For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടി ബുദ്ധി കൂടാന്‍ ബ്രെയിന്‍ ഷേപ്പിലെ ഈ നട്‌സ്‌

കുട്ടിയ്ക്ക് വാള്‍നട്‌സ് സൂപ്പര്‍ ഫുഡ്...

|

ഡ്രൈ നട്‌സ് പൊതുവേ ആരോഗ്യത്തിന് നല്ല ഭക്ഷണമാണെന്നു പറയാം. നല്ല കൊഴുപ്പുകളുടെ ഉറവിടമാണ് ഇത്. പല അസുഖങ്ങളും തടയാനുളള വഴി കൂടിയാണ് ഇത്.

ഡ്രൈ നട്‌സ് മുതിര്‍ന്നവര്‍ക്കു മാത്രമല്ല, കുട്ടികള്‍ക്കും ഏറെ ഗുണകരമാണ്. വളരുന്ന കുട്ടികളുടെ ഭക്ഷണത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത് ഏറെ പ്രയോജനകരവുമാണ്.

ഡ്രൈ നട്‌സില്‍ പ്രധാനപ്പെട്ടവയാണ് ബദാം, വാള്‍നട്‌സ്, പിസ്ത, കശുവണ്ടിപ്പരിപ്പ് എന്നിവ. ഇതില്‍ തന്നെ കുട്ടികള്‍ക്കു നല്‍കാവുന്ന മികച്ചൊരു ഡ്രൈ നട്‌സാണ് വാള്‍നട്‌സ്. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ കുട്ടികള്‍ക്ക് ഏറെ നല്‍കുന്ന ഒന്നു കൂടിയാണ്.

വാള്‍നട്‌സ് കുട്ടികള്‍ക്കു നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

കുട്ടികളിലെ ഓര്‍മ ശക്തി

കുട്ടികളിലെ ഓര്‍മ ശക്തി

കുട്ടികളിലെ ഓര്‍മ ശക്തി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊന്നാന്തരം വഴിയാണ് വാള്‍നട്‌സ് കൊടുക്കുന്നത്. ഇത് ബ്രെയിന്‍ പവറിനും ബ്രെയിന്‍ സെല്‍ ആക്ടീവിറ്റിയ്ക്കുമെല്ലാം സഹായിക്കുന്നു. ബുദ്ധിയ്ക്കും ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ബി1, ബി6 എന്നിവ തലച്ചോറിന്റെ വികാസത്തിന് ഏറെ നല്ലതാണ്. നാഡികളെ ഇതു ശക്തിപ്പെടുത്തുന്നു. തലച്ചോറിന്റെ ഏതാണ്ട് ആകൃതിയുള്ള ഈ ഭക്ഷണം കുട്ടികളുടെ വളരുന്ന ബുദ്ധിയ്ക്ക് ഏറെ ഗുണകരം.

ബിപി

ബിപി

ഒമേഗ 3 ഫാറ്റി ആസിഡ് സമ്പുഷ്ടമാണ് ഇത്. ഇവ കുട്ടികളുടെ ബിപി നിയന്ത്രിയ്ക്കുവാന്‍ നല്ലതാണ്. കുട്ടികളില്‍ ഉണ്ടകാന്‍ ഇടയുള്ള കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്. കുട്ടികള്‍ക്ക് ഹൃദയാരോഗ്യം നല്‍കുന്ന ഒന്നാണിത്.

പ്രമേഹം

പ്രമേഹം

മഗ്നീഷ്യം സമ്പുഷ്ടമാണ് ഇത്. ഇത് പ്രമേഹം തടയാന്‍ അത്യാവശ്യമാണ്. കുട്ടികള്‍ക്കും പ്രമേഹ രോഗം പിടിപെടാം. പ്രത്യേകിച്ചും മഗ്നീഷ്യത്തിന്റെ കുറവ് കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകും. ഇതു തടയാനുള്ള നല്ലൊരു വഴിയാണ് വാള്‍നട്‌സ്.

ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടം

ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടം

ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടം കൂടിയാണ് വാള്‍നട്‌സ്. ഇതിലെ പോളിസാച്വറേറ്റഡ് കൊഴുപ്പും മോണോ സാച്വറേറ്റഡ് കൊഴുപ്പും മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് കുട്ടികളിലെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

കുട്ടികളിലെ തൂക്കം

കുട്ടികളിലെ തൂക്കം

കുട്ടികളിലെ തൂക്കം ആരോഗ്യകരമായി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് വാള്‍നട്‌സ്. ഇത് തൂക്കക്കുറവു കാരണം കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. തൂക്കക്കുറവുള്ള കുട്ടിയെങ്കില്‍ വാള്‍നട്‌സ് കൊടുത്തു നോക്കൂ, ഗുണമുണ്ടാകും.

കുട്ടികളുടെ മുടിയ്ക്കും ചര്‍മത്തിനുമെല്ലാം

കുട്ടികളുടെ മുടിയ്ക്കും ചര്‍മത്തിനുമെല്ലാം

കുട്ടികളുടെ മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ഏറെ നല്ലതാണ് ഇത്. ഇതിലെ ബയോട്ടിന്‍ മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. ഇത് മുടി വേരുകളെ ശക്തിപ്പെടുത്തുന്നു. മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു. വാള്‍നട്ട് ഓയില്‍ മുടിയില്‍ പുരട്ടുന്നതും നല്ലതാണ്. ഇതു പോലെ വൈറ്റമിന്‍ ഇ സമ്പുഷ്ടമായ ഇത് ചര്‍മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ചര്‍മത്തില്‍ ചുളിവു വീഴാതിരിയ്ക്കാന്‍ ഏറെ ഉത്തമം. തിളങ്ങുന്ന ചര്‍മം കുട്ടികള്‍ക്കു നല്‍കും.

ധാരാളം ഊര്‍ജം

ധാരാളം ഊര്‍ജം

ധാരാളം ഊര്‍ജം ആവശ്യമുള്ള വിഭാഗത്തില്‍ പെടുന്നവരാണ് കുട്ടികള്‍. വാള്‍നട്ട് ഇക്കാര്യത്തില്‍ ഏറെ മികച്ചതുമാണ്. കുട്ടികള്‍ക്കു നല്‍കുവാന്‍ പറ്റുന്ന ആരോഗ്യകരമായ സ്‌നാക്‌സാണിത്. ഇതിനൊപ്പം തേന്‍ ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കുന്നതും നല്ലതാണ്.

കുട്ടിയ്ക്ക് വാള്‍നട്‌സ് സൂപ്പര്‍ ഫുഡ്...

കുട്ടികളിലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ മികച്ച ഭക്ഷണമാണിത്. ഇതിലെ വിവിധ പോഷകങ്ങളും ധാതുക്കളുമെല്ലാം തന്നെ കുട്ടികളിലെ ഇമ്യുണിറ്റി വര്‍ദ്ധിപ്പിയ്ക്കുന്നു. അസുഖങ്ങള്‍ വരുന്നതു തടയാന്‍ സഹായിക്കുന്നു.

തൈറോയ്ഡ്

തൈറോയ്ഡ്

കുട്ടികളിലും അപൂര്‍വമായെങ്കിലും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കണ്ടു വരാറുണ്ട്. തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം സന്തുലിതമായി നടത്തുവാന്‍ ഏറെ നല്ലൊരു ഭക്ഷണ വസ്തുവാണിത്. ഇതും തേനും കലര്‍ന്ന മിശ്രിതം തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുവാന്‍ സഹായിക്കുന്നു.

English summary

Walnut Health Benefits For Kids

Walnut Health Benefits For Kids, Read more to know about,
Story first published: Thursday, June 6, 2019, 18:27 [IST]
X
Desktop Bottom Promotion