വീട്ടില്‍ നടത്തുവാനാകുന്ന ഗര്‍ഭധാരണ പരിശോധനകള്‍

Posted By: Prabhakumar TL
Subscribe to Boldsky

സ്ത്രീകളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവാണ് ഗര്‍ഭധാരണം. ഗര്‍ഭിണിയാകുന്നതുമൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന സന്തോഷം അനിര്‍വ്വചനീയമായ ഒരു കാര്യമാണ്. ആര്‍ത്തവം ഉണ്ടാകാതിരിക്കുക, ഛര്‍ദ്ദി, മൃദുത്വമാര്‍ന്ന സ്തനങ്ങള്‍, ഓക്കാനം, വീങ്ങിയ പാദങ്ങള്‍ തുങ്ങിയവ ഗര്‍ഭധാരണത്തെ വെളിവാക്കുന്ന ചില ലക്ഷണങ്ങളാണ്. എന്നാല്‍ പ്രതീക്ഷകള്‍ പേറിക്കൊണ്ട് ഭിഷഗ്വരന്റെ അടുത്തേക്ക് പോകുന്നതിന് മുന്‍പായി വീട്ടില്‍ത്തന്നെ ചില പരിശോധനകള്‍ നടത്തുന്നത് നന്നായിരിക്കും.

prg

ഏതൊരു പരിശോധന ചെയ്യുന്നതിനുമുമ്പും ശരിയായ രീതിയിലാണ് അവയെ കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പുണ്ടായിരിക്കണം. വീട്ടില്‍ പരിശോധിക്കുന്നു എന്നതുകൊണ്ട് ഡോക്ടറെ കാണേണ്ടതില്ല എന്ന് അര്‍ത്ഥമില്ല. വീട്ടില്‍വച്ചുള്ള സ്വന്തം പരിശോധന കഴിഞ്ഞതിനുശേഷം ഡോക്ടറെ കാണേണ്ടതും ആവശ്യമാണ്. ചില പരിശോധനാവിധികള്‍ക്കുവേണ്ടി ഉപയോഗിക്കേണ്ടിവരുന്ന ഘടകങ്ങള്‍ അത്ര സുരക്ഷിതമല്ല. അതുകൊണ്ട് വളരെ ബുദ്ധിപൂര്‍വ്വം വേണം ഓരോന്നും ചെയ്യേണ്ടത്.

rg

ഗര്‍ഭഹോര്‍മോണ്‍ ആയ എച്ച്.സി.ജി. (hCG) യുടെ മൂത്രത്തിലുള്ള സാന്നിദ്ധ്യത്തെ കണ്ടെത്തുവാന്‍വേണ്ടിയാണ് ഗര്‍ഭപരിശോധനകള്‍ നടത്തുന്നത്. മൂത്രത്തിലെ ഇതിന്റെ അളവിനെ അടിസ്ഥാനമാക്കി ഗര്‍ഭധാരണം നടന്നോ ഇല്ലയോ എന്ന് അറിയുവാന്‍ കഴിയും.

ഗര്‍ഭധാരണ പരിശോധന വീട്ടില്‍ നടത്തേണ്ടത് അടുത്ത ആര്‍ത്തവം എന്നാണോ പ്രതീക്ഷിക്കുന്നത്, ആ ദിവസത്തിനും നാല് ദിവസം മുമ്പാണ്. നിങ്ങളുടെ ഉത്കണ്ഠയും സംഭ്രമവും ശമിപ്പിക്കുവാന്‍ ഉതകുന്ന ഏതാനും ചില ലഘു പരിശോധകനളെയാണ് ഇവിടെ വെളിവാക്കുന്നത്.

rg

പഞ്ചസാര ഉപയോഗിച്ചുള്ള പരിശോധന

വീട്ടില്‍ ചെയ്യാവുന്ന ഗര്‍ഭപരിശോധനകളില്‍ ഏറ്റവും എളുപ്പമുള്ളത് പഞ്ചസാര ഉപയോഗിച്ചുള്ള പരിശോധനയാണ്. പ്രഭാതത്തിലെ മൂത്രം ഇതിനുവേണ്ടി ഉപയോഗിക്കാം. ഒരു പാത്രത്തില്‍ മൂന്ന് കരണ്ടി പഞ്ചസാര എടുക്കുക. തുടര്‍ന്ന്, അതില്‍ മൂത്രമൊഴിക്കുക. പഞ്ചസാര അലിയുകയാണെങ്കില്‍ ഫലം പ്രതികൂലമാണ്. എന്നാല്‍ പഞ്ചസാര കട്ടപിടിക്കുകയാണെങ്കില്‍ ഫലം അനുകൂലമാണ്.

