സ്‌നേഹപാഠങ്ങള്‍ വളര്‍ത്തു മൃഗങ്ങളില്‍ നിന്ന്‌

Posted By: Super
Subscribe to Boldsky

നിങ്ങളുടെ ചലനമറ്റ് കിടക്കുന്ന സ്നേഹ ബന്ധത്തെ വളര്‍ത്താന്‍ ഒരു ഉപദേശം നിങ്ങള്‍ തേടുന്നുണ്ടോ? എങ്കില്‍ അതിന് വേണ്ടി വീടിന് പുറത്തേക്ക് നിങ്ങള്‍ നോക്കേണ്ടതില്ല.

വളര്‍ത്തുമൃഗങ്ങള്‍ അതിശയമുളവാക്കുന്ന ജീവികളാണ്. അവ നമ്മളെ സ്നേഹിക്കുന്നു, ആരാധിക്കുന്നു. അവ തിരികെ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. എന്തുകൊണ്ട് നിങ്ങളുടെ ബന്ധങ്ങളും അത്തരത്തിലായിക്കൂടാ. എന്ത് കൊണ്ട് നമുക്ക് അത്തരത്തിലുള്ള സമ്പൂര്‍ണ്ണമായ സ്നേഹം ആയിക്കൂടാ? അതിന് നമ്മുടെ വളര്‍ത്ത് മൃഗങ്ങളില്‍ നിന്ന് തന്നെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടാം. അത്തരം ചില നിരീക്ഷണ പാഠങ്ങളാണ് ഇവിടെ പറയുന്നത്.

Relationship Lessons You Can Take From Your Pet

1. നീതിന്യായം - നമ്മള്‍ ഏത് വസ്ത്രം ധരിക്കുന്നു എന്നത് വളര്‍ത്തു മൃഗങ്ങളെ സംബന്ധിച്ച് പ്രശ്നമല്ല. വീട് കുഴഞ്ഞ് മറിഞ്ഞ് കിടന്നാലും, പാചകം ചെയ്യുന്നതിന് പകരം പുറത്ത് നിന്ന് ഭക്ഷണം കഴിച്ചാലും അവയ്ക്ക് പ്രശ്നമില്ല. വളര്‍ത്ത് മൃഗങ്ങള്‍ ന്യായം വിധിക്കുകയല്ല, സ്നേഹിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് ഒരു ഉപദേശമായി കണക്കാക്കിയാല്‍ ചെറിയ കാര്യങ്ങളില്‍ നിങ്ങളും പങ്കാളിയും തമ്മിലുള്ള നിരവധി അവകാശവാദങ്ങള്‍ ഒഴിവാക്കാനാവും.

2. വിശ്വസ്തത - ഒട്ടേറെയാളുകള്‍ ഏകഭാര്യാത്വം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ആരുടെയങ്കിലും ഉടമസ്ഥതയിലായിരിക്കുക എന്നതാണ്. എന്നാല്‍ ഏകഭാര്യാത്വവും വിശ്വസ്തതയും ആത്മാര്‍ത്ഥതയുടെ രൂപത്തില്‍ സ്നേഹത്തിന്‍റെ ഉയര്‍ന്ന പ്രവര്‍ത്തനങ്ങളിലൊന്നാണ്. ഇത് നമ്മുടെ ബന്ധത്തിലും തുടര്‍ന്നാല്‍ ബന്ധങ്ങള്‍ മെച്ചപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

Relationship Lessons You Can Take From Your Pet

3. വിനോദം - ഏത് സമയത്തും പോരടിക്കുന്നതിന് പകരം നിങ്ങളും വളര്‍ത്ത് മൃഗങ്ങളും തമ്മില്‍ സന്തോഷകരമായ നിമിഷങ്ങളാവും ഉണ്ടാകും. എന്ത് കൊണ്ട് ഇത് നിങ്ങളുടെ പങ്കാളിയുമായും സാധിച്ച് കൂടാ? പരസ്പരം വിനോദങ്ങളിലേര്‍പ്പെടുന്നത് ബന്ധത്തില്‍ സന്തോഷവും സ്നേഹവും നിലനിര്‍ത്തും. ലളിതമായി പെരുമാറുകയും, ചിരിക്കുകയും, വിനോദങ്ങളിലേര്‍പ്പെടുന്നതിന് ഭയപ്പെടാതിരിക്കുകയും ചെയ്യുക.

4. വീടിന് പുറത്തിറങ്ങുക - ബന്ധങ്ങളെ സംബന്ധിച്ചുള്ള ഒരു കാര്യം ഒരേ ആളുമായി വീടിനുള്ളില്‍ തന്നെ ചെലവഴിക്കും എന്നതാണ്. ഒരു വീടിനുള്ളില്‍ ടിവി കണ്ടും, പദപ്രശ്നം പൂരിപ്പിച്ചും എല്ലാക്കാലവും നിങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാനാവില്ല. നിങ്ങള്‍ വീടിന് പുറത്തുള്ള അനുഭവങ്ങള്‍ ഒരുമിച്ച് അറിയേണ്ടതുണ്ട്. നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് അത് അറിയാം. അവ വീടിന് പുറത്ത് പോയി ശുദ്ധവായു ശ്വസിക്കാന്‍ ശ്രമിക്കുകയും അപേക്ഷിക്കുകയും ചെയ്യും. അത് തന്നെ നിങ്ങളുടെ പങ്കാളിയോടും ചെയ്യുക.

