലെ ചര്‍മ്മത്തിനടിയില്‍ നിന്നാണ്. ഇവിടം മസാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടുകയും നഖത്തിന് ആരോഗ്യം നല്കുകയും ചെയ്യും.

ഈര്‍പ്പം

ഈര്‍പ്പം

മുഖം കഴുകാന്‍ മോയ്സ്ചറൈസര്‍ ഉപയോഗിക്കുന്നത് പോലെ കൈകള്‍ കഴുകുമ്പോളും ഉപയോഗിക്കുക. അത് നഖങ്ങളിലെ ജലാംശം വറ്റിപ്പോകാതെ നിലനിര്‍ത്തും.

അരം

അരം

നഖം മിനുസപ്പെടുത്താനുള്ള ഒരു അരം എപ്പോഴും കയ്യില്‍ കൊണ്ടുനടക്കുക. നഖങ്ങള്‍ക്ക് തകരാറ് പറ്റാനിടയായാല്‍ ഇതുപയോഗിച്ച് നഖം മിനുക്കി കൂടുതല്‍ തകരാറുണ്ടാവുന്നത് തടയാം.

പ്രോട്ടീന്‍

പ്രോട്ടീന്‍

നഖങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ പ്രധാനമായവയാണ് നല്ല രീതിയിലുള്ള ഭക്ഷണക്രമവും, ധാരാളം വെള്ളം കുടിക്കുന്നതും. നഖങ്ങള്‍ക്ക് ഉറപ്പ് ലഭിക്കാനായി പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

നഖത്തെ ഉപകരണമാക്കാതിരിക്കുക

നഖത്തെ ഉപകരണമാക്കാതിരിക്കുക

പലപ്പോഴും നഖത്തെ ഒരായുധമായി ഉപയോഗിക്കാറുണ്ട്. പാത്രം തുറക്കുക, കവറുകള്‍ പൊളിക്കുക തുടങ്ങിയവയ്ക്കൊക്കെ നഖത്തെ ഉപയോഗപ്പെടുത്തുന്നത് സാധാരണമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ചിലപ്പോള്‍ നഖം മടങ്ങാനും ഒടിയാനും കാരണമാകും. അതിനാല്‍ നഖം ഉപയോഗിച്ച് സമ്മര്‍ദ്ധമുള്ള ജോലികള്‍ ചെയ്യാതിരിക്കുക.

പോളിഷ്

പോളിഷ്

നഖങ്ങള്‍ പോളിഷ് ചെയ്യുന്നത് അവയെ സംരക്ഷിക്കാന്‍ സഹായിക്കും. ഇത് രണ്ട് പാളികളായി തന്നെ വേണം ചെയ്യാന്‍. അതില്‍ തന്നെ പ്രാഥമിക പാളിയാണ്(ബേസ്) പ്രധാനം.

സ്ട്രെയിറ്റ്നറുകള്‍

സ്ട്രെയിറ്റ്നറുകള്‍

നെയില്‍ സ്ട്രെയിറ്റ്നറുകള്‍ പ്രധാനമായും കെരാട്ടിന്‍ പ്രോട്ടീന്‍ അടങ്ങിയതാണ്. നഖങ്ങളുടെയും പ്രധാന ഘടകം ഇതാണ്. ഇത് നഖങ്ങളുടെ കണികകളെ യോജിപ്പിച്ച് നിര്‍ത്തി കരുത്ത് നല്കും. എന്നാല്‍ ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ നഖം വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ മടങ്ങിയെത്തും. മൂന്ന് ദിവസം കൂടുമ്പോള്‍ സ്ട്രെയിറ്റ്നര്‍ ഉപയോഗിക്കുന്നത് മികച്ച ഫലം നല്കും.


English summary

Tips To Grow Strong And Healthy Nails

Click through the slideshow below for nail care tips, including the truth about nail strengtheners, what you should do before shoving your hands under the salon's LED lamp and why you'd want to think twice before unhooking a trapped zipper with your fingernail.
 
 
X
Desktop Bottom Promotion