ഗര്‍ഭിണിയ്ക്കു തൂക്കം കുറവെങ്കില്‍ കാരണം

Posted By: Lekhaka
Subscribe to Boldsky

ഗര്‍ഭധാരണത്തെ തുടര്‍ന്ന് ശരീര ഭാരം കൂടുക സാധാരണമാണ്, എന്നാല്‍ ആദ്യ മാസങ്ങളില്‍ ചിലരുടെ ശരീര ഭാരം കുറയുന്നതായും കാണപ്പെടാറുണ്ട്.

ഗര്‍ഭകാലത്ത് ശരീര ഭാരം കുറയാനുള്ള കാരണങ്ങള്‍ ഗൈനക്കോളജിസ്റ്റായ അരുന്ധതി ധാര്‍ പറയുന്നു.

 ഗര്‍ഭാരംഭത്തിലെ ഛര്‍ദ്ദി

ഗര്‍ഭാരംഭത്തിലെ ഛര്‍ദ്ദി

ഗര്‍ഭാരംഭകാലത്തെ ഛര്‍ദ്ദി ശരീര ഭാരം കുറയാന്‍ കാരണമാകാറുണ്ട്. ഗര്‍ഭധാരണത്തെ തുടര്‍ന്ന മനംപുരട്ടലും ഛര്‍ദ്ദിയും ഉള്ളവരുടെ ശരീര ഭാരം കുറയാന്‍ സാധ്യത ഉണ്ട്. ഗര്‍ഭധാരണത്തെ തുടര്‍ന് 12 ആഴ്ച വരെ ഛര്‍ദ്ദി നീണ്ട് നിന്നേക്കാം.

 ചില രുചികളോടും ഗന്ധങ്ങളോടും വെറുപ്പ്

ചില രുചികളോടും ഗന്ധങ്ങളോടും വെറുപ്പ്

ഗര്‍ഭാരംഭത്തിലെ ചില ലക്ഷണങ്ങള്‍ ചിലരുടെ ഭക്ഷണ ശീലങ്ങളെ തടസ്സപ്പെടുത്താറുണ്ട്. ചില പ്രത്യേക രുചികളോടും ഗന്ധങ്ങളോടും വെറുപ്പ് അനുഭവപ്പെടും. ഇതു കൊണ്ട് മാത്രം ശരീര ഭാരം കുറയില്ല, എന്നാല്‍ ഇതെ തുടര്‍ന്ന് ദിവസവും കഴിക്കുന്ന കലോറിയില്‍ കുറവ് വരുന്നത് ഭാരം കുറയാന്‍ കാരണമാകും.

 ഹൈപ്പര്‍മെസിസ് ഗ്രാവിഡാരം

ഹൈപ്പര്‍മെസിസ് ഗ്രാവിഡാരം

ഗര്‍ഭകാലത്തെ ഒരു സങ്കീര്‍ണതയാണിത്. മനംപുരട്ടല്‍, ഛര്‍ദ്ദി, ഇലക്ട്രൊളൈറ്റ് പ്രശ്‌നം, ശരീര ഭാരം കുറയുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. അന്റാസിഡ്, വിശ്രമം, ആഹാര ക്രമം എന്നിവയിലൂടെ ഇത് ചികിത്സിച്ച് ഭേദമാക്കാം.

 ഗര്‍ഭച്ഛിദ്രം

ഗര്‍ഭച്ഛിദ്രം

ഗര്‍ഭച്ഛിദ്രം സംഭവിച്ചേക്കാം എന്നതിന്റെ സൂചനയാണ് ശരീരഭാരം കുറയുന്നത് . ഗര്‍ഭധാരണത്തിന്റെ പതിമൂന്നാം ആഴ്ചയിലാണ് ഇതിന് കൂടുതല്‍ സാധ്യത. കഠിനമായ പുറം വേദന, കോശനഷ്ടം , രക്തസ്രാവം , സങ്കോചം എന്നിവാണ് ഗര്‍ഭചച്ഛിദ്രത്തിന്റെ മറ്റ് ചില ലക്ഷണങ്ങള്‍

 ആഹാരക്രമത്തിലെ മാറ്റം

ആഹാരക്രമത്തിലെ മാറ്റം

ഗര്‍ഭധാരണം ഉറപ്പായാല്‍ പല സ്ത്രീകളും വളരെ പെട്ടെന്ന് ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താറുണ്ട് . ചിലര്‍ ആഹാരത്തിലെ കൊഴുപ്പിന്റെ അളവില്‍ കുറവ് വരുത്തും . ഈ മാറ്റം പലപ്പോഴും ശരീര ഭാരം കുറയാന്‍ കാരണമാകാറുണ്ട്.

English summary

Reasons For Weight Loss During Pregnancy

Reasons For Weight Loss During Pregnancy, Read more to know about,
Story first published: Monday, July 17, 2017, 16:10 [IST]
Subscribe Newsletter