For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേഗം ഗര്‍ഭം ധരിയ്ക്കാന്‍ ഈ വീട്ടുവൈദ്യം

|

വന്ധ്യതാ പ്രശ്‌നങ്ങള്‍ സ്ത്രീ പുരുഷന്മാരെ ഒരുപോലെ അലട്ടുന്ന ഒന്നാണ്. പണ്ടുകാലത്ത് സ്ത്രീകളിലാണ് വന്ധ്യതയുടെ കുറ്റം ചുമത്തിയിരുന്നതെങ്കില്‍ ഇന്നത്തെക്കാലത്ത് ഇരുകൂട്ടരിലും വന്ധ്യത ഏതാണ്ടു പകുതി പകുതിയാണെന്നു തെളിഞ്ഞിട്ടുണ്ട്.

പ്രത്യുല്‍പാദനശേഷി നിലനിര്‍ത്തേണ്ടത് സ്ത്രീ,പുരുഷ ആരോഗ്യകാര്യങ്ങളില്‍ വളരെ പ്രധാനമാണ്. ശരീരത്തിന്റെ മുഴുവനുമായുള്ള ആരോഗ്യം വന്ധ്യത വരുത്താതിരിക്കുന്നതിനും പ്രധാനം തന്നെ. ആരോഗ്യമുള്ള അണ്ഡവും ബീജവുമാണ് പ്രത്യുല്‍പാദനത്തിന് വേണ്ടുന്ന പ്രധാന കാര്യങ്ങള്‍. എന്നാല്‍ പലവിധ കാരണങ്ങളാലും ഇതിന് തടസം നേരിടാം.

വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു കാരണങ്ങള്‍ പലതാണ്. ഇതില്‍ അമിതവണ്ണം മുതല്‍ ഒരു പരിധി വരെ പാരമ്പര്യകാരണങ്ങള്‍ വരെ ഉള്‍പ്പെടുന്നു. പ്രായം, സ്‌ട്രെസ്, ആരോഗ്യകമരല്ലാത്ത ഭക്ഷണം, പുകവലി, മദ്യപാനം, എന്തിന് ഏറെ നേരം ഇരുന്നിട്ടുള്ള ജോലിവരെ ഗര്‍ഭധാരണസാധ്യത കുറയ്ക്കുന്ന ഘടകങ്ങളായി പറയാം.

ഭക്ഷണങ്ങളുടെ അപര്യാപ്തതയും അനാരോഗ്യകരമായ ശീലങ്ങളും ചിലപ്പോള്‍ ചിലതരം രോഗങ്ങളുമെല്ലാം ബീജത്തിന്റെയും അണ്ഡത്തിന്റെയും ആരോഗ്യത്തെ ബാധിയ്ക്കാം. നല്ല പ്രത്യുല്‍പാദനശേഷി നില നിര്‍ത്താനും ആരോഗ്യമുള്ള ബീജവും അണ്ഡവും ഉല്‍പാദിപ്പിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്.

എന്നാല്‍ ഒരു പരിധി വരെ വന്ധ്യതാപ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട്. ചില അടിസ്ഥാന കാര്യങ്ങളും ചില വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയെല്ലാം കൃത്യമായി ചെയ്താല്‍ വന്ധ്യത പരിഹരിയ്ക്കാന്‍, വന്ധ്യത തടയാന്‍ സാധിയ്ക്കും.

സ്ത്രീകളുടെ ആര്‍ത്തവം

സ്ത്രീകളുടെ ആര്‍ത്തവം

സ്ത്രീകളുടെ ആര്‍ത്തവം, ഓവുലേഷന്‍ എന്നിവ ഗര്‍ഭധാരണത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കൃത്യമായ ആര്‍ത്തവം, ഓവുലേഷന് നല്ല ഭക്ഷണശീലങ്ങളും ഏറെ പ്രധാനപ്പെട്ട ഒന്നാണ്. പാചകത്തിന് ഒലീവ് ഓയില്‍ പോലുള്ള ആരോഗ്യകരമായ എണ്ണ ഉപയോഗിയ്ക്കുക. മാംസത്തില്‍ നിന്നുള്ള പ്രോട്ടീനുകള്‍ ഒഴിവാക്കി സസ്യപ്രോട്ടീനുകള്‍ കഴിയ്ക്കുക. അതായത് ധാന്യങ്ങള്‍ പോലുള്ള വെജിറ്റേറിയന്‍ ഭക്ഷണങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ നേടുക.

ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും

ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും

ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കുക. റിഫൈന്‍സ് കാര്‍ബോഹൈഡ്രേറ്റുകള്‍, അതായത് വെള്ള അരി, മൈദ, പഞ്ചസാര എന്നിങ്ങനെയുള്ളവ ഈ സാധ്യത കുറയ്ക്കുന്നവയാണ്. ഇതുപോലെ സോഫ്റ്റ് ഡ്രിങ്ക്‌സും ഒഴിവാക്കുക.

ശരീരഭാരം

ശരീരഭാരം

സ്ത്രീയാണെങ്കിലും പുരുഷനെങ്കിലും അമിതമായ ശരീരഭാരം വന്ധ്യതാപ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണമാണ്. ആരോഗ്യകരമായ ബിഎംഐ അഥവാ ബോഡിമാസ് ഇന്‍ഡക്‌സ് സൂക്ഷിയ്ക്കുക. ഇത് ഗര്‍ഭധാരണത്തിന് പ്രധാനമാണ്. അല്ലെങ്കില്‍ വന്ധ്യാത പ്രശ്‌നങ്ങള്‍ക്കു സാധ്യതയും. സ്ത്രീകളില്‍ അമിതമായ ഭാരം ആര്‍ത്തവ, ഓവുലേഷന്‍ പ്രശ്‌നങ്ങളുണ്ടാക്കും. പുരുഷന്മാരില്‍ ഉദ്ധാരണ, ബീജപ്രശ്‌നങ്ങളും. ഇവയെല്ലാം വന്ധ്യാതകാരണങ്ങളാണ്.

 സ്‌ട്രെസ്

സ്‌ട്രെസ്

ഗര്‍ഭം ധരിയ്ക്കാത്തതില്‍ സ്‌ട്രെസുണ്ടൈങ്കില്‍ ഇത് വന്ധ്യാത കാരണമാകാം. സ്‌ട്രെസ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാകും. ഇത് സ്ത്രീകളില്‍ ആര്‍ത്തവപ്രശ്‌നങ്ങളും പുരുഷന്മാരില്‍ ലൈംഗികപ്രശ്‌നങ്ങളും ബീജാരോഗ്യക്കുറവുമെല്ലാം ഉണ്ടാക്കും. ഗര്‍ഭധാരണസാധ്യതയെ കുറയ്ക്കും.

അക്യുപങ്ചര്‍

അക്യുപങ്ചര്‍

സ്‌ട്രെസ് കാരണമുള്ള വന്ധ്യാതപ്രശ്‌നങ്ങള്‍ക്ക് അക്യുപങ്ചര്‍ ഗുണം ചെയ്യും. സ്‌ട്രെസ്, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരവഴിയാണിത്. ഇത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഇത് കൃത്യമായി അറിയാവുന്ന ആളെക്കൊണ്ടുവേണം, ചെയ്യിക്കാന്‍ എ്ന്നു മാത്രം. അല്ലെങ്കില്‍ യോഗ, മെഡിറ്റേഷന്‍ എന്നിവയിലൂടെ സ്‌ട്രെസ് കുറയ്ക്കാന്‍ ശ്രമിയ്ക്കുക.

പുകവലി

പുകവലി

പുകവലി സ്ത്രീ പുരുഷന്മാരില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണമാണ്. പുകവലിയ്ക്കുന്ന സ്ത്രീകളില്‍ പുരുഷന്മാരേക്കാളേറെ ഗര്‍ഭധാരണസാധ്യത കുറവാണ്. ഇത് അ്‌ണ്ഡോല്‍പാദനം കുറയ്ക്കുന്നു. പുരുഷന്മാരിലും ഇത് ബീജോല്‍പാദനത്തേയും ലൈംഗികശേഷിയേയും ബാധിയ്ക്കും.

