ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കും മാര്‍ഗ്ഗങ്ങള്‍

Posted By:
Subscribe to Boldsky

വിവാഹശേഷം ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും എല്ലാം സാധാരണമാണ്. എന്നാല്‍ പലരും ഇന്നത്തെ കാലത്ത് ഗര്‍ഭധാരണം മനപ്പൂര്‍വ്വം വൈകിപ്പിക്കും. എന്നാല്‍ പിന്നീട് ഗര്‍ഭം ധരിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ അത് വന്ധ്യതയെന്ന പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. പിന്നീട് ഇതിന് ചികിത്സയും മരുന്നുമായി നടക്കാനേ പലര്‍ക്കും സമയമുണ്ടാവുകയുള്ളൂ.

പ്രസവം സിസേറിയനെങ്കില്‍ ഗര്‍ഭപാത്രത്തിന് പൊട്ടല്‍

എന്നാല്‍ ഇനി വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നത് എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍ അത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

 ഓവുലേഷന്‍ തീയ്യതി

ഓവുലേഷന്‍ തീയ്യതി

ഓവുലേഷന്‍ തീയ്യതി കൃത്യമായി നോക്കി മനസ്സിലാക്കണം. ഓവുലേഷന്‍ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

 ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഗര്‍ഭധാരണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം. വിറ്റാമിന്‍, മിനറല്‍സ്, വെജിറ്റബിള്‍സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

 കൃത്യമായ തൂക്കം

കൃത്യമായ തൂക്കം

ശരീരഭാരം വളരെ കൃത്യാമായിരിക്കാന്‍ ശ്രദ്ധിക്കണം. അമിതമായ ശരീരഭാരവും ശരീരഭാരം തീരെ ഇല്ലാതിരിക്കുന്നതും ഗര്‍ഭധാരണത്തിന് പ്രതിസന്ധി സൃഷ്ടിക്കും. അതുകൊണ്ട് തന്നെ കൃത്യമായ ശരീരഭാരം മെയിന്റയ്ന്‍ ചെയ്യാന്‍ ശ്രദ്ധിക്കണം.

മദ്യപിക്കുന്നവര്‍

മദ്യപിക്കുന്നവര്‍

മദ്യപിക്കുന്നവരില്‍ സ്ത്രീകളും ഇന്നത്തെ കാലത്ത് ഒട്ടും പുറകിലല്ല. അതും ഗര്‍ഭധാരണ സാധ്യത വളരെ കുറക്കുന്നു. എന്നാല്‍ മദ്യപാനം നിര്‍ത്തിയാല്‍ അത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നു.

 വജൈനയില്‍ കൃത്രിമമാര്‍ഗ്ഗങ്ങള്‍

വജൈനയില്‍ കൃത്രിമമാര്‍ഗ്ഗങ്ങള്‍

വജൈനയുടെ ദുര്‍ഗന്ധം മാറ്റാനും പലപ്പോഴും പല വിധത്തിലുള്ള മരുന്നുകളും സുഗന്ധ വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് വഴി വെക്കും. ഇത് ഗര്‍ഭധാരണ സാധ്യത വളരെ കുറക്കുന്നു.

സൈക്കിളില്‍ കുറേ നേരം

സൈക്കിളില്‍ കുറേ നേരം

വളരെ നേരം സൈക്കിളില്‍ യാത്ര ചെയ്യുന്നതും സൈക്കിള്‍ ഉപയോഗിക്കുന്നതും പല വിധത്തില്‍ പുരുഷന്‍മാരുടെ പ്രത്യുത്പാദന ശേഷിയെ കുറക്കുന്നു.

 മാനസിക സമ്മര്‍ദ്ദം കുറക്കുക

മാനസിക സമ്മര്‍ദ്ദം കുറക്കുക

സ്ത്രീ ആയാലും പുരുഷനായാലും മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ശ്രമിക്കുക. മാനസിക സമ്മര്‍ദ്ദം പരമാവധി കുറച്ചാല്‍ തന്നെ അത് നമ്മുടെ ആരോഗ്യത്തേയും വളരെയധികം സഹായിക്കുന്നു.

 മരുന്നുകള്‍ക്ക് നിയന്ത്രണം

മരുന്നുകള്‍ക്ക് നിയന്ത്രണം

മരുന്നുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. കാരണം മരുന്നുകള്‍ കഴിക്കുന്നത് പലപ്പോഴും നിങ്ങളുടെ പ്രത്യുത്പാദന ശേഷി കുറക്കുന്നു. അതിലൂടെ ഗര്‍ഭധാരണ സാധ്യത കുറക്കുകയാണ് ചെയ്യുന്നത്.

English summary

Great Tips To Improve Your Chances Of Getting Pregnant

However, here are eight great tips for getting pregnant.