For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  കുട്ടികളുമായി ഉണ്ടാക്കാം നല്ല സൗഹൃദം

  By Glory
  |

  എല്ലാവരും ജീവിക്കനായി തിരക്ക് പിടിച്ച് ഓടുന്ന ഈ കാലത്ത് എങ്ങനെ മക്കളെ വളര്‍ത്തിയെടുക്കും എന്നത് എല്ലാ മാതാപിതാക്കളെ സംബന്ധിച്ചും വലിയൊരു പ്രശ്‌നമാണ്.

  അധുനിക അണുകുടുംബങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും കുട്ടികളുടെ പരിപാലനം തന്നെയാണ്.

  കുട്ടിയെ അളവില്ലാതെ സ്‌നേഹിക്കുക

  കുട്ടിയെ അളവില്ലാതെ സ്‌നേഹിക്കുക

  ഉപാധികളില്ലാതെ കുട്ടികളെ സ്‌നേഹിക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. ശരിയായി സ്‌നേഹിക്കപ്പെടുന്നതിലൂടെ മറ്റുള്ളവരെ സ്‌നേഹിക്കാനും അവര്‍ പഠിക്കും. ഇതു കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മാതാപിതാക്കളുടെ മാനസികനില കുട്ടികളോടുള്ള സ്‌നേഹത്തെ ബാധിക്കരുത്.

  സ്‌നേഹം കുട്ടിക്കു ബോധ്യപ്പെടുന്നതും സ്ഥിരം സ്വഭാവമുള്ളതുമാകണം. സ്‌നേഹം മനസിലിരുന്നാല്‍ മതി, പ്രകടിപ്പിച്ചാല്‍ കുട്ടികള്‍ വഷളാകും എന്ന പഴഞ്ചന്‍ ചിന്താശൈലികള്‍ ഏറെ ദോഷം ചെയ്യും. പ്രകടിപ്പിക്കാത്ത സ്‌നേഹം പിശുക്കന്റെ കൈയിലെ നാണയത്തുട്ടുപോലെ ഉപയോഗശൂന്യമാണെന്നു തിരിച്ചറിയണം.

  അവര്‍ക്ക് ക്രിയാത്മക പരിശീലനം

  അവര്‍ക്ക് ക്രിയാത്മക പരിശീലനം

  കുട്ടികളെ സ്‌നേഹിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അവരില്‍ ചിട്ടയും ശീലങ്ങളും രൂപപ്പെടുത്തിയെടുക്കുന്നതും. വ്യക്തവും സ്ഥിരസ്വഭാവമുള്ളതുമായ നിര്‍ദേശങ്ങള്‍ വേണം കുട്ടികള്‍ക്കു നല്‍കാന്‍. പ്രായത്തിനനുസരിച്ച് കുട്ടിയുടെ സ്വഭാവരീതി മാറും. അതു മനസിലാക്കി വേണം അവരോട് പെരുമാറാന്‍. മാതാപിതാക്കളുടെ സമീപനം ഒരിക്കലും പരസ്പരവിരുദ്ധമാകരുത്. ശിക്ഷണം സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ കുട്ടിയുടെ അഭാവത്തില്‍ അതു ചര്‍ച്ചചെയ്തു പരിഹരിക്കണം. മാതാപിതാക്കളുടെ പരസ്പരവിരുദ്ധമായ നിര്‍ദേശങ്ങള്‍ കുട്ടിയുടെ വ്യക്തിത്വവികാസത്തേയും തീരുമാനമെടുക്കാനുള്ള കഴിവിന്റെ രൂപീകരണത്തേയും സാരമായി ബാധിക്കും. കുട്ടിക്കു പറയാനുള്ളതു കേട്ടുമനസിലാക്കിയശേഷം കാര്യകാരണ സഹിതം നിര്‍ദേശം നല്‍കുകയാണു വേണ്ടത്.

