For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ വിഷാദരോഗം സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

By Belbin Baby
|

മനുഷ്യ മനസ്സിന് ബാധിക്കുന്ന പ്രധാന രോഗങ്ങളിലെന്നാണ്് വിഷാദരോഗം. എപ്പോഴും വിഷാദം, ദുഃഖം, സന്തോഷക്കുറവ്, ഒന്നിലും താല്‍പര്യമില്ല, സദാനേരവും ക്ഷീണം, തളര്‍ച്ച. ഉറക്കംപോലും ശരിയാവാത്ത അവസ്ഥ, അകാരണമായുള്ള നിരാശാബോധം, മ്ലാനത ഇതൊക്കെയാണ് വിഷാദരോഗികളുടെ ലക്ഷണം.വല്ലപ്പോഴുമൊക്കെ ഈ ലക്ഷണങ്ങളില്‍ ചിലതൊക്കെ ആര്‍ക്കും ഉണ്ടാകാം, അതു സ്വാഭാവികം. ഏതാനും മണിക്കൂറുകളോ ഒരു ദിവസമോ കഴിഞ്ഞാല്‍ അതൊക്കെ വിട്ടുമാറും. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വന്നുപെടുന്ന ഈ മാനസിക കാലാവസ്ഥാമാറ്റത്തെ ഭയപ്പെടാനില്ല.

rg

എന്നാല്‍ ഈ അവസ്ഥ നീണ്ടുനില്‍ക്കുകയാണെങ്കില്‍ സൂക്ഷിക്കണം. അത് ആ വ്യക്തിയുടെ സ്വഭാവത്തിന്റെ അടര്‍ത്തി മാറ്റാനാവാത്ത ഭാഗമായി തീരുമ്പോഴാണ് അപകടം. ചികിത്സിച്ചില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകും. തന്നെ ആര്‍ക്കും വേണ്ടെന്നും താന്‍ ഈ ലോകത്തിന് ഭാരമാണെന്നും ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നുമൊക്കെ കക്ഷി ചിന്തിച്ചുകൂട്ടൂം. ആ ചിന്ത അയാളെ ആത്മഹത്യയിലേക്കുവരെ നയിച്ചേക്കാം. പേരുകേട്ട ചില കലാകാരന്മാരും എഴുത്തുകാരും കവികളുമൊക്കെ ആ വഴി തിരഞ്ഞെടുത്തതായി നാം വായിച്ചിട്ടുണ്ട്.

ലക്ഷണങ്ങളെ അറിയുക

ലക്ഷണങ്ങളെ അറിയുക

ദൈനംദിന കാര്യങ്ങളില്‍ ഉണ്ടാകുന്ന താല്‍പര്യക്കുറവുമുതല്‍ വിട്ടുമാറാത്ത സങ്കടം, പ്രത്യേകിച്ച് കാരണമേതുമില്ലാത്ത കരച്ചില്‍, അശുഭചിന്തകള്‍, ആകുലതകള്‍ ഇങ്ങനെ നിഷേധാത്മകമായ അനേകം ലക്ഷണങ്ങള്‍ വിഷാദരോഗത്തോടനുബന്ധിച്ച് അനുഭവപ്പെടുന്നു. സാധാരണനിലയില്‍ ആസ്വാദ്യവും സന്തോഷമുളവാക്കുന്നതുമായ കാര്യങ്ങള്‍ ഇവര്‍ക്ക് ആസ്വദിക്കാന്‍ പറ്റാറില്ല. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സന്തോഷം പങ്കിടുന്നതിലും താല്‍പര്യത്തോടെ ജോലി ചെയ്യുന്നിലും ഉണ്ടാകുന്ന വിമുഖത സാമൂഹികമായ ഒറ്റപ്പെടലിലേക്കുവരെ എത്തിച്ചേരുന്നു.

