For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയം തകർന്നാലും വിട്ടുപോവില്ല ഈ രാശിക്കാര്‍

|

വേർപിരിയലിനു ശേഷമാണെങ്കിൽ പോലും അങ്ങനെ പെട്ടെന്ന് വിട്ടൊഴിഞ്ഞ് പോകാത്ത ചില രാശിചിഹ്നങ്ങളുണ്ട്. ഈ 3 രാശിക്കാർക്ക് നഷ്ടപ്പെട്ട കാമുകൻ / കാമുകി തിരിച്ച് വരാൻ സാധ്യതയുണ്ട്. ഒരു വ്യക്തിക്ക് അനുഭവിക്കാൻ കഴിയുന്ന ഏറ്റവും സങ്കടകരമായ കാര്യങ്ങളിലൊന്നാണ് നഷ്ടപ്രണയം. നിങ്ങളുടെ കാമുകി അല്ലെങ്കിൽ കാമുകൻ നിങ്ങളുമായുള്ള ബന്ധം വേർപെടുത്താൻ തീരുമാനമെടുക്കുമ്പോൾ അവരെ മാത്രമല്ല, നിങ്ങൾ നെയ്തെടുത്ത ഓർമ്മകളും മനോഹരനിമിഷങ്ങളും എല്ലാം ഒരുമിച്ചാണ് നഷ്ടപ്പെടുന്നത്.

Most read: ആദ്യ ശാരീരികബന്ധം; പുരുഷനറിയേണ്ട സ്ത്രീ വേദനകൾ

വേർപിരിയലിനുശേഷം കാമുകീകാമുകന്മാരോട് ദേഷ്യവും പുച്ഛവുമെല്ലാം വെച്ച് പുലർത്തുന്നവരും കുറവല്ല. ചിലർ എത്രനാൾ കഴിഞ്ഞാലും സോഷ്യൽ മീഡിയയിലെ അവരുടെ ഓരോ നീക്കത്തെയും കൃത്യമായി നിരീക്ഷിക്കുകയും അവർ മടങ്ങിവരുമെന്നുള്ള പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. 2020ലെ പ്രവചനങ്ങൾ പ്രകാരം ഈ രാശിക്കാർക്ക് അവരുടെ മുൻ‌ഗാമികളുമായി വീണ്ടും ഒത്തുചേരാനുള്ള സാധ്യതയുണ്ടെന്ന് ഉറപ്പിക്കുന്നു. ഇവർക്ക് തങ്ങളുടെ മുൻ കാമുകികാമുകന്മാരുമായി വീണ്ടും പ്രണയബന്ധം പുനഃസ്ഥാപിക്കാനുള്ള അവസരമുണ്ടാകും.

കന്നി രാശി

കന്നി രാശി

കന്നിരാശിക്കാർ പുറമേ കാണുവാൻ ശക്തമാണെങ്കിലും, ഹൃദയ തകർച്ചയുടെ കാര്യം വരുമ്പോൾ അവർ വളരെ വികാരാധീനരായി മാറുന്നു. വേർപിരിയലിനെ നേരിടാൻ അവർക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. തകർന്ന ഹൃദയത്തെ സമാശ്വസിപ്പിക്കുന്നതിൽ മികച്ചവരല്ല അവർ. മറ്റാരോടെങ്കിലുമൊത്ത് ഒരു പുതിയ ജീവിതം ആരംഭിക്കാൻ ഇവർ ഭയപ്പെടുന്നു. പുതിയ ഒരാൾക്കായി വീണ്ടും സ്വയം നൽകുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അവർക്കറിയാം.

