For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈകാലുകള്‍ സുന്ദരമാക്കാന്‍

By Super
|

അണിഞ്ഞൊരുങ്ങാന്‍ ഇഷ്ടമില്ലാത്ത പെണ്ണുങ്ങളില്ല. ഇതിനായി എത്രനേരം ചെലവാക്കാനും മിക്കവരും തയ്യാറാവുകയും ചെയ്യും. സൗന്ദര്യമെന്നാല്‍ മുഖസൗന്ദര്യം, നല്ല വസ്‌ത്രം, മുടി എന്നിവയിലൊക്കെ ഒതുങ്ങുന്നുവെന്നാണ്‌ പലരുടെയും വിശ്വാസം. കാലുകളെയും കൈകളെയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നവരുടെ എണ്ണം വളരെ കുറവാണ്‌. ശ്രദ്ധിക്കുന്നെങ്കില്‍ത്തന്നെ അത്‌ നെയില്‍പൊളീഷ്‌ ഇടുന്നതില്‍ ഒതുങ്ങുന്നു.

മിന്നിത്തിളങ്ങുന്ന വസ്‌ത്രങ്ങളും വിലകൂടിയ ചെരുപ്പുകളുമിട്ട്‌ ഇറങ്ങുമ്പോള്‍ കൈനഖങ്ങളും കാല്‍നഖങ്ങളും നിറം മങ്ങി, അഴുക്കുപിടിച്ച്‌ ഇരുന്നാലുള്ള ഒരു അവസ്ഥയെക്കുറിച്ച്‌ ചിന്തിച്ചുനോക്കൂ. കണ്ണുകള്‍ തന്നാലെ സ്വന്തം കാല്‍വിരലുകളിലേയ്‌ക്കും കൈവിരലുകളിലേക്കും പോകുന്നില്ലേ.

കൈശ്രദ്ധിക്കുന്നവരും കൈനഖങ്ങള്‍ വൃത്തിയാക്കുന്നവരും പോലും കാലിനെയും കാല്‍നഖങ്ങളെയും അവഗണിക്കുകയാണ്‌ പലപ്പോഴും ചെയ്യുന്നത്‌. പെരുവിരല്‍ കണ്ടാലറിയാം പെണ്ണിന്റെ വൃത്തിയെന്നൊരു ചൊല്ലുണ്ട്‌. കാല്‍ നഖങ്ങളും കൈനഖങ്ങളും വൃത്തിയായും ഭംഗിയായും ഇരിക്കുന്നത്‌ കണ്ടാല്‍ത്തന്നെ മറ്റുള്ളവര്‍ നിങ്ങളുടെ വ്യക്തി ശുചിത്വത്തെക്കുറിച്ച്‌ സംശയിക്കില്ലെന്ന്‌ ഉറപ്പ്‌.

നഖങ്ങള്‍ സുന്ദരമാക്കാന്‍

ചെറുനാരങ്ങ നഖം വൃത്തിയാക്കാന്‍ ഏറെ സഹായകമാകുന്ന ഒന്നാണ്‌. ഒരു ടീസ്‌പൂണ്‍ നാരങ്ങാനീരില്‍ അരസ്‌പൂണ്‍ പഞ്ചസാരയും അല്‍പം വെള്ളവും ചേര്‍ത്ത്‌ അതുകൊണ്ട്‌ കൈകളും നഖങ്ങളും കാല്‍പാദങ്ങളും മസാജ്‌ ചെയ്‌തശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. നഖങ്ങളുടെ നിറം കൂടും. ഒപ്പം ചര്‍മ്മത്തിനും ശോഭ കൈവരും.

ഒലീവ്‌ ഓയില്‍ ചൂടാക്കിയ ശേഷം നഖങ്ങള്‍ അല്‍പനേരം അതില്‍ മുക്കിവയ്‌ക്കുന്നതും നല്ലതാണ്‌.

രാത്രി കിടക്കുന്നതിന്‌ മുമ്പ്‌ കൈകളും കാലുകളിലും നല്ല ഏതെങ്കിലും ക്രീമുകള്‍ പുരട്ടി മസാജ്‌ ചെയ്യുക. നഖങ്ങളിലും ക്രീമുകള്‍ ഉപയോഗിക്കു. കാലുകള്‍ക്കായി ഫൂട്‌ ക്രീം എന്നപേരില്‍ പ്രത്യേകം ക്രീമുകള്‍ ലഭ്യമാണ്‌. ക്രീമുകള്‍ ഉപയോഗിക്കില്ലെങ്കില്‍ വെറുതെയിരിക്കുന്ന സമയങ്ങളില്‍ കൈകാലുകളില്‍ വെളിച്ചെണ്ണ പുരട്ടി മസാജ്‌ ചെയ്യുകയെങ്കിലും ചെയ്യുക.

നഖത്തിന്റെ അഗ്രം പൊളിഞ്ഞുകീറാതിരിക്കാന്‍ നഖം ആകൃതിയില്‍ വെട്ടിയശേഷം നെയില്‍ ഫയല്‍ ഉപയോഗിച്ച്‌ ഉരച്ച്‌ വൃത്തിയാക്കുക. നെയില്‍ഫയര്‍ ഉപയോഗിച്ച്‌ ഉരയ്‌ക്കുമ്പോള്‍ ഒരേ വളത്തേയ്‌ക്ക്‌ മാത്രം ചെയ്യാന്‍ ശ്രദ്ധിക്കുക.

നഖത്തിന്റെ ഇരുവശങ്ങളും മാംസത്തിലേയ്‌ക്ക്‌ ഇറക്കിവെട്ടക്കളയുകയാണ്‌ മിക്കവരും ചെയ്യുന്നത്‌. എന്നാല്‍ ഇത്‌ കുഴിനഖം വരാന്‍ ഇടയാക്കും. നഖങ്ങള്‍ ഒരേനിരപ്പില്‍ വെട്ടിനിര്‍ത്തുക. ഈ രീതിയില്‍ വെട്ടുമ്പോള്‍ കാണാന്‍ ഭംഗിയുണ്ടാവുകയും ചെയ്യും.

X
Desktop Bottom Promotion