Relationship Lessons You Can Take From Your Pet

5. ചിരിയും കളിയും - കളികള്‍, വീഡിയോ ഗെയിമുകള്‍ തുടങ്ങി ചിരിക്കാനും കളിക്കാനും നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. നിങ്ങളുടെ വളര്‍ത്ത് മൃഗങ്ങള്‍ക്ക് എങ്ങനെ കളിക്കണം എന്നറിയാം. അതിനാല്‍ അവയെ മാതൃകയാക്കുക. നിങ്ങളുടെ സ്നേഹിതക്കൊപ്പം ഒരു ഗെയിം കളിക്കുകയോ, തലയിണ ഉപയോഗിച്ച് തല്ല് കൂടുകയോ ചെയ്യുകയും ചിരിക്കാനുള്ള അവസരം നേടുകയും ചെയ്യുക.

6. ആലിംഗനം - സന്തുഷ്ടരായ ദമ്പതികള്‍ പോലും മറന്ന് പോകുന്ന ഒരു കാര്യമാണ് ആലിംഗനം. ജോലിത്തിരക്കും, ഒരുമിച്ചുള്ള അത്താഴവും, അല്പസമയത്തെ ടിവി കാണലും കഴിഞ്ഞാല്‍ ഗാഡ നിദ്രയിലേക്ക് പോകും. പങ്കാളിയെ ആലിംഗനം ചെയ്യുന്നത് രാത്രി കിടക്കയില്‍ മാത്രമാണെങ്കില്‍ അത് ശരിയായി അസ്വദിക്കാനാവില്ല.

Relationship Lessons You Can Take From Your Pet

മൃഗങ്ങള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്ന മഹത്തായ കാര്യം ആലിംഗനം ചെയ്യണമെന്നല്ല ചെയ്തിരിക്കണമെന്നാണ്. മനുഷ്യര്‍ക്ക് ആകര്‍ഷണം ഉണ്ടെങ്കിലേ ബന്ധങ്ങള്‍ നിലനില്‍ക്കൂ എന്നതിനാല്‍ ബന്ധം ആരോഗ്യകരമായും സന്തുഷ്ടമായും നിലനില്‍ക്കാന്‍ ഇടക്കിടെ പങ്കാളിയെ ആലിംഗനം ചെയ്യണം. സോഫയില്‍‌ അകന്നിരിക്കാതെ, കെട്ടിപ്പിടിച്ചിരുന്ന് ഒരു പാത്രം പോപ് കോണ്‍ തിന്നുക. നിങ്ങളുടെ തിരക്കേറിയ ദിവസത്തിലെ കാര്യങ്ങളെല്ലാം കുഴപ്പത്തിലാകാതിരിക്കാന്‍ കാര്യങ്ങള്‍ പിന്നീടത്തേക്ക് മാറ്റിവെയ്ക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുക. നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോളും, രാത്രി കിടക്കാന്‍ പോകുമ്പോളും കുറഞ്ഞത് അഞ്ച് മിനുട്ടെങ്കിലും പരസ്പരം ആലിംഗനം ചെയ്യുക. ഇത് നിങ്ങളുടെ വളര്‍ത്ത് മൃഗങ്ങള്‍ക്കറിയാം.

7. ദുശീലങ്ങള്‍ അവസാനിപ്പിക്കുക - നിങ്ങള്‍ക്ക് ഒരു പട്ടിക്കുഞ്ഞുണ്ടെങ്കില്‍ നിങ്ങള്‍ ജോലിക്ക് പോകുന്ന സമയത്ത് അത് ചെരുപ്പ് കടിക്കുകയും, കാര്‍പ്പെറ്റില്‍ മൂത്രമൊഴിക്കുകയും, സോഫയുടെ കുഷ്യന്‍ കീറുകയും ചെയ്യുമെന്ന കാര്യം നിങ്ങള്‍ക്കറിയാം. അതിനെ മര്യാദ പഠിപ്പിക്കാനായി കുപ്പിയില്‍ വെള്ളം നിറച്ച് ചീറ്റിക്കുന്നതും നിങ്ങള്‍ക്കറിയാമായിരിക്കും. ഇതേ കാര്യം നിങ്ങളുടെ ബന്ധത്തിലും ബാധകമാക്കുക.

പങ്കാളി തെറ്റായ കാര്യം ചെയ്യുമ്പോള്‍ ഇതേ പോലെ വെള്ളം ചീറ്റുകയല്ല, തുടക്കത്തില്‍ തന്നെ ഇത്തരം ദുശീലങ്ങള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്. ചെറിയ ദുശീലങ്ങള്‍ പങ്കാളികള്‍ക്ക് അരോചകമാവാതെ തുടക്കത്തില്‍ തന്നെ നിര്‍ത്തുകയും, ജീവിതത്തില്‍ സമാധാനം കൈവരിക്കുകയും ചെയ്യുക.