അനാവശ്യവും അടിസ്ഥാനരഹിതവുമായ കുറ്റബോധം വിഷാദരോഗത്തിന്റെ പ്രധാനലക്ഷണമാണ്. നിസ്സഹായത, അശുഭചിന്ത എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും വൈദ്യസഹായം നേടേണ്ടതാണ്. ഇതിനുപുറമെ അപകര്‍ഷതാബോധം, ഏകാഗ്രതക്കുറവ്, മുന്‍കൈയെടുത്ത് കാര്യങ്ങള്‍ ചെയ്യുവാനുള്ള താല്‍പര്യകുറവ്, തീരുമാനങ്ങളെടുക്കുവാനുള്ള താമസം, വിട്ടുമാറാത്ത ക്ഷീണം, അവ്യക്തവും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറിമാറി പ്രകടമാവുന്നതുമായ വേദനകള്‍, ഉറക്കത്തിനുള്ള പ്രശ്‌നങ്ങള്‍, ഭക്ഷണത്തില്‍ താല്‍പ്പര്യക്കുറവ്, ലൈംഗികവിരക്തി, ആത്മഹത്യാ പ്രവണത എന്നീ ലക്ഷണങ്ങളും വിഷാദരോഗത്തോടനുബന്ധിച്ചുണ്ടാകാം.

എന്താണ് കുട്ടികളിലെ വിഷാദരോഗം ?

എന്താണ് കുട്ടികളിലെ വിഷാദരോഗം ?

ഒരാള്‍ വളരുന്ന പ്രായത്തില്‍ സങ്കടം, മനോവേദന, അസന്തുഷ്ടി തുടങ്ങിയവ അനുഭവപ്പെടുക എന്നതും വിവിധ മനോവികാരങ്ങളിലൂടെ കടന്നുപോകുക എന്നതും സാധാരണമാണ്. എന്നിരുന്നാലും ചില കുട്ടികളില്‍ ഈ വികാരങ്ങള്‍ അവരുടെ വൈകാരികവും മാനസികവുമായ ആരോഗ്യത്തെ ബാധിച്ചുകൊണ്ട് ദീര്‍ഘനാളത്തേക്ക് നിലനില്‍ക്കുന്നു.

കുട്ടികളിലെ വിഷാദരോഗം വളരെ ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്. ഇത് കുട്ടി എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു തുടങ്ങിയ കാര്യങ്ങളേയും കുട്ടിയുടെ ജീവിത നിലവാരത്തേയും ബാധിച്ചേക്കും.

കുട്ടികളിലെ വിഷാദരോഗത്തിന്റെ സൂചനകള്‍ എന്തൊക്കെ ?

കുട്ടികളിലെ വിഷാദരോഗത്തിന്റെ സൂചനകള്‍ എന്തൊക്കെ ?

വിഷാദരോഗം പലപ്പോഴും മുതിര്‍ന്നവരുടെ ഒരു അസുഖമായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത് കുട്ടികളേയും കൗമാരപ്രായത്തിലുള്ളവരേയും ബാധിക്കുമ്പോള്‍ എല്ലായ്‌പ്പോഴും തിരിച്ചറിയപ്പെടുന്നില്ല. കുട്ടികളിലെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ക്ക് മുതിര്‍ന്നവരില്‍ കാണപ്പെടുന്നതിനേക്കാള്‍ ചെറിയ വ്യത്യാസവും ഉണ്ട്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നതാണ് രോഗമുക്തി നേടുന്നതിലേക്കുള്ള അദ്യത്തെ ചുവട്.

. വിഷാദരോഗമുള്ള ഒരു കുട്ടിക്ക് താഴെ പറയുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകും

* പഠനത്തിലുള്ള താല്‍പര്യം നഷ്ടപ്പെടും, സ്‌കൂളിലെ പ്രകടനത്തില്‍ പെട്ടെന്നുള്ള ഒരു തളര്‍ച്ചയുണ്ടാകും.

* സ്‌കൂളില്‍ പോകാന്‍ വിസമ്മതിക്കും.

* മനസ് ചിതറിയ നിലയിലാകുകയും പഠനത്തിലോ മറ്റ് പ്രവര്‍ത്തികളിലോ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതാകുകയും ചെയ്യും.

* എളുപ്പത്തില്‍ ക്ഷീണിതരും ഉദാസീനതയുള്ളവരുമാകുകയും ചെയ്യും.

* ഉറക്കവും വിശപ്പും നഷ്ടപ്പെടും

* ചിന്തിക്കുന്നതിനും തീരുമാനമെടുക്കുന്നതിനും പ്രയാസപ്പെടും.

