For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുഖപ്രസവത്തിന് ഒരുസ്പൂൺ നെയ്യ് ദിവസവും കഴിക്കാം

|

ഗർഭകാലം പല അരുതുകളുടേയും കൂടി കാലമാണ്. അതുകൊണ്ട് തന്നെയാണ് പണ്ടുള്ളവര്‍ നമ്മളോട് അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് പറയുന്നതും. എന്നാൽ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ഉള്ള ഒന്നാണ് നെയ്യ്. നമ്മൾ ആരോഗ്യമെന്ന് കരുതുന്ന പലതും പലപ്പോഴും ഗർഭകാലത്ത് ഉപേക്ഷിക്കേണ്ടതായി വരുന്നുണ്ട്. പക്ഷേ നെയ്യ് ഇത്തരത്തിൽ വേണ്ടെന്ന് വെക്കേണ്ടതാണോ എന്ന് പലർക്കും അറിയുകയില്ല. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകളും ഗർഭകാലത്ത് ഉണ്ടാവുമെങ്കിലും അതിനെയെല്ലാം ഇല്ലാതാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും നെയ്യ് സഹായിക്കുന്നുണ്ട്.

Most read: വയറ്റിനുള്ളിൽ കുഞ്ഞാവയുടെ കിടപ്പ് അപകടാവസ്ഥയിലോ?Most read: വയറ്റിനുള്ളിൽ കുഞ്ഞാവയുടെ കിടപ്പ് അപകടാവസ്ഥയിലോ?

ആരോഗ്യത്തിന് നെയ്യ് വളരെയധികം സഹായിക്കുന്നുണ്ട്. എന്നാൽ ഗർഭകാലത്ത് നെയ് കഴിക്കുന്നത് എന്തൊക്കെ ഗുണങ്ങൾ ആണ് നിങ്ങൾക്ക് നൽകുന്നത് എന്ന് നമുക്ക് നോക്കാം. ഇത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെ തടുത്ത് നിർത്തുന്നതിന് സഹായിക്കുന്നുണ്ട്. എങ്ങനെയെല്ലാം നെയ്യ് ഗർഭകാലത്ത് ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ആരോഗ്യ സംരക്ഷമത്തന് വേണ്ടി ഉപയോഗിക്കുമ്പോൾ എങ്ങനെയെല്ലാം ഇത് പാർശ്വഫലങ്ങളും നൽകുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എങ്ങനെയെല്ലാം നമുക്ക് നെയ്യ് ഉപയോഗിക്കാം എന്ന് നോക്കാം. നെയ്യ് കഴിക്കുന്നതിലൂടെ അത് ഗർഭകാലത്ത് ഉണ്ടാക്കുന്ന ഗുണങ്ങളും ദോഷങ്ങളും നമുക്ക് നോക്കാം.

നെയ്യ് സുരക്ഷിതമോ?

നെയ്യ് സുരക്ഷിതമോ?

പലർക്കും സംശയം ഉണ്ടാക്കുന്ന ഒന്നാണ് നെയ്യ് ഗര്‍ഭകാലത്ത് കഴിക്കാമോ എന്നത്. അതുകൊണ്ട് തന്നെ ഇത്തരം സംശയങ്ങൾ കാരണം പലരും നെയ്യ് കഴിക്കാതിരിക്കുന്നു. എന്നാല്‍ ആവശ്യത്തിന് നെയ്യ് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് ദഹനത്തിനും ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. എന്നാൽ ഒരു നിശ്ചിത അളവിൽ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. മാത്രമല്ല പ്രസവം സുഗമമാക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നെയ്യ്. കൂടുതൽ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

എത്ര നെയ്യ്

എത്ര നെയ്യ്

എന്നാൽ എത്ര നെയ്യ് കഴിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ദിവസവും ഒരു സ്പൂണ‍് നെയ്യ് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇതിൽ നല്ല കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. ഗർഭകാലത്ത് ഉണ്ടാവുന്ന അമിതവണ്ണം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെയ്യ് കഴിക്കാവുന്നതാണ്. നെയ്യിന്‍റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ദഹന പ്രശ്നങ്ങൾ

ദഹന പ്രശ്നങ്ങൾ

ഗർഭകാലത്ത് സ്ത്രീകളെ പ്രതിസന്ധിയിൽ ആക്കുന്ന ഒന്നാണ് ദഹന പ്രശ്നങ്ങൾ. ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നെയ്യ് കഴിക്കാവുന്നതാണ്. കുടലിന്‍റെ ആരോഗ്യത്തിനും നല്ല ദഹനം വർദ്ധിപ്പിക്കുന്നതിനും നമുക്ക് നെയ്യ് കഴിക്കാവുന്നതാണ്. ഇത് എത്ര വലിയ ദഹന പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് നെയ്യ് ഭക്ഷണത്തിൽ ഗർഭകാലത്ത് ഉൾപ്പെടുത്താവുന്നതാണ്.

