ബ്രീച്ച് ബേബി സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാം

By Lekshmi S
Subscribe to Boldsky

സാധാരണ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ആദ്യം പുറത്തുവരുന്നത് തലയായിരിക്കും. എന്നാല്‍ ചില അവസരങ്ങളില്‍ ഗര്‍ഭപാത്രത്തിനകത്ത് വച്ച് സ്ഥാനം മാറി കാലുകള്‍ പുറത്തേക്കുവരുന്ന അവസ്ഥയുണ്ടാകും. ഇതിനെ ബ്രീച്ച് ബെര്‍ത്ത് അല്ലെങ്കില്‍ ബ്രീച്ച് ബേബി എന്നുപറയുന്നു. ഗര്‍ഭകാലത്തിന്റെ ആദ്യമാസങ്ങളില്‍ തന്നെ ഈ സ്ഥാനചലനം ഉണ്ടാകും. പ്രസവസമയമാകുമ്പോള്‍ അത് ശരിയാകാറുമുണ്ട്. പ്രസവം അടുക്കാറാകുമ്പോള്‍ ഡോക്ടര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തും. ആവശ്യമെങ്കില്‍ ഇതിനായി അള്‍ട്രാസൗണ്ട് സ്‌കാന്‍ ഉള്‍പ്പെടെയുള്ള ചെയ്യും.

bby

ഗര്‍ഭകാലയളവില്‍ പതിവായി ഡോക്ടറെ കാണേണ്ടത് ആവശ്യമാണ്. കുഞ്ഞിന്റെ സ്ഥാനത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ നേരത്തേ അത് മനസ്സിലാക്കി അവസാന നിമിഷത്തിലെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. സ്വാഭാവികമായി കുഞ്ഞിന്റെ സ്ഥാനം ശരിയായ നിലയില്‍ ആക്കാന്‍ കഴിയും. ഇതിന് വേണ്ട ഉപദേശം ഡോക്ടറില്‍ നിന്ന് ലഭിക്കും. ഇതിലൊന്നും ഫലം കാണുന്നില്ലെങ്കില്‍, സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കേണ്ടിവരും.

bby

എക്‌സ്റ്റേണല്‍ സെഫാലിക് വെര്‍ഷന്‍ (ECV)

ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കുഞ്ഞിന്റെ സ്ഥാനം ശരിയായ രീതിയില്‍ ആക്കുന്നതിനെയാണ് ECV എന്നുപറയുന്നത്. ഇതിനായി ഡോക്ടര്‍ വയറില്‍ പ്രത്യേകരീതിയില്‍ അമര്‍ത്തും. ചിലപ്പോള്‍ അള്‍ട്രാസൗണ്ടും പ്രയോജനപ്പെടുത്തും. സാധാരണയായി ECV ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍ ഇനിപ്പറയുന്ന പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഒഴിവാക്കുക.

1. യോനിയിലൂടെയുള്ള രക്തസ്രാവം

2. ഗര്‍ഭാശമുഖത്തെ അല്ലെങ്കില്‍ സമീപത്തെ മൂടുന്ന അപ്ലാസെന്റ

3. ഫ്‌ളൂയിഡിന്റെ അളവില്‍ കുറവ്

4. കുഞ്ഞിന്റെ ഹൃദയമിടിപ്പില്‍ വ്യത്യാസം

5. നേരത്തേ ചര്‍മ്മപാളിയിലുണ്ടാകുന്ന വിള്ളലുകള്‍ (Rupture)

6. ഇരട്ടകള്‍ അല്ലെങ്കില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍

bby

ഗര്‍ഭകാലത്തിന്റെ അവസാന നാളുകളില്‍, പ്രത്യേകിച്ച് 37 ആഴ്ചയോട് അടുത്ത്, ആശുപത്രിയിലാണ് ECV ചെയ്യുന്നത്. കുട്ടിയുടെ സ്ഥാനം അറിയുന്നതിനായി ഇതിന് മുമ്പ് ഡോക്ടര്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കും. ഈ സമയത്ത് കുട്ടിയുടെ ഹൃദയമിടിപ്പിന്റെ നിരക്ക് പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പിക്കും. അടുത്തതായി ഗര്‍ഭാശയത്തിന്റെ പേശികള്‍ അയയുന്നതിനുള്ള മരുന്ന് തരും. ഇത് നിങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കുമെന്ന് മാത്രമല്ല കുഞ്ഞ് ശരിയായ നിലയിലെത്താന്‍ സഹായിക്കുകയും ചെയ്യും. മരുന്ന് പലപ്പോഴും കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. ഇതുകൊണ്ട് നിങ്ങള്‍ക്കോ കുഞ്ഞിനോ ഒരു ദോഷവും വരില്ല.