Relationship Lessons You Can Take From Your Pet

8. അവശിഷ്ടം തിന്നാതിരിക്കുക - നായയെ ഭക്ഷണ മേശക്കരികില്‍ തെണ്ടാതിരിക്കാന്‍ നിങ്ങള്‍ പരിശീലിപ്പിച്ചിട്ടുണ്ടാവും. പിന്നെയെന്തിന് ബന്ധങ്ങളില്‍ ഇത് ഒഴിവാക്കണം. എല്ലാ ബന്ധങ്ങളും കുറഞ്ഞ തോതില്‍ ഒത്തുതീര്‍പ്പുകളാണ്. ഒന്നും പൂര്‍ണ്ണമല്ല. അതേ പോലെ നിങ്ങള്‍ രണ്ട് പേര്‍ക്കുമിടയില്‍ എല്ലാം പരിപൂര്‍ണ്ണമാണെന്ന് നിങ്ങള്‍ക്ക് നിശ്ചയിക്കാനാവുകയുമില്ല.

എന്തായാലും എച്ചിലിന് വേണ്ടി നിങ്ങള്‍ ഒത്തുതീര്‍പ്പിലെത്തേണ്ടതില്ല. നിങ്ങള്‍ക്ക് ആരോഗ്യകരവും നല്ലതുമല്ലാത്ത ഒന്നിലും സമവായത്തിലെത്തേണ്ട കാര്യമില്ല. നിങ്ങളര്‍ഹിക്കുന്നതില്‍ കുറഞ്ഞ ഒന്നിനോടും ഒത്തുതീര്‍പ്പിലെത്തരുത്. അത് ശരിയാണെങ്കിലും ചില നേരത്ത് ആളുകള്‍ക്ക് തങ്ങള്‍ക്ക് അവശിഷ്ടങ്ങളേക്കാള്‍ മികച്ചതിന് അര്‍ഹതയുണ്ട് എന്ന് തിരിച്ചറിയാനാവില്ല. നിങ്ങള്‍ വളര്‍ത്ത് മൃഗങ്ങളില്‍ നിന്ന് പഠിക്കേണ്ട പാഠം എച്ചിലിനേക്കാള്‍ അര്‍ഹതയുള്ളതിനാല്‍, അവ സ്വീകരിക്കരുത് എന്നതാണ്.

9. പങ്കിടല്‍ - ചിലര്‍ വളര്‍ത്തു മൃഗങ്ങളുമായി ഭക്ഷണം പങ്കിടുകയും എന്നാല്‍ പങ്കാളികളുമായി ഇത് ചെയ്യുകയുമില്ല. മനുഷ്യര്‍ തങ്ങളുടെ പങ്കാളികളേക്കാള്‍ നല്ല രീതിയിലാണ് വളര്‍ത്ത് മൃഗങ്ങളെ പരിപാലിക്കുന്നത് എന്നാണ് ഇത് കാണിക്കുന്നത്. പങ്ക് വെയ്ക്കണം എന്നത് നിങ്ങള്‍ ഓര്‍മ്മിക്കേണ്ട കാര്യമാണ്. നിങ്ങളുടെ ഓമന മൃഗവുമായി പങ്ക് വെയ്ക്കുന്നതിനേക്കാള്‍ പങ്കാളിയുമായി പങ്ക് വെയ്ക്കണം.

10. നന്ദി - വളര്‍ത്ത് മൃഗങ്ങളില്‍ നിന്ന് അവസാനമായി പഠിക്കേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം, നിങ്ങള്‍ക്കുള്ളതിന് നന്ദിയുള്ളവരായിരിക്കുക എന്നതാണ്. നമ്മള്‍ നല്കുന്ന സ്നേഹത്തിന് നന്ദി കാണിക്കുന്നവയാണ് വളര്‍ത്ത് മൃഗങ്ങള്‍. നിങ്ങളെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു നല്ല വ്യക്തിയുണ്ടെങ്കില്‍,അവരോട് നന്ദിയുണ്ടായിരിക്കണം. നിങ്ങളുടെ ജീവിതത്തില്‍ അയാളോട് നന്ദി കാണിക്കുക. തിരികെ സന്തോഷവും സ്നേഹവും നല്കുക.

മൃഗങ്ങള്‍ എത്ര സാമര്‍ത്ഥ്യമുള്ളവരാണെന്ന് പലപ്പോഴും നമ്മള്‍ തിരിച്ചറിയുന്നില്ല. എന്നാല്‍ സ്നേഹത്തിന്‍റെ ഈ പാഠങ്ങള്‍ വരുന്നത് നിങ്ങളുടെ ആ അരുമയായ വളര്‍ത്ത് മൃഗങ്ങളില്‍ നിന്ന് തന്നെയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: love പ്രണയം
    English summary

    Relationship Lessons You Can Take From Your Pet

    Pets are amazing creatures. They love us, they adore us, and all they ask in return is that we love and adore them, too! Why can’t all relationships be like that? Why can’t we all have that perfect kind of love? Well, if we take this advice from our pets…we can.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more