ദാമ്പത്യത്തിലെ ചില കലഹ കാരണങ്ങള്‍

Posted By:
Subscribe to Boldsky

കലഹങ്ങള്‍ ദമ്പതിമാര്‍ക്കിടയില്‍ സാധാരണമാണ്‌. ദാമ്പത്യത്തെ സുഖകരമാക്കുന്നത്‌ ഇത്തരം ചെറിയ കലഹങ്ങളും പിണക്കങ്ങളും ഇണക്കവുമെല്ലാമാണ്‌. കലഹങ്ങളും പിണക്കങ്ങളും അതിരു വിടാതെ നോക്കണമെന്നു മാത്രം.

പലപ്പോഴും വഴക്കുകള്‍ക്ക്‌ കാരണമാകുന്ന വിവിധ തരം കാരണങ്ങളുണ്ടാകും. എന്നാല്‍ ചില പൊതുവായി കാരണങ്ങള്‍ ദാമ്പത്യത്തില്‍ പലപ്പോഴും വഴക്കുകള്‍ക്ക്‌ ഇട വരുത്താറുണ്ട്‌. ഇത്തരം കാരണങ്ങള്‍ ഏതൊക്കെയെന്നു നോക്കൂ,

പണം

പണം

പണം ദാമ്പത്യകലഹങ്ങള്‍ക്കുള്ള പ്രധാന കാരണമാണ്‌. ഇവിടെ ഷോപ്പിംഗ്‌ ഭ്രമം കൂടുതലുള്ളതു കൊണ്ടുതന്നെ സ്‌ത്രീകള്‍ക്കായിരിയ്‌ക്കും മിക്കവാറും കുറ്റം കേള്‍ക്കേണ്ടി വരിക.

ബന്ധുക്കളെ ചൊല്ലി

ബന്ധുക്കളെ ചൊല്ലി

ബന്ധുക്കളെ ചൊല്ലിയും പലപ്പോഴും കലഹങ്ങളുണ്ടാകും. പ്രത്യേകിച്ച്‌ ഭര്‍ത്താവിന്റെ മാതാപിതാക്കളെ ചൊല്ലി ഭാര്യാ ഭര്‍ത്താക്കന്മാര്‍ കലഹിയ്‌ക്കുന്നത്‌ സ്വാഭാവികമാണ്‌.

പഴയ പ്രണയബന്ധം

പഴയ പ്രണയബന്ധം

പഴയ പ്രണയബന്ധം പല ദാമ്പത്യങ്ങളിലും കലഹത്തിനും പിണക്കത്തിനും വഴിയൊരുക്കാറുണ്ട്‌.

ദുശീലങ്ങള്‍

ദുശീലങ്ങള്‍

ദുശീലങ്ങള്‍, പ്രധാനമായും മദ്യപാനവും പുകവലിയും ദാമ്പത്യത്തിലെ വഴക്കുകള്‍ക്കുള്ള മറ്റൊരു പ്രധാന കാരണമാണ്‌.

സെക്‌സ്‌

സെക്‌സ്‌

സെക്‌സിന്‌ ദാമ്പത്യത്തില്‍ പ്രധാന സ്ഥാനമുണ്ട്‌. പങ്കാളികളില്‍ ഒരാള്‍ ഇതിനോട്‌ വിമുഖത കാണിച്ചാല്‍ ഇത്‌ പലപ്പോഴും വഴക്കുകള്‍ക്കു കാരണവുമാകാറുണ്ട്‌.

സമയക്രമം

സമയക്രമം

തിരക്കുകളും സമയക്രമം പാലിയ്‌ക്കാന്‍ പറ്റാത്തതും പല ദാമ്പത്യത്തിലും വഴക്കുകള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്‌.

ഷോപ്പിംഗ്‌ ഭ്രമം

ഷോപ്പിംഗ്‌ ഭ്രമം

അമിതമായ ഷോപ്പിംഗ്‌ ഭ്രമം, പ്രത്യേകിച്ച്‌ സ്‌ത്രീകളുടേത്‌, പലപ്പോഴും ദാമ്പത്യകലഹങ്ങള്‍ക്കുള്ള മറ്റൊരു കാരണമാണ്‌.

Read more about: relationship ബന്ധം
English summary

Common Reasons For Couple Fighting

There are some common reasons for fighting between couple. Know different reasons for couple fighting,
Story first published: Saturday, April 19, 2014, 17:15 [IST]