rg

മൂത്രത്തിലെ പാട പരിശോധിക്കുക

കുപ്പിയില്‍ മൂത്രം ശേഖരിക്കുക. അതിനെ ഒരു പരന്ന പ്രതലത്തില്‍ വയ്ക്കുക. അതില്‍ തൊടാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 24 മണിക്കൂര്‍നേരം കുപ്പി അങ്ങനെതന്നെ ഇരിയ്ക്കട്ടെ. ഇത്രയും സമയം കഴിയുമ്പോള്‍ ഉപരിതലത്തില്‍ നേരിയൊരു വെളുത്ത പാട കാണുകയാണെങ്കില്‍ ഫലം അനുകൂലമാണ്. ഇങ്ങനെ വെളുത്ത പാട രൂപപ്പെട്ടിട്ടില്ലെങ്കില്‍, ഫലം പ്രതികൂലമാണ്.

rg

ജമന്തിയുടെ ഇലകള്‍ ഉപയോഗിച്ചുള്ള പരിശോധന

ജമന്തിച്ചെടിയുടെ കുറച്ച് ഇലകളെടുക്കുക. അതിനെ ഒരു പാത്രത്തിലിടുക. വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മൂത്രസഞ്ചി നിറയുവാന്‍ വേണ്ടുന്ന അളവിന് വെള്ളം കുടിക്കുക. മൂത്രശങ്ക തോന്നുമ്പോള്‍ പാത്രത്തിലുള്ള ജമന്തിയിലയില്‍ മൂത്രമൊഴിക്കുക. ഇലകള്‍ മൂത്രത്തില്‍ നിമഗ്നമാകുവാന്‍വേണ്ടും മൂത്രമൊഴിച്ചു എന്ന് ഉറപ്പുവരുത്തണം. 10 മിനിറ്റ് കഴിഞ്ഞിട്ട് ഇലകളെ പരിശോധിക്കുക. അവയുടെ മുകളില്‍ ചെറിയ ചുവന്ന മുഴകള്‍ കാണപ്പെടുകയാണെങ്കില്‍, ഫലം ഗര്‍ഭസാന്നിദ്ധ്യത്തെ കാണിക്കുന്നു. വീട്ടില്‍ നടത്താവുന്ന ഏറ്റവും നല്ല ഗര്‍ഭപരിശോധനകളില്‍ ഒന്നാണ് ഇത്.

rg

ഗോതമ്പും ബാര്‍ലിയും ഉപയോഗിച്ചുള്ള പരിശോധന

വൃത്തിയുള്ള ഒരു പാത്രത്തില്‍ കുറച്ച് ഗോതമ്പുമണികളും ബാര്‍ലിമണികളും എടുക്കുക. അതില്‍ മൂത്രം ഒഴിക്കുക. ഈ വിത്തുമണികള്‍ മുളയ്ക്കുകയാണെങ്കില്‍, ഗര്‍ഭസാന്നിദ്ധ്യം ഉണ്ടെന്ന് സ്ഥിരീകരിക്കാം. (പുരാതന ഈജിപ്റ്റുകാരുടെ വിശ്വാസമനുസരിച്ച്, ഗോതമ്പുമണിയാണ് മുളയ്ക്കുന്നതെങ്കില്‍, കുഞ്ഞ് പെണ്ണായിരിക്കും. എന്നാല്‍ ബാര്‍ലിയാണ് മുളയ്ക്കുന്നതെങ്കില്‍, കുഞ്ഞ് ആണായിരിക്കും.)

