പ്രസവശേഷം മദ്യപാനം, പുകവലിയെങ്കില്‍...

Posted By: Staff
Subscribe to Boldsky

ഗര്‍ഭകാലത്ത് മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നത് അമ്മയെയും കുഞ്ഞിനെയും ദോഷകരമായി ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ പ്രസവശേഷം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നത് കുഞ്ഞിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ?

മുലയൂട്ടുന്ന അമ്മമാര്‍ പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുമ്പോള്‍ അത് മുലപ്പാലിനെ ബാധിക്കും. ഇത് വഴി കുഞ്ഞുങ്ങള്‍ക്ക് വിശപ്പില്ലാതാവുകയോ അമ്മയുടെ മദ്യപാനം വഴി ഇന്‍സോമ്നിയ ബാധിക്കുകയോ ചെയ്യും.

അമ്മമാരുടെ പുകവലിയും കുഞ്ഞുങ്ങളുടെ പെട്ടന്നുള്ള മരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആല്‍ക്കഹോള്‍ മുലപ്പാലില്‍ കലര്‍ന്നാല്‍ കുഞ്ഞിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

പ്രസവശേഷം മദ്യപാനം, പുകവലിയെങ്കില്‍...

പ്രസവശേഷം മദ്യപാനം, പുകവലിയെങ്കില്‍...

വെള്ളം ധാരാളം കുടിക്കുന്നത് മുലപ്പാലില്‍ നിന്ന് ആല്‍ക്കഹോളിന്‍റെ അംശം നീക്കിക്കളയുമെന്ന് കരുതേണ്ടതില്ല. കുറെ ദിവസങ്ങള്‍ മദ്യം ഉപയോഗിക്കാതിരിക്കുന്നത് വഴിയേ ഇത് നീക്കം ചെയ്യാനാവൂ.

പ്രസവശേഷം മദ്യപാനം, പുകവലിയെങ്കില്‍...

പ്രസവശേഷം മദ്യപാനം, പുകവലിയെങ്കില്‍...

പുകവലിയും മദ്യപാനവും ദോഷകരമായ പല ഘടകങ്ങളും കുട്ടിയുടെ ശരീരത്തിലേക്ക് എത്തിച്ചേരാനിടയാക്കും. ഗര്‍ഭകാലത്തും മുലയൂട്ടല്‍ കാലത്തും അമ്മമാര്‍ ഏറെ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

പ്രസവശേഷം മദ്യപാനം, പുകവലിയെങ്കില്‍...

പ്രസവശേഷം മദ്യപാനം, പുകവലിയെങ്കില്‍...

പ്രസവത്തിന് ശേഷം പുകവലിക്കുന്നത് രണ്ട് പ്രശ്നങ്ങളാണ് ഉണ്ടാക്കുക. ഒന്നാമത്തേത്, മുലപ്പാല്‍ വഴി ദോഷകരമായ ഘടകങ്ങള്‍ കുഞ്ഞിന്‍റെ ശരീരത്തില്‍ എത്തിച്ചേരും. രണ്ടാമത്തേത് മുലപ്പാലിന്‍റെ ഉത്പാദനം കുറയും എന്നതാണ്.

പ്രസവശേഷം മദ്യപാനം, പുകവലിയെങ്കില്‍...

പ്രസവശേഷം മദ്യപാനം, പുകവലിയെങ്കില്‍...

പതിവായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷി കുറയുകയും ഇടയ്ക്കിടെ രോഗബാധയുണ്ടാവുകയും ചെയ്യും.

പ്രസവശേഷം മദ്യപാനം, പുകവലിയെങ്കില്‍...

പ്രസവശേഷം മദ്യപാനം, പുകവലിയെങ്കില്‍...

പതിവായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് ആദ്യവര്‍ഷങ്ങളില്‍ ശ്വസന സംബന്ധമായ തകരാറുകളുണ്ടാകാന്‍ കാരണമാകുമെന്ന് അടുത്ത കാലത്ത് നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.

Read more about: alcohol, മദ്യപാനം
English summary

Smoking And Drinking After Pregnancy

Well, breast feeding mothers should be careful in what they eat and drink as alcohol may affect the milk. Studies show that babies may lose appetite or suffering health issues,
Subscribe Newsletter