കന്നി രാശി

കന്നി രാശി

അതിനാലവർ, ഭാവിയിൽ തന്‍റെ മുൻഗാമികൾക്കായി പൂർണ്ണമായ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കും. ഇക്കാരണത്താൽ തന്നെ പ്രണയ താൽപ്പര്യങ്ങൾ കടന്നു വരുമ്പോൾ അവർക്ക് എളുപ്പത്തിൽ ക്ഷമിക്കാനും കഴിയും. എങ്കിൽ തന്നെയും കന്നി രാശിക്കാർ വഴിയിൽ വരുന്നതെന്തും ഏറ്റെടുക്കുമെന്ന് ഇതിനർത്ഥമില്ല. ആരെയെങ്കിലും തിരികെ നേടണമെങ്കിൽ താൻ നൽകുന്ന പരിഗണന അതേ രീതിയൽ അവരും തിരിച്ചു നൽകണമെന്ന് അവർക്ക് പൂർണ്ണമായ ഉറപ്പ് ആവശ്യമാണ്.

മീനം രാശി

മീനം രാശി

നാടകീയതയെ തീർത്തും വെറുക്കുന്ന ഒരു രാശിചിഹ്നമാണ് മീനം രാശിക്കാർ. യുദ്ധത്തേക്കാൾ അവർ പ്രണയത്തിൽ വിശ്വസിക്കുന്നു. അതിനാലാണ് ഹൃദയത്തിന്റെ കാര്യങ്ങളിൽ വരുമ്പോൾ അവർ പ്രണയത്തിന് വിജയം നൽകാൻ അനുവദിക്കുന്നത്. അവർ സമാധാനപ്രിയരാണ്, അതിനാലാണ് ആരെങ്കിലും നാടകീയ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ, അവർ ആദ്യമേ തന്നെ ഓടിപ്പോകുന്നത്. അവർ എല്ലായ്‌പ്പോഴും ഏറ്റവും മികച്ചത് പ്രതീക്ഷിക്കുന്നു. മാത്രമല്ല പ്രിയപ്പെട്ടവർക്ക് ഏറ്റവും നല്ലത് കൊടുക്കാനും ആഗ്രഹിക്കുന്നു. അതിനാൽ തന്നെ മടങ്ങിവരാനുള്ള അവരുടെ മുൻഗാമികളുടെ അഭ്യർത്ഥന അവർ പൂർണ്ണ മനസ്സോടെ പരിഗണിക്കും.

കർക്കിടക രാശി

കർക്കിടക രാശി

കർക്കിടക രാശിക്കാർ അങ്ങേയറ്റം വൈകാരിക പ്രിയരാണ്. ഒരു വ്യക്തിയുമായുണ്ടായ മുൻകാല ഓർമ്മകളെ എന്തുചെയ്യണം എന്നതിനെക്കുറിച്ച് അവർക്ക് യാതൊരു ധാരണയുമുണ്ടാവില്ല. അവർ വളരെ സംവേദനക്ഷമതയുള്ളവരാണ്, അതിനാൽ തന്നെ ബ്രേക്ക് അപ്പുകളെ കൈകാര്യം ചെയ്യാൻ അവർക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും. അതിനാൽ തന്നെ അവർ തങ്ങളുടെ തകർന്ന ഹൃദയത്തെ തിരികെ ആരോഗ്യഗതിയിലേക്ക് മടക്കി കൊണ്ടുവരുന്ന വേളയിൽ, അവരുടെ മുൻ‌ഗാമികൾ വന്ന് ക്ഷമ ചോദിക്കുകയാണെങ്കിൽ, അവർ തീർച്ചയായും ക്ഷമിക്കാൻ സാധ്യതയുണ്ട്. രണ്ടാമത് നൽകുന്ന അവസരം മികച്ചതായി മാറുമെന്ന് അവർ വിശ്വസിക്കുന്നു. എങ്കിലും നല്ല പെരുമാറ്റത്തിന്റെ കാര്യത്തിൽ അവർക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ല

English summary

Zodiac Signs Most Likely To Get Back With Their Ex This year

Here are some zodiac signs most likely to get back with their ex this year. Read on.
Story first published: Wednesday, February 5, 2020, 17:53 [IST]
X