പുരുഷബീജങ്ങള്‍ക്ക്

പുരുഷബീജങ്ങള്‍ക്ക്

പുരുഷബീജങ്ങള്‍ക്ക് സ്ത്രീ ശരീരത്തില്‍ നാലഞ്ചു ദിവസം ജീവനോടെ ഇരിയ്ക്കാന്‍ സാധിയ്ക്കും. ഇതുകൊണ്ടുതന്നെ ഓവുലേഷന് 4-5 ദിവസം മുന്‍പു മുതല്‍ ഓവുലേഷന്‍ ദിവസവും ഇതുകഴിഞ്ഞു രണ്ടുമൂന്നു ദിവസങ്ങളിലും സെക്‌സിലേര്‍പ്പെടുത്തുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

വീററ്‌ജേം ഒായില്‍

വീററ്‌ജേം ഒായില്‍

ചില പ്രത്യേക വീട്ടുവൈദ്യങ്ങള്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. വീററ്‌ജേം ഒായില്‍, ക്യാരറ്റ് സീഡ് ഓയില്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം നല്‍കും.

സ്‌ക്വാഷ്

സ്‌ക്വാഷ്

സ്‌ക്വാഷ് എന്നൊരു ഫലമുണ്ട്. ഇതു രണ്ടെണ്ണം അല്‍പം വെള്ളവും ചേര്‍ത്തു ജ്യൂസാക്കി കുടിയ്ക്കാം.

ജെറേനിയം

ജെറേനിയം

ജെറേനിയം എന്ന സസ്യത്തിന്റെ ഇല വെള്ളത്തിലിട്ടു തിളപ്പിച്ച് ഇതു ദിവസവും കുടിയ്ക്കുന്നത് ഗുണം ചെയ്യും.

തേന്‍

തേന്‍

ദിവസവുമുള്ള ഡയറ്റില്‍ ഒരു ടീസ്പൂണ്‍ ശുദ്ധമായ തേന്‍ അല്ലെങ്കില്‍ റോയല്‍ ജെല്ലി ചേര്‍ത്തു കഴിയ്ക്കാം.

ഫ്‌ളാക്‌സ് സീഡുകള്‍

ഫ്‌ളാക്‌സ് സീഡുകള്‍

ഫ്‌ളാക്‌സ് സീഡുകള്‍ പാലിലിട്ടു ദിവസവും പ്രാതലിനു കുടിയ്ക്കുന്നത് ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിയ്ക്കും.

ഓറഞ്ച് ജ്യൂസ, ചുവന്ന മുന്തിരിയുടെ ജ്യസ്

ഓറഞ്ച് ജ്യൂസ, ചുവന്ന മുന്തിരിയുടെ ജ്യസ്

ഓറഞ്ച് ജ്യൂസ, ചുവന്ന മുന്തിരിയുടെ ജ്യസ് എന്നിവ കലര്‍ത്തി കുടിയ്ക്കുന്നതും നല്ലതാണ്. ഇതും വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ല മരുന്നാണ്.

മെറിഗോള്‍ഡ് ടീ

മെറിഗോള്‍ഡ് ടീ

ദിവസവും മെറിഗോള്‍ഡ് ടീ കുടിയ്ക്കുന്നത് വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇതുപോലെ റാസ്‌ബെറി ഇട്ടുള്ള വെള്ളവും നല്ലതു തന്നെ.

വൈദ്യസഹായം

വൈദ്യസഹായം

പ്രത്യുല്‍പാദനപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു സംശയം തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക. ഏതു പ്രശ്‌നവും നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് പരിഹാരം എളുപ്പമാക്കുംആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടോയെന്നു കണ്ടെത്തുക. തൈറോയ്ഡ്, പ്രമേഹം, സിസ്റ്റുകള്‍, അമിത വണ്ണം തുടങ്ങിയവയെല്ലാം വന്ധ്യതയുണ്ടാക്കുന്ന കാര്യങ്ങളാണ്. ഇവ കണ്ടത്തി വേണ്ട രീതിയിലുള്ള ചികിത്സയും തേടുക.

പാല്‍, നെയ്യ്

പാല്‍, നെയ്യ്

പാല്‍, നെയ്യ് ധാരാളമായി കഴിച്ചാല്‍ വന്ധ്യതക്കുള്ള സാധ്യത വന്‍തോതില്‍ കുറയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അണ്ഡങ്ങള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കുന്നു.

English summary

How To Increase Fertility Chances

How To Increase Fertility Chances, Read more to know about,
X
Desktop Bottom Promotion