കുഞ്ഞിന്‍റെ വളർച്ചക്ക്

കുഞ്ഞിന്‍റെ വളർച്ചക്ക്

കുഞ്ഞിന്‍റെ വളർച്ചക്ക് സഹായിക്കുന്ന ഒന്നാണ് നെയ്യ് എന്ന കാര്യത്തിൽ സംശയം വേണ്ട. കുഞ്ഞിന്‍റെ വളര്‍ച്ചക്കും തലച്ചോറിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് നെയ്യ്. ദിവസവും ചോറ് കഴിക്കുമ്പോഴോ മറ്റോ ഒരു സ്പൂൺ നെയ്യ് കൂട്ടിക്കുഴച്ച് കഴിക്കുന്നതിലൂടെ അത് കുഞ്ഞിന്റെ വളർച്ചക്ക് സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച ഓപ്ഷനാണ് നെയ്യ് കഴിക്കുന്നത്.

മാനസിക സമ്മർദ്ദം കുറക്കുന്നു

മാനസിക സമ്മർദ്ദം കുറക്കുന്നു

മാനസിക സമ്മർദ്ദം പലപ്പോഴും ഗർഭകാലത്ത് ഉണ്ടാക്കുന്ന അസ്വസ്ഥതകളിൽ ഒന്നാണ്. ഹോർമോണ്‍ മാറ്റങ്ങൾ പല വിധത്തിൽ നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നെയ്യ് കഴിക്കാവുന്നതാണ്. ഇത് മാനസിക സമ്മർദ്ദം കുറക്കുകയും ഡിപ്രഷൻ പോലുള്ള അവസ്ഥകളിൽ നിന്ന് നിങ്ങളെ കരകയറ്റുകയും ചെയ്യുന്നുണ്ട്.

സ്വാഭാവിക പ്രസവത്തിന് സാധ്യത

സ്വാഭാവിക പ്രസവത്തിന് സാധ്യത

സ്വാഭാവിക പ്രസവത്തിന് ഉള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ് നെയ്യ്. ഇത് കഴിക്കുന്ന സ്ത്രീകളിൽ സ്വാഭാവിക പ്രസവം നടക്കും എന്നാണ് പറയുന്നത്. അതിലുപരി ഇത് പ്രസവ വേദനയെ കുറക്കുന്നുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിനെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നെയ്യ് ഗർഭകാലത്ത് സ്ഥിരമാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ നെയ്യ് കഴിക്കുന്നതിലൂടെ നൽകുന്ന ഗുണങ്ങളാണ്.

പാർശ്വഫലങ്ങൾ

പാർശ്വഫലങ്ങൾ

പാർശ്വഫലങ്ങൾ എന്തൊക്കെയെന്നും അറിയേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. തീർച്ചയായും നെയ്യ് ചില പാർശ്വഫലങ്ങൾ കൂടി ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് പാർശ്വഫലങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്.

അമിതവണ്ണം കുഞ്ഞിന്

അമിതവണ്ണം കുഞ്ഞിന്

പലപ്പോഴും കഴിക്കുന്ന നെയ്യിന്റെ അളവ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നെയ്യ് കഴിക്കുമ്പോൾ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് പലപ്പോഴും കുഞ്ഞിന് അമിതവണ്ണം വർദ്ധിപ്പിക്കുന്നതാണ്. ഇത് പ്രസവം പ്രശ്നമാക്കുന്നു. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നെയ്യ് കഴിക്കുന്ന അളവ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന്റെ വലിപ്പം വർദ്ധിച്ചാൽ അത് പലപ്പോഴും പ്രസവം ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ഭാരം കുറക്കുന്നതിൽ പ്രശ്നം

ഭാരം കുറക്കുന്നതിൽ പ്രശ്നം

പലപ്പോഴും ഭാരം കുറക്കുന്ന കാര്യത്തിൽ പ്രസവ ശേഷം പലരും ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ അതിന്റെ പ്രധാന കാരണം പലപ്പോഴും ഗർഭകാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളിൽ ഒന്ന് തന്നെയാണ്. നെയ്യ് കഴിക്കുന്നവരിൽ പലപ്പോഴും പ്രസവ ശേഷം തടി കുറക്കുന്നതിന് ബുദ്ധിമുട്ട് നേരിടാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. നെയ്യിന്‍റെ പ്രധാനപ്പെട്ട പാർശ്വഫലങ്ങളിൽ ഒന്നാണ് ഇത്.

English summary

Is it safe to eat Ghee during pregnancy

we have listed some of the health benefits and side effects of ghee during pregnancy. Read on.
Story first published: Tuesday, September 3, 2019, 12:32 [IST]
X
Desktop Bottom Promotion