rg

കാറ്റാടിമരത്തിന്റെ (pine tree) ഭാഗങ്ങള്‍കൊണ്ടുള്ള പരിശോധന

കാറ്റാടിവൃക്ഷത്തിന്റെ ചില്ലകള്‍, ഇലകള്‍ തുടങ്ങിയ ഭാഗങ്ങള്‍ എടുക്കുക. അവയെ ഒരു പാത്രത്തില്‍ ഇടകലര്‍ത്തി ഇട്ടശേഷം അതില്‍ മൂത്രമൊഴിക്കുക. 10 മിനിറ്റുനേരം അങ്ങനെതന്നെ വച്ചേയ്ക്കുക. ഈ വൃക്ഷഭാഗങ്ങള്‍ക്ക് നിറവ്യത്യാസം ഉണ്ടാകുകയാണെങ്കില്‍, ഫലം അനുകൂലമാണ്.

rg

കടുകുപൊടി ഉപയോഗിച്ചുള്ള പരിശോധന

കുളിക്കുവാന്‍ തയ്യാറാക്കിയ ചൂടുവെള്ളത്തില്‍ അപ്പോള്‍ പൊടിച്ചെടുത്ത കുറച്ച് കടുകുപൊടി ഇടുക. തുടര്‍ന്ന്, 20 മിനിറ്റുനേരം ഈ വെള്ളത്തില്‍ നിമഗ്നമായി കിടക്കുക. അതിനുശേഷം സാധാരണപോല കുളിക്കുക. അടുത്ത ദിവസം ആര്‍ത്തവം തുടങ്ങുകയാണോ എന്ന് ശ്രദ്ധിക്കുക. ഉണ്ടാകുന്നില്ലെങ്കില്‍ ഫലം അനുകൂലമാണ്.

rg

ബ്ലീച് ഉപയോഗിച്ചുള്ള പരിശോധന

ഒരു പ്ലാസ്റ്റിക് കപ്പില്‍ കുറച്ച് മൂത്രം എടുക്കുക. അതില്‍ അല്പം ബ്ലീച്ച് കലര്‍ത്തുക. ഈ മിശ്രിതത്തില്‍ പത ഉണ്ടാകുകയാണെങ്കില്‍ ഫലം അനുകൂലമാണെന്ന് കാണാം. (ഈ സമയത്തുണ്ടാകുന്ന പുക ശ്വാസത്തിന് നല്ലതല്ല എന്നതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വായുസഞ്ചാരമുള്ള സ്ഥലത്തുവച്ചുവേണം പരിശോധന നടത്തേണ്ടത്.

സോപ്പുപയോഗിച്ചുള്ള പരിശോധന

വലിയ ബുദ്ധിമുട്ടൊന്നുംകൂടാതെ നടത്തുവാന്‍ കഴിയുന്ന പരിശോധനയാണ് ഇത്. ഒരു ചെറിയ കഷ്ണം സോപ്പ് എടുക്കുക. അതില്‍ മൂത്രമൊഴിക്കുക. സോപ്പിനുമുകളില്‍ പത ഉണ്ടാകുകയാണെങ്കില്‍ ഗര്‍ഭധാരണം ഉണ്ടായി എന്ന് സ്ഥിരീകരിക്കാം.

vger

വിനാഗിരി ഉപയോഗിച്ചുള്ള പരിശോധന

പൗരാണികകാലം മുതല്‍ക്കുതന്നെ ഉപയോഗിച്ചുപോരുന്ന ഒരു ഗര്‍ഭപരിശോധനയാണ് വിനാഗിരി ഉപയോഗിച്ചുള്ള പരിശോധന. ഒരു കപ്പ് എടുത്ത് അതില്‍ മൂത്രവും വിനാഗിരിയും കൂട്ടിക്കലര്‍ത്തുക. കുമിളകള്‍ ഇതില്‍ രൂപംകൊള്ളുന്നത് കാണുവാനാകും. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ നിറം മാറുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. അങ്ങനെയെങ്കില്‍ ഫലം അനുകൂലമാണ്.

English summary

വീട്ടില്‍ നടത്തുവാനാകുന്ന ഗര്‍ഭധാരണ പരിശോധനകള്‍

As the journey of a girl culminates or on that verge of culmination in motherhood then its o, a wonderful feeling which spreads over your mind. What better way to double your joy with simple pregnancy tests at home. Every woman wants to be mother at the correct time of their life.