  ശാസ്ത്രീയമായി വേണം കുട്ടികളെ ശിക്ഷിക്കാന്‍. ശിക്ഷയെന്നു കേള്‍ക്കുമ്പോഴേ വടിയും അടിയുമാണ് മനസിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ അടി ഒരിക്കലും ഒരു പ്രധാന ശിക്ഷാമാര്‍ഗമായി സ്വീകരിക്കാന്‍ പാടില്ല. അടികിട്ടും തോറും ചില കുട്ടികള്‍ കൂടുതല്‍ വാശിയുള്ളവരായിത്തീരാം. ഇവരില്‍ സ്വഭാവവൈകല്യങ്ങളും കൂടുതലായി കാണാം. അതിനാല്‍ വടി ഒഴിവാക്കി പകരം ചെയ്ത തെറ്റിനു കുട്ടിയേക്കൊണ്ട് ക്ഷമ പറയിക്കുക, നല്‍കിവരുന്ന സമ്മാനങ്ങളും വാഗ്ദാനങ്ങളും താല്‍ക്കാലികമായി പിന്‍വലിക്കുക തുടങ്ങിയ ശാസ്ത്രീയ ശിക്ഷാരീതികള്‍ അവലംബിക്കാം. ഇതു കുട്ടിക്കു കൂടി ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണം. ക്രൂരമായ ശിക്ഷാരീതികള്‍ കര്‍ശനമായും ഒഴിവാക്കണം

  കുട്ടിയോടൊപ്പം സമയം ചെലവഴിക്കുക

  കുട്ടിയോടൊപ്പം സമയം ചെലവഴിക്കുക

  എത്ര വലിയ തിരക്കാമെങ്കിലും അച്ഛനമ്മമാര്‍ കുട്ടികള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കണം. അവരോടൊപ്പം കളിക്കുകയും മറ്റും ചെയ്ത് പരസ്പരം ഇടപഴകുന്നതിനുള്ള സാഹചര്യം ഒരുക്കണം. ഇവിടെ കുട്ടിയുടെ ഇഷ്ടത്തിനുവേണം പ്രാമുഖ്യം നല്‍കാന്‍. ഈ ഇഷ്ടത്തെ കുട്ടിക്കു പ്രയോജനകരമായ രീതിയില്‍ മാറ്റിയെടുക്കുകയും വേണം.

  മാതാപിതാക്കള്‍ പരസ്പരം സ്‌നേഹിക്കുക

  മാതാപിതാക്കള്‍ പരസ്പരം സ്‌നേഹിക്കുക

  വിജയകരമായ ദാമ്പത്യജീവിതം നയിക്കുന്ന ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കെ നല്ല മാതാപിതാക്കളാകാന്‍ കഴുയൂ. ഇവര്‍ പുലര്‍ത്തുന്ന പരസ്പരസ്‌നേഹം, ബഹുമാനം, വിശ്വാസ്യത എന്നിവ കുടുംബത്തിനു സുരക്ഷിതത്വബോധം ഉണ്ടാക്കുന്നു. കുട്ടിയോടു മാത്രം സ്‌നേഹം പ്രകടിപ്പിച്ചാല്‍ പോര. അച്ഛനമ്മമാര്‍ തമ്മിലുള്ള സ്‌നേഹവും സൗഹാര്‍ദവും പരസ്പര ബഹുമാനവും കുട്ടിയേക്കൂടി ബോധ്യപ്പെടുത്തുകയും വേണം. ഇതു കുട്ടികളേയും ആഹല്‍ദഭരിതരാക്കും എന്നു മാത്രമല്ല, അച്ഛനും അമ്മയും എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് അവര്‍ക്ക് അറിയാനാകുകയും ചെയ്യും.

  അവരെ ജീവിതമൂല്യങ്ങള്‍ പഠിപ്പിക്കുക

  അവരെ ജീവിതമൂല്യങ്ങള്‍ പഠിപ്പിക്കുക

  അടിസ്ഥാന ജീവിതമൂല്യങ്ങളേക്കുറിച്ചുള്ള ബോധം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുന്നതിലും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സഹജീവികളോടുള്ള സ്‌നേഹം, ആത്മാര്‍ഥത, സത്യസന്ധത, അര്‍പണബോധം, ഉത്തരവദിത്തബോധം തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കണം. ഇതു കുട്ടികളില്‍ സേവനതല്‍പരതയും ആത്മവീര്യവും ഉണ്ടാക്കും.

