ഇരട്ടക്കുട്ടികള്‍ തന്നെ വേണോ, സാധ്യതകള്‍ ഇങ്ങനെ

Posted By:
Subscribe to Boldsky

വിവാഹശേഷം കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ അത് ഇരട്ടക്കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇരട്ടക്കുട്ടികള്‍ എന്ന സാധ്യത പലര്‍ക്കും ലഭിയ്ക്കുന്ന ഒന്നല്ല.

സ്ത്രീ-പുരുഷനറിയണം പ്രസവവേദനയുടെ രഹസ്യങ്ങള്‍

ഇരട്ടക്കുട്ടികള്‍ ഉണ്ടാവാന്‍ പല കാര്യങ്ങളും ഒത്തുവരണം. ഇവയില്‍ പലതിനെക്കുറിച്ചും നമുക്കറിയാമെങ്കിലും എന്തൊക്കെയാണ് ജനിക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികളാവാന്‍ ചെയ്യേണ്ടത് എന്ന് നോക്കാം.

കുടുംബ പാരമ്പര്യം

കുടുംബ പാരമ്പര്യം

കുടുംബ പാരമ്പര്യമാണ് പ്രധാനപ്പെട്ട ഒന്ന്. അമ്മയുടെ പാരമ്പര്യമാണ് ഇതില്‍ പ്രധാനം. അമ്മയുടെ കുടുംബത്തില്‍ പെട്ട ആര്‍ക്കെങ്കിലും ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

 വംശീയപരമായ സാധ്യത

വംശീയപരമായ സാധ്യത

ഏഷ്യന്‍ വംശജര്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത അല്‍പം കുറവാണ്. എന്നാല്‍ ആഫ്രിക്കന്‍ വംശജര്‍ക്ക് ഇരട്ടക്കുട്ടി സാധ്യത വളരെ കൂടുതലാണ്.

 ശരീരത്തിന്റെ ആകാരം

ശരീരത്തിന്റെ ആകാരം

ശാരീരിക പ്രത്യേകതകള്‍ വെച്ചിട്ടാണ് പലരിലും ഇത്തരം കാര്യങ്ങള്‍ക്ക് സാധ്യത. ഉയരം കൂടുതലുള്ള സ്ത്രീകള്‍ക്കാണ് ഉയരം കുറഞ്ഞ സ്ത്രീകളേക്കാള്‍ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കാനുള്ള സാധ്യത. മാത്രമല്ല ആരോഗ്യപരമായ ഡയറ്റ് ശീലിയ്ക്കുന്നവര്‍ക്കും ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്.

അമ്മയാവാനുള്ള പ്രായം

അമ്മയാവാനുള്ള പ്രായം

പ്രായം കൂടുന്തോറും കുഞ്ഞുണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് ശാസ്ത്രം പറയുന്നത്.

 ഗര്‍ഭധാരണം എത്രതവണ

ഗര്‍ഭധാരണം എത്രതവണ

മാത്രമല്ല ഇതിനു മുന്‍പ് നിരവധി തവണ ഗര്‍ഭം ധരിച്ചിട്ടുള്ള സ്ത്രീകളില്‍ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.

 ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ഇന്നത്തെ കാലത്ത് ഗര്‍ഭനിരോധന ഗുളികകള്‍ അധികം ഉപയോഗിക്കുന്നവരാണ് പല സ്ത്രീകളും. എന്നാല്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതും ഉപയോഗിക്കാതിരിയ്ക്കുന്നതും ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കുന്നതിന് സഹായിക്കുന്നു.

 പാലുല്‍പ്പന്നങ്ങള്‍ കഴിയ്ക്കുന്നത്

പാലുല്‍പ്പന്നങ്ങള്‍ കഴിയ്ക്കുന്നത്

പാലുല്‍പ്പന്നങ്ങള്‍ കഴിയ്ക്കുന്നത് ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കുന്നതിന് സഹായിക്കുന്നു.

 ഗര്‍ഭകാലത്തെ മുലയൂട്ടല്‍

ഗര്‍ഭകാലത്തെ മുലയൂട്ടല്‍

ഗര്‍ഭകാലത്ത് കുഞ്ഞുണ്ടെങ്കില്‍ അതിനെ മുലയൂട്ടുന്നതും ഗര്‍ഭം ഇരട്ടക്കുട്ടികളായി മാറുന്നതിന് സഹായിക്കുന്നു. ഈ സമയത്ത് ശരീരം കൂടുതല്‍ അളവില്‍ പ്രോലാക്ടിന്‍ ഉത്പാദിപ്പിക്കുന്നതാണ് കാര്യം.

പങ്കാളിയുടെ ഭക്ഷണ ശീലം

പങ്കാളിയുടെ ഭക്ഷണ ശീലം

നിങ്ങളുടെ പങ്കാളി സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് ശീലമാക്കാം. ഇലക്കറികള്‍, ബ്രെഡ് എന്നിവയെല്ലാം ബാജോത്പാദനത്തെ സഹായിക്കുന്നു.

 ഗര്‍ഭധാരണത്തിന് സമയം

ഗര്‍ഭധാരണത്തിന് സമയം

ഒരു പ്രസവം കഴിഞ്ഞ് അടുത്ത് തന്നെ ഉടന്‍ ഗര്‍ഭിണിയാകാതെ ശ്രദ്ധിക്കുക. ഇത് ഇരട്ടക്കുട്ടി സാധ്യതയെ കുറയ്ക്കുന്ന ഒന്നാണ്.

English summary

Factors That Determine The Chances of Having Twin

Who doesn't love twins? Trying to conceive twins? Know all the possible ways, natural treatments, drugs and more to improve chances of conceiving twins
Story first published: Monday, May 15, 2017, 14:46 [IST]
Subscribe Newsletter