നിങ്ങള്‍ കിടന്നതിന് ശേഷം ഡോക്ടര്‍ കൈ കൊണ്ട് വയറില്‍ അമര്‍ത്തി കുഞ്ഞിന്റെ തലയുടെ സ്ഥാനം കണ്ടെത്തും. അതിന് ശേഷം സാവധാനം തിരിച്ച് തല താഴേക്ക് വരുന്ന വിധത്തിലാക്കാന്‍ ശ്രമിക്കും.

bby

ഇതിന് ശേഷം വീണ്ടും കുഞ്ഞിന്റെ ഹൃദയമിടിപ്പ് പരിശോധിക്കും. വിജയമായാല്‍ നിങ്ങള്‍ക്ക് അന്ന് തന്നെ ആശുപത്രി വിടാം. സുഖപ്രസവം പ്രതീക്ഷിക്കുകയും ചെയ്യാം. എന്നിരുന്നാലും കുഞ്ഞ് വീണ്ടും പഴയ സ്ഥിതിയിലേക്ക് പോകാന്‍ സാധ്യത കൂടുതലാണ്. ECV-യുടെ വിജയം തീരുമാനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്:

1. പ്രസവത്തിന് അവശേഷിക്കുന്ന ദിവസങ്ങളുടെ എണ്ണം

2. കുഞ്ഞിന് ചുറ്റുമുള്ള ഫ്‌ളൂയിഡിന്റെ അളവ്

3. എത്ര തവണ ഗര്‍ഭം ധരിച്ചിട്ടുണ്ട്

4. കുഞ്ഞിന്റെ ഭാരം

5. പ്ലാസെന്റയുടെ സ്ഥാനം

6. കുഞ്ഞിന്റെ സ്ഥാനം

ECV വിജയം കണ്ടില്ലെങ്കില്‍ ഡോക്ടര്‍ അക്കാര്യം നിങ്ങളെ അറിയിക്കുകയും പ്രസവത്തിന്റെയും സിസേറിയന്റെയും ഗുണത്തെയും ദോഷത്തെയും കുറിച്ച് സംസാരിക്കുകയും ചെയ്യും. ഒരുപക്ഷെ വീണ്ടുമൊരു തവണ കൂടി ECV ചെയ്യാനും നിര്‍ദ്ദേശിച്ചേക്കാം.

bby

ECV പൊതുവെ അപകടരഹിതമാണ്, പക്ഷെ:

1. പ്രസവവേദന നേരത്തേ തുടങ്ങാം

2. ചര്‍മ്മപാളിയില്‍ നേരത്തേ വിള്ളലുകള്‍ ഉണ്ടാകാം

3. കുഞ്ഞിനെ അമ്മയ്‌ക്കോ ഉണ്ടാകാവുന്ന ചെറിയ രക്തസ്രാവം

4. അടിയന്തര സിസേറിയനിലേക്ക് നയിക്കാവുന്ന വിധത്തില്‍ കുഞ്ഞിനുണ്ടാവുന്ന അസ്വസ്ഥത

bby

സ്വാഭാവിക രീതികള്‍

കുഞ്ഞിന്റെ സ്ഥാനം ശരിയായ രീതിയിലാക്കാന്‍ ചില സ്വാഭാവിക രീതികളും പലരും പരീക്ഷിക്കാറുണ്ട്. പ്രത്യേക രീതിയിലുള്ള വ്യായാമങ്ങള്‍, ചില സ്റ്റിമുലന്റുകള്‍, പരമ്പരാഗത ചികിത്സ എന്നിവ ഉദാഹരണങ്ങളാണ്. ഇവ കൊണ്ട് പ്രയോജനം ലഭിച്ചേക്കാം. പക്ഷെ ഇവയുടെ ശാസ്ത്രീയത സംശയത്തിന്റെ നിഴലിലാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Read more about: pregnancy baby കുഞ്ഞ്
  English summary

  Breech Babies: Complications and Treatments

  A baby is not considered breech until around 35 or 36 weeks. In normal pregnancies, a baby usually turns head-down to get into position in preparation for birth. It's normal for babies to be head-down or even sideways before 35 weeks. After that, though, as the baby gets bigger and runs out of room, it becomes harder for the baby to turn and get into the correct position
  Story first published: Saturday, April 7, 2018, 14:15 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more