Just In
Don't Miss
- News
‘കർണാടക അധിനിവേശ പ്രദേശങ്ങൾ’ മഹാരാഷ്ട്രയിൽ ഉൾപ്പെടുത്തും: വീണ്ടും നിലപാട് വ്യക്തമാക്കി ഉദ്ദവ് താക്കറെ
- Movies
ആനകള് അമ്പരന്നു നില്ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- Finance
ഇന്ത്യന് സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന്
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന് ഓസീസിനെ എത്ര റണ്സിന് എറിഞ്ഞിടണം? ഗവാസ്കര് പറയുന്നു
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള് കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ന് ദേശീയ യുവജനദിനം: സ്വാമിവിവേകാനന്ദനെ ഓര്ക്കാം
സ്വാമി വിവേകാനന്ദന്റെ ജന്മ ദിനം രാജ്യമാകെ ദേശീയ യുവജന ദിനമായി ആഘോഷിക്കപ്പെടുന്നുണ്ട്. ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായിരുന്ന ഇദ്ദേഹവമാണ് ശ്രീരാമകൃഷ്ണ മഠവും ശ്രീരാമ കൃഷ്ണ മിഷനും സ്ഥാപിച്ചത്. 1863-ലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ഇദ്ദേഹത്തിന്റെ ചിന്തകളും മറ്റും ഇന്നും നമുക്കിടയില് ആവേശം കൊള്ളിക്കുന്നത് തന്നെയാണ്. കൂടുതല് അറിയാന് വായിക്കൂ.
യുവാക്കളേ മുന്നോട്ട്; ഇന്ന് ദേശീയ യുവജനദിനം
ഭാരതീയ യുവത്വത്തിന് സ്വാമി വിവേകാനന്ദനെപ്പോലെ മറ്റൊരു വ്യക്തിയെ ചൂണ്ടിക്കാണിക്കാനില്ല എന്നുള്ളതാണ് സത്യം. യുവാക്കളെ കോരിത്തരിപ്പിച്ച നിരവധി കാര്യങ്ങള് ഇദ്ദേഹം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ നിരവധി വചനങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. 1893-ലാണ് ഷിക്കാഗോ സര്വ്വ മത സമ്മേളനം സംഘടിപ്പിച്ചത്. അത് മുതല് യുവാക്കളില് ഹരം കൊള്ളിപ്പിക്കുന്ന തരത്തില് നിരവധി വചനങ്ങള് ഇദ്ദേഹത്തിന്റോതായുണ്ട്.

ഇന്ന് ദേശീയ യുവജനദിനം
ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായ ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യം

ഇന്ന് ദേശീയ യുവജനദിനം
അടിമയെപ്പോലെയല്ല ജോലി ചെയ്യേണ്ടത്, യജമാനനെപ്പോലെയാണ്, അവിരഹിതമായി ജോലി ചെയ്യുക, പക്ഷേ അടിമയുടെ ജോലിയാകരുത്

ഇന്ന് ദേശീയ യുവജനദിനം
ചെന്നെത്തുന്നത് എവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക

ഇന്ന് ദേശീയ യുവജനദിനം
ഈ ലോകം ഭീരുക്കള്ക്കുള്ളതല്ല, ഓടിയൊളിക്കാന് നോക്കേണ്ട. വിജയത്തിന്റേയും പരാജയത്തിന്റേയും കഥ മറക്കൂ

ഇന്ന് ദേശീയ യുവജനദിനം
രാഷ്ട്രങ്ങളുടെ ചരിത്രം നോക്കിയാല് നിങ്ങള്ക്കൊരു വസ്തുത കാണാം അവനവനില് വിശ്വസിക്കുന്ന വ്യക്തികള്ക്കു മാത്രമേ ശക്തിയും മഹത്വവും ലഭിച്ചിട്ടഉള്ളൂ

ഇന്ന് ദേശീയ യുവജനദിനം
വിധവയുടെ കണ്ണുനീര് തുടക്കാനും അനാഥന് ആഹാരം കൊടുക്കാനും കഴിയാത്ത മതത്തിലും ഈശ്വരനിലും എനിക്ക് വിശ്വാസമില്ല

ഇന്ന് ദേശീയ യുവജനദിനം
ധനവും പദവിയും അധികരവുമല്ല ആവശ്യം ഹൃദയ ശുദ്ധിയാണ്
സ്വാമി വിവേകാനന്ദന്