For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഞ്ചി ഉപയോഗിച്ച് താരന്‍ എങ്ങനെ അകറ്റാം

ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്. ഇഞ്ചി കൊണ്ട് കൊണ്ട് താരന്‍ എങ്ങനെ അകറ്റാം എന്ന് നോക്കൂ.

|

പ്രകൃതിയുടെ വരദാനം - താരൻ അകറ്റാൻ ഇഞ്ചി

പ്രകൃതിദത്തമായി നിങ്ങൾ താരൻ എങ്ങനെ അകറ്റും?മലാസിയ അഥവാ ഈസ്റ്റ് എന്ന ഫംഗസ് ആണ് താരൻ ഉണ്ടാക്കുന്നത്.അതിനാൽ ഈ അണുക്കളെ കൊല്ലുക എന്നതാണ് താരൻ അകറ്റാനുള്ള പോംവഴി.

ging

ഇഞ്ചി

ഇന്ത്യയിൽ ഉപയോഗിക്കാവുന്നതും താരൻ അകറ്റാൻ ഫലപ്രദവുമായ ഒരു വഴിയാണ് ഇഞ്ചി.എന്തുകൊണ്ട്?കാരണം ഇത് പ്രകൃതിദത്തമായ അണുനാശിനിയാണ്.അതിനാൽ ഈസ്റ്റിനെയും അണുബാധയെയും അകറ്റി നിങ്ങളുടെ തലയോട്ടിനെ വൃത്തിയാക്കി സൂക്ഷിക്കുന്നു.

നിങ്ങൾക്ക് ആവശ്യമുള്ളവ

2 സ്പൂൺ ചുരണ്ടിയ ഇഞ്ചി

3 സ്പൂൺ വെളിച്ചെണ്ണ

കുറച്ചു നാരങ്ങാനീര്

ചെയ്യേണ്ട വിധം

2 സ്പൂൺ ഇഞ്ചിയും 2 സ്പൂൺ വെളിച്ചെണ്ണയും കുറച്ചു നാരങ്ങാനീരുമായി നന്നായി യോജിപ്പിക്കുക

നിർദ്ദേശങ്ങൾ

ഇത് പുരട്ടി 30 മിനിട്ടിനു ശേഷം നന്നായി കഴുകുക.ആഴചയിൽ 3 തവണ ഇത് ചെയ്യുക.നമ്മുടെ അടുക്കളയിൽ തന്നെ ലഭിക്കുന്ന ഇഞ്ചി കൊണ്ട് താരൻ അകറ്റാൻ കഴിയുമെന്ന് നിങ്ങൾക്ക് വിശ്വസിക്കാനാകുന്നില്ല അല്ലെ.മുടിക്കായി ഇഞ്ചി കൊണ്ടുള്ള മറ്റു ചില ചേരുവകൾ കൂടി നോക്കുക

gig
gig

കുറിപ്പ് - ചേരുവകളുടെ അളവ് നിങ്ങളുടെ മുടിയുടെ നീളത്തിനനുസരിച്ചു എടുക്കുക

വളരുന്ന മുടി മനസ്സിന് ഒട്ടും മടുപ്പുണ്ടാക്കില്ല.നീളം കൂടുന്നതിനനുസരിച്ചു ചിലപ്പോൾ വിഷമങ്ങളും ഉണ്ടാക്കും.മുടി കൊഴിച്ചിൽ മുടി മുറിക്കലും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാക്കും.ഇടയ്ക്കിടയ്ക്ക് മുടി മുറിക്കുന്നതു ഈ പ്രശനങ്ങൾ തല്ക്കാലം പരിഹരിക്കും.മുടി വളർച്ചയെ സഹായിക്കുന്ന ചില വഴികൾ ചുവടെ കൊടുക്കുന്നു.

രോഗങ്ങളെ മാറ്റാനും ആരോഗ്യം മെച്ചപ്പെടുത്താനും ഇഞ്ചി സഹായിക്കുന്നു.ഇത് ആയുർവേദത്തിൽ വളരെ പണ്ട് മുതൽക്കേ ഉപയോഗിച്ചിട്ടുള്ളതാണ്.മുടിയുടെ വളർച്ചയ്ക്ക് ഇഞ്ചി നല്ലതാണോ?മുടി വളരാൻ ഒരു മികച്ച വസ്തുവാണ് ഇഞ്ചി.നല്ല നീളം വയ്ക്കാനും ,മുടി കൊഴിച്ചിൽ കുറയാനും ഇത് മികച്ചതാണ്.ഇതിനു മറ്റു ചില ഗുണങ്ങളുമുണ്ട്.

gig


മുടി കൊഴിച്ചിൽ തടയുന്നു

ഇഞ്ചിയുടെ വേരിൽ മഗ്നീഷ്യം,പൊട്ടാസ്യം,ഫോസ്ഫറസ് തുടങ്ങി മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്നു.ഇത് മുടിയെ കൂടുതൽ ബലമുള്ളതും ആരോഗ്യമുള്ളതുമാക്കും.ഒപ്പം മുടി കൊഴിച്ചിൽ തടയുകയും ചെയ്യും.