  കുടുംബത്തില്‍ എല്ലാവരും പരസ്പരം ബഹുമാനിക്കുക

  കുടുംബത്തില്‍ എല്ലാവരും പരസ്പരം ബഹുമാനിക്കുക

  കുടുംബത്തില്‍ എല്ലാവരും പരസ്പര ബഹുമാനത്തോടെ വേണം പെരുമാറാന്‍. മാതാപിതാക്കള്‍ തമ്മിലും കുട്ടികളോടും ബഹുമാനം പുലര്‍ത്തുന്നത് അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കുട്ടികളോട് നന്ദിപ്രകടിപ്പിക്കുന്നതിലും ആവശ്യമെങ്കില്‍ ക്ഷമാപണം നടത്തുന്നതിലും നാണക്കേടു വിചാരിക്കേണ്ട കാര്യമില്ല. കുട്ടികളോടുള്ള വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ എന്തുകൊണ്ട് അതിനു കഴിഞ്ഞില്ല എന്നു വിശദീകരിക്കാന്‍ സാധിക്കണം.

  കുടുംബത്തെയും ബന്ധങ്ങളെയും വിവിധ തരത്തില്‍ തിരിച്ചിരിക്കുന്നു;സുരക്ഷിതമായ ബന്ധം

  കുടുംബത്തെയും ബന്ധങ്ങളെയും വിവിധ തരത്തില്‍ തിരിച്ചിരിക്കുന്നു;സുരക്ഷിതമായ ബന്ധം

  കുട്ടികള്‍ അവരുടെ രക്ഷകര്‍താക്കളില്‍ നിന്ന് പരിപാലനവും സുരക്ഷയുമാണ് ആഗ്രഹിക്കുന്നത്. തങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും മാതാപാതാക്കന്മാര്‍ കൃത്യമായി ഇടപെടണമെന്നും തങ്ങള്‍ക്ക് വേണ്ടതെല്ലാം അവര്‍ നടത്തി തരുമെന്നും കുട്ടികള്‍ കരുതുന്നു.

  ഇത്തരത്തില്‍ കുട്ടികള്‍ക്ക് ഒരു സംരക്ഷരായി മാറുന്ന മാതാപിതാക്കന്മാരുടെ കുട്ടികള്‍ ജീവിതത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതായി കാണാറുണ്ട്. അവര്‍ കൂടുതല്‍ ആത്മ വിശ്വാസമുള്ളവരും സാമൂഹികമായി മറ്റുള്ളവരോട് മികച്ച ബന്ധം പുലര്‍ത്തുന്നവരുമാകുന്നു. കുട്ടികളുടെ എല്ലാ കര്യങ്ങളും വേണ്ട വിധത്തില്‍ നടത്തുന്നമ ാതാപിതാക്കന്മാരും കുട്ടികളും തമ്മില്‍ പരസ്പര വിശ്വാസവും കരുതലും വര്‍ദ്ധിക്കുവാനും സാധ്യതയുണ്ട്.

  കരുതലില്ലാത്ത ബന്ധങ്ങള്‍

  കരുതലില്ലാത്ത ബന്ധങ്ങള്‍

  ഇത്തരമ മാതാപിതാക്കന്മാര്‍ കുട്ടികളുടെ യാതൊരുവിധ ആവശ്യങ്ങളോടും വേണ്ട വിധത്തില്‍ പ്രതികരിക്കാത്തവരാണ്. അവര്‍ കുട്ടികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റുകയോ അവരോട് വേണ്ട വിധത്തില്‍ പ്രതികരിക്കുകയോ ചെയ്യുന്നില്ല.