* ചെറിയകാര്യങ്ങള്‍ക്കും ക്ഷോഭിക്കും.

* ഒരു കാരണവുമില്ലാതെ കരയും.

* തലവേദനയെന്നും വയറുവേദനയെന്നും പരാതിപ്പെടുകയും ചികിത്സകൊണ്ട് മെച്ചപ്പെടാതിരിക്കുകയും ചെയ്യും.

* കൂട്ടുകാരോടൊപ്പം കളിക്കാന്‍ വിസമ്മതിക്കും.

* ഒരിക്കല്‍ ആസ്വദിച്ചിരുന്ന പ്രവര്‍ത്തികളില്‍ താല്‍പര്യം നഷ്ടപ്പെടും.

എന്താണ് കാരണം

എന്താണ് കാരണം

ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത്, പഠനത്തിലും മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതിനായി അനാവശ്യമായ സമ്മര്‍ദ്ദത്തിലൂടെ കുട്ടികള്‍ വളരെയധികം പീഢിപ്പിക്കപ്പെടുന്നുണ്ട്. ഓരോ കുട്ടിയും അനന്യമായതാണ് എന്ന വസ്തുത മാതാപിതാക്കളും അദ്ധ്യാപകരും അവഗണിക്കുന്നു. കുട്ടി വളറെ കര്‍ക്കശമായ ഒരു സംവിധാനത്തെ പിന്തുടരാന്‍ നിര്‍ബന്ധിക്കപ്പെടുകയും നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് അനുസരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് അവര്‍ക്ക് കൈകാര്യം ചെയ്യാനാകുന്നതിലും വളരെ അധികമാണ്. കുട്ടികളിലെ വിഷാദരോഗത്തിന് ഇത് ഏറ്റവും പ്രധാനമായ കാരണങ്ങളില്‍ ഒന്നാകാം. വീട്ടിലായാലും സ്‌കൂളിലായാലും കുട്ടികള്‍ അവരുടെ വളരെയധികം സമയം പഠിക്കാനായി ചെലവഴിക്കുന്നു. അതേസമയം കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന മറ്റ് സാമൂഹികമാനസിക ഘടകങ്ങളും ഉണ്ടാകാം. വൈകാരികവും മാനസികവുമായ കോളിളക്കങ്ങള്‍ താങ്ങാന്‍ പറ്റാത്ത കുട്ടികളും എളുപ്പത്തില്‍ വിഷാദരോഗത്തിന് വിധേയരായേക്കാം. കുട്ടികളിലും കൗമാരക്കാരിലും താഴെപറയുന്ന കാരണങ്ങള്‍ മൂലം വിഷാദരോഗം ഉണ്ടാകാം.

കുടുംബത്തിലെ സംഘര്‍ഷങ്ങള്‍ മൂലം ഉണ്ടാകുന്നതും നീണ്ടുനില്‍ക്കുന്നതുമായ മാനസിക സമ്മര്‍ദ്ദം, ഉദാഹരണത്തിന് മദ്യപാനിയായ രക്ഷകര്‍ത്താവുമായി ഇടപഴകേണ്ടി വരുന്നത്, അല്ലെങ്കില്‍ മാതാപിതാക്കളുടെ ദാമ്പത്യ പ്രശ്‌നങ്ങള്‍. ശാരീരികമോ മാനസികമോ ആയ പീഡനം, അക്രമം, അവഗണന തുടങ്ങിയവ പോലുള്ള ആഘാതമേല്‍പ്പിക്കുന്ന സംഭവങ്ങള്‍. ഉത്കണ്ഠാ രോഗം പോലെ ചികിത്സിക്കപ്പെടാതെപോകുന്ന മനോരോഗങ്ങള്‍ കുട്ടിയുടെ ആത്മവിശ്വാസത്തേയും കഴിവുകളേയും ബാധിക്കുന്ന തരത്തിലുള്ള പഠന പ്രശ്‌നങ്ങള്‍.