താരൻ നിയന്ത്രിക്കുന്നു

താരനും മുടി കൊഴിച്ചിലും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്.ഫോളിക്കിളിൽ മൃതകോശങ്ങൾ അടിയുമ്പോൾ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു.ഇഞ്ചിയിലെ ആന്റി മൈക്രോബിയൽ സ്വഭാവം തരണകാട്ടി മുടി കൊഴിച്ചിലിൽ നിന്നും സംരക്ഷിക്കുന്നു

gig

വരൾച്ച അകറ്റുന്നു

വരളുമ്പോൾ മുടി ദുര്ബലപ്പെട്ട് പൊട്ടിപ്പോകാൻ കാരണമാകുന്നു.ഇഞ്ചി വരൾച്ച തടഞ്ഞു മുടി നനവുള്ളതാക്കുന്നു

രക്തപ്രവാഹം മെച്ചപ്പെടുത്തുന്നു

ജിഞ്ചറോൾ തുടങ്ങിയ ഇഞ്ചിയിലെ സജീവ ഘടകങ്ങൾ രക്തക്കുഴലുകളെ റിലാക്സ് ചെയ്തു രക്തപ്രവാഹം കൂട്ടുന്നു.ഇത് മുടിക്ക് പോഷകം നൽകുകയും വളർച്ചയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു

മുടിയെ ഫാറ്റി അസിഡിനാൽ സമ്പുഷ്ട്ടമാക്കുന്നു

ലിനോലിക് ആസിഡ് തുടങ്ങിയ ഇഞ്ചിയിലെ ഫാറ്റി ആസിഡുകൾ മുടിക്ക് പോഷണം നൽകി മുടിക്ക് ആരോഗ്യവും ബലവും നൽകുന്നു
ഇഞ്ചിയുടെ ഈ ഗുണങ്ങൾ മുടിക്ക് ധാരാളം പോഷണവും നൽകി വളർച്ചയെ മെച്ചപ്പെടുത്തുന്നു.എന്നാലും ഇഞ്ചി ഉപയോഗിക്കുന്നതിനെപ്പറ്റി ചില ആശങ്കകൾ ഉണ്ടാകാം.ഇഞ്ചി പൊടി രൂപത്തിലും ഉപയോഗിക്കാവുന്നതാണ്.എന്നാൽ ഇഞ്ചി വേരിൽ മുടിക്കാവശ്യമായ ധാരാളം ഗുണങ്ങൾ ഉണ്ട്.ചില ഇഞ്ചി ഉത്പന്നങ്ങളിൽ ഉള്ള കളറിംഗ് ഏജന്റുകൾ വെള്ള മുടിക്ക് ഇളം മഞ്ഞ നിറം നൽകുന്നു

ing


മുടി വളർച്ചയ്ക്ക് ഇഞ്ചി എങ്ങനെ ഉപയോഗിക്കാം

1 ഇഞ്ചിയും കാരിയർ എണ്ണയും

ആവശ്യമുള്ളവ

1 സ്പൂൺ ഇഞ്ചി പേസ്റ്റ്

1 സ്പൂൺ കാരിയർ എണ്ണ (ഒലിവെണ്ണ,വെളിച്ചെണ്ണ ,ജോബോബെ തുടങ്ങിയവ )

വേണ്ട സമയം -35 മിനിറ്റ്

രീതി

ഇഞ്ചി പേസ്റ്റ് കാരിയർ എണ്ണയുമായി മിക്സ് ചെയ്തു ഒരു ബൗളിൽ വയ്ക്കുക
മുടി തിരിച്ചു ഇഞ്ചി എണ്ണ പുരട്ടി വിരൽ ഉപയോഗിച്ച് തലയോട്ടിലെ നന്നായി മസ്സാജ് ചെയ്യുക ,തലയോട്ടിൽ മുഴുവൻ പുരട്ടിയ ശേഷം രക്തപ്രവാഹം കൂടാനായി 5 മിനിറ്റ് കൂടി മസാജ് ചെയ്യുക
30 മിനിട്ടിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക

എപ്പോഴെല്ലാം ചെയ്യാം?

ആഴചയിൽ രണ്ടു തവണ ചെയ്താൽ മികച്ച ഫലം ലഭിക്കും
എന്തുകൊണ്ട് ഇത് പ്രവർത്തിക്കുന്നു?
ഇഞ്ചി എണ്ണയുമായി ചേരുമ്പോഴുള്ള ഗുണങ്ങൾ മുടിയെ ബലപ്പെടുത്താൻ പറ്റുന്നതാണ്.ഇത് മുടിയെ തഴച്ചു ,ആരോഗ്യത്തോടെ വളരാൻ സഹായിക്കും

English summary

Cure Dandruff Using Ginger

How do you control dandruff naturally? Use the organic medicinal herb , ginger for that.
Story first published: Tuesday, March 20, 2018, 18:29 [IST]
X
Desktop Bottom Promotion