നിങ്ങളുടെ ചീത്ത പങ്കാളിയോ?

Posted By: Staff
Subscribe to Boldsky

നിങ്ങളുടെ പങ്കാളി നല്ലയാളല്ലെങ്കില്‍ ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. ഇത് ബന്ധത്തിന്‍റെ തകര്‍ച്ചക്കും കാരണമാകും. ഒരു ബന്ധം മോശമാണെന്ന് മനസിലാക്കാന്‍ സഹായിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. ഇവ മനസിലാക്കിയാല്‍ അത്തരം ബന്ധത്തെ തിരിച്ചറിയുന്നത് എളുപ്പമാണ്.

ഒരു മോശം ബന്ധത്തിന്‍റെ പ്രധാനപ്പെട്ട അടയാളങ്ങളാണ് ഇവിടെ പറയുന്നത്. ഒരു ചീത്ത ഗേള്‍ ഫ്രണ്ട് അല്ലെങ്കില്‍ ബോയ് ഫ്രണ്ടിനെ തിരിച്ചറിയാന്‍ ഇവ സഹായിക്കും.

1. മേധാവിത്വ സ്വഭാവം

1. മേധാവിത്വ സ്വഭാവം

സ്ത്രീകളുടെ കാര്യത്തിലാണ് ഇത് കൂടുതല്‍ ശരിയാകുന്നത്. ഇത്തരത്തിലുള്ള മേധാവിത്വ മനോഭാവം ഒരു മോശം ഗേള്‍ഫ്രണ്ടിന്‍റെ ആദ്യ സൂചനയാവാം.

2. മാറ്റത്തിനുള്ള നിര്‍ബന്ധം

2. മാറ്റത്തിനുള്ള നിര്‍ബന്ധം

നിങ്ങളെങ്ങനെ ആയിരിക്കുന്നുവോ അത് ഇഷ്ടപ്പെടാതിരിക്കുകയും, നിങ്ങളുടെ പല സ്വഭാവ സവിശേഷതകളും മാറ്റാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെങ്കില്‍ ഒരു മോശം ബന്ധത്തിന്‍റെ ലക്ഷണമായി കണക്കാക്കാം.

3. പണത്തെക്കുറിച്ചുള്ള ചിന്ത

3. പണത്തെക്കുറിച്ചുള്ള ചിന്ത

നിങ്ങളുടെ പങ്കാളി പണത്തിനും, മറ്റ് ഭൗതിക കാര്യങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്കുന്നുവെങ്കില്‍ അത് ഒരു ചീത്ത ബോയ്ഫ്രണ്ട് അല്ലെങ്കില്‍ ഗേള്‍ഫ്രണ്ടിന്‍റെ ലക്ഷണമാണ്.

4. സ്വകാര്യത നല്കാതിരിക്കുക

4. സ്വകാര്യത നല്കാതിരിക്കുക

നിങ്ങളുടെ സ്വകാര്യത പരിഗണിക്കാതെ എപ്പോഴും നിങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യകരമായ ഒരു ബന്ധത്തിന്‍റെ സൂചനയല്ല. പ്രതിബന്ധങ്ങളൊന്നുമില്ലാതെ നിങ്ങള്‍ക്ക് സ്വയം ചെലവഴിക്കാന്‍ സമയം ഉണ്ടാവേണ്ടത് ആരോഗ്യകരമായ ഒരു ബന്ധത്തില്‍ പ്രധാനപ്പെട്ടതാണ്.

5. അഹം ബോധം

5. അഹം ബോധം

ധാരാളം ആളുകള്‍, പ്രത്യേകിച്ച് പുരുഷന്മാര്‍ തങ്ങളുടെ അഹംബോധം അഥവാ ഈഗോ കൊണ്ട് പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. ഇത് ബന്ധങ്ങളെ തകരാറിലാക്കുകയും വിഷമങ്ങള്‍ക്കിടയാക്കുകയും ചെയ്യും.

6. അമിതാശ്രയത്വം

6. അമിതാശ്രയത്വം

ഒരു മോശം പങ്കാളിയുടെ ലക്ഷണം, അല്ലെങ്കില്‍ മോശം ബന്ധത്തിന്‍റെ ലക്ഷണം അറിയാനാഗ്രഹിക്കുന്നവെങ്കില്‍ അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് അമിതാശ്രയത്വം. നിങ്ങളുടെ പങ്കാളി ഇത്തരത്തിലുള്ളയാളാണെങ്കില്‍ അത് തുറന്ന് സംസാരിക്കുക.

7. അശുഭാപ്തി വിശ്വാസം

7. അശുഭാപ്തി വിശ്വാസം

ഒരു അശുഭാപ്തി വിശ്വാസിയോടാണ് നിങ്ങളുടെ ബന്ധമെങ്കില്‍ അവര്‍ നിങ്ങള്‍ക്ക് ഒരു പ്രശ്നമായിത്തീരും. ഒരു അശുഭാപ്തി വിശ്വാസിയില്‍ നിന്ന് കഴിയുന്നിടത്തോളം അകന്ന് നില്‍ക്കുക.

8. കാര്യങ്ങളുടെ അമിതവേഗം

8. കാര്യങ്ങളുടെ അമിതവേഗം

കാര്യങ്ങള്‍ വേഗത്തില്‍ ചെയ്ത് തീര്‍ക്കുന്ന സ്വഭാവമാണ് നിങ്ങളുടെ പങ്കാളിയുടേതെങ്കില്‍ അത് രണ്ട് പേര്‍ക്കും അതൃപ്തിക്കിടയാക്കും. തീര്‍ച്ചയായും ഇത് ഒരു മോശം ബന്ധത്തിന്‍റെ സൂചയാണ്.

വിവാഹത്തിന്‌ മുമ്പ്‌ സെക്‌സ് വേണ്ട!!

Read more about: relationship, ബന്ധം
English summary

Signs Of A Bad Partner

Here are 8 signs of a bad partner. These can be viewed as signs of a bad relationship as well. Besides, "Signs of a bad marriage" can also be associated with the below mentioned points. 
Story first published: Saturday, October 4, 2014, 3:30 [IST]
Please Wait while comments are loading...
Subscribe Newsletter