  തങ്ങളുടെ യാതൊരു വിധ കാര്യങ്ങള്‍ക്കും കൂടെ നില്ക്കാത്ത മാതാപിതാക്കളുമായി കുട്ടികള്‍ക്ക് ഊഷ്മളമായ ബന്ധം ഉണ്ടാകാന്‍ സാധ്യതയില്ല. ഇത്തരം കുടുംബത്തിലെ കുട്ടികള്‍ എപ്പോഴും മാതാപിതാക്കന്മാരുമായി അകല്‍ച്ചയിലായിരിക്കും. അവര്‍ മാതാപിതാക്കന്മാരുടെ ചിറകിന്‍ കീഴില്‍ നിന്ന് എപ്പോഴും രക്ഷപ്പെടാന്‍ ആഗ്രഹിക്കുകയും സ്വന്തം കാലില്‍ നില്ക്കാന്‍ ആഗ്രഹിക്കുന്നവുരുമായിരിക്കും.

  മാതാപിതാക്കന്മാരില്‍ നിന്നുള്ള അവഗണന തീര്‍ച്ചയായും ഇത്തരം കുടുംബത്തിലം കുട്ടികളുടെ സ്വഭാവത്തിലും ഉണ്ടാകും. എല്ലാക്കാര്യങ്ങളോടും നിഷേധ മനോഭാവം പുലര്‍ത്തുന്ന ഇത്തരം കുട്ടികള്‍ സമൂഹികമായും അന്തര്‍മുഖരായിരിക്കും. ദുശീലങ്ങളും അക്രമവാസനകളും വച്ച് പുലര്‍ത്തുന്ന ഇത്തരം കുടുംബങ്ങളിലെ കുട്ടികള്‍ അവര്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം പ്രശ്‌നക്കരായി മാറാനാണ് സാധ്യത.

  ചാഞ്ചാട്ടങ്ങളുള്ള ബന്ധം

  ചാഞ്ചാട്ടങ്ങളുള്ള ബന്ധം

  ഇത്തപം കുടുംബങ്ങളില്‍ മാതാപിതാക്കന്മാര്‍ കുട്ടിയുടെ കാര്യങ്ങള്‍ക്കെല്ലാം സഹകരിക്കുമെങ്കിലും അത് എപ്പോഴും ഒരു പോലെയായിരിക്കില്ല. പലപ്പോഴും പലരീതിയിലായിരിക്കും അവര്‍ പ്രതികരിക്കുക. തങ്ങളുടെ ജോലിക്കും വ്യക്തിപരമായ കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഇത്തരം മാതാപിതാക്കന്മാര്‍ അവരുടെ കാര്യങ്ങള്‍ക്ക് ശേഷം മാത്രമെ കുട്ടിയുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയെള്ളു. അവരോടുള്ള മാതാപിതാക്കളുടെ ഇടപെടല്‍ പോലെ തന്നെ ഇത്തരമ കുട്ടികളില്‍ ഗുണങ്ങളും ദേഷങ്ങളുമുള്ള സമ്മിശ്ര സ്വഭാവഗുണങ്ങളാണ് കണ്ട് വരുന്നത്.

  പൂര്‍ണ്ണമായി തകര്‍ന്ന ബന്ധം

  പൂര്‍ണ്ണമായി തകര്‍ന്ന ബന്ധം

  മാതാപിതാക്കന്മാരും മക്കളും അവര്‍ക്ക് തോന്നുന്നതുപോലെ ജീവിക്കുന്ന കുടുംബങ്ങളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. ഇത്തരം കുടുംബങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നവയായിരിക്കും. മാതാപിതാക്കന്മാരും കുട്ടികളും തമ്മില്‍ യാതൊരു വിധ ബന്ധങ്ങളും പുലര്‍ത്താത്ത ഇത്തരം കുടുംബത്തിലെ അംഗങ്ങള്‍ അവര്‍ തോന്നിയതു പോലെയാണ് ജീവിതം നയിക്കുന്നത്.

  കരുതലും സ്‌നേഹവുമാണ് കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനം. ഇവ രണ്ടു വേണ്ട രീതിയില്‍ ചേരുമ്പോഴാണ് കുടുംബങ്ങള്‍ സ്വര്‍ഗ്ഗങ്ങളായിത്തീരുന്നത്.

  English summary

  parent-child-relationship

  Parents have several duties towards their kids. As times have changed, they need to update the way they discharge their duties,
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more