കുട്ടികളിലെ വിഷാദരോഗം ലിംഗ വ്യത്യാസം

കുട്ടികളിലെ വിഷാദരോഗം ലിംഗ വ്യത്യാസം

പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും വിഷാദരോഗം വ്യത്യസ്തമായാണ് കണ്ടുവരുന്നത്. പെണ്‍കുട്ടികള്‍ സ്വയം വിലകുറച്ച് കാണുകയും എല്ലാ പരാചയങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും കാരണം താന്‍ തന്നെയെന്ന് ചിന്തിച്ച് സ്വയംപഴിക്കും.പെണ്‍കുട്ടികള്‍ എല്ലായിപ്പോഴും വിഷമിച്ച് ഉത്കണ്ഠയോടെ കാണപ്പെടും.

ഇവര്‍ എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞു നില്‍ക്കും. വിഷാദത്തിന് അടിമപ്പെട്ട പെണ്‍കുട്ടികള്‍ അമിതമായി ഭക്ഷണം കഴിക്കുകയോ ഭക്ഷണത്തോട് വിരക്തി കാട്ടുകയോ ചെയ്യും. വിഷാദത്തില്‍ നിന്ന് രക്ഷ നേടാന്‍ തെറ്റായ കൂട്ടുകെട്ടുകളിലേക്കും പ്രണയ ബന്ധങ്ങളിലും ചെന്നുപെടാം.

 ആണ്‍കുട്ടികളില്‍ വിഷാദം

ആണ്‍കുട്ടികളില്‍ വിഷാദം

ആണ്‍കുട്ടികളില്‍ വിഷാദം സംഘര്‍ഷഭരിതവും സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തതുമാണ്. പലപ്പോഴും നിരാശരായിരിക്കും ഇവര്‍. സ്യായമുണ്ടാകുന്ന ചിന്തകളും സംശയങ്ങളും പ്രകടമാക്കില്ല. ചില സമയത്ത് നിയന്ത്രിക്കാന്‍ സാധിക്കാതെ ആസ്വസ്ഥരാകുന്നു. ആണ്‍കുട്ടികള്‍ എല്ലാ കാര്യങ്ങളിലും ആസ്വസ്ഥരാവുകയും കൂടുതല്‍ സമയം ഏകാന്തമായി വിഷമിച്ചിരിക്കും.

ആണ്‍കുട്ടികളില്‍ വിഷാദം പലപ്പോഴും മദ്യം , മഴക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിലേക്കും നയിച്ചെക്കാം. അമിതമായ ലൈംഗിക താത്പര്വം. സ്വഭാവദൂശ്വം ,അമിതമായി ലൈംഗിക വീഡിയോകള്‍ കാണുക എന്നിവയും വിഷാദമുള്ള ആണ്‍കുട്ടികളില്‍ കാണുന്നു. ആണ്‍കുട്ടികള്‍ , പൊതുവെ വിഷാദരോഗത്തില്‍ നിന്ന് രക്ഷപെടാന്‍ അമിതമായി ടിവി കാണുക , കമ്പുട്ടര്‍ ഗെയിമുകളില്‍ മുഴുകുക എന്നിവയും ചെയ്‌തേക്കാം.

 ചികിത്സ ഉണ്ട്

ചികിത്സ ഉണ്ട്

വിഷാദരോഗം മാറുന്നതിനു ശരിയായ സമയത്ത് ചികിത്സ ആവശ്വമാണ്. കുട്ടികളിലെ ചെറിയ മാറ്റങ്ങള്‍ പോലും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ആന്റിഡിപ്രസെന്റ് മരുന്നുകള്‍ കഴിക്കാതെ തന്നെ വിഷാദരോഗം മാറ്റാന്‍ കഴിയും. ഇതിനായി കോഡിറ്റിവ് ബിഹേവിയര്‍ തെറാപ്പി , സൈക്കോതെറാപ്പി , ബിഹേവിയര്‍ മോഡിഫിക്കേഷന്‍ പ്ലാന്‍ , ബിഹേവിയര്‍ ചാര്‍ട്ട് എന്നിവയുടെ സഹായത്തത്തോടെ പ്രശ്‌നപരിഹാരം സാധ്യമാണ്.

English summary

kids-depression-causes-symptoms-and-solutions

Depression is one worst mental condition that one could have. Depression can be caused due to several reasons.
X
Desktop Bottom Promotion