Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന് ടീസര് പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
കടം കൊടുക്കുമ്പോള്‍ ദാരിദ്ര്യത്തിലാകും രാശി
രാശിഫലത്തിൽ ഇന്ന് എന്താണ് നിങ്ങൾക്ക് കാത്തു വെച്ചിട്ടുള്ളത് എന്ന് നമുക്ക് നോക്കാവുന്നതാണ്. സാമ്പത്തികവും, കുടുംബവും ജീവിതവും എല്ലാം നല്ല രീതിയിൽ ആണോ മുന്നോട്ട് പോവുന്നത് എന്ന് അറിയാൻ ഈ രാശികൾ നമ്മളെ സഹായിക്കുന്നുണ്ട്. ഓരോ രാശിക്കാർക്കും ഓരോ തരത്തിലാണ് ഭാഗ്യം തേടിയെത്തുന്നത്. എന്നാൽ ഭാഗ്യം മാത്രമല്ല നിർഭാഗ്യവും തേടിയെത്തുന്ന ചില രാശിക്കാരുണ്ട്. അവർ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
രാശിപ്രകാരം നിങ്ങളുടെ ജീവിതത്തിൽ ഇന്ന് ഉണ്ടാവാൻ ഇടയുള്ള മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇന്നത്തെ ദിവസം നിങ്ങൾക്ക് കാത്തു വെച്ചിരിക്കുന്നത് ഇതെല്ലാമാണ്. രാശിപ്രകാരം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന നേട്ടങ്ങളേക്കാൾ കോട്ടങ്ങളെക്കുറിച്ച് അറിയാൻ താൽപ്പര്യമില്ലേ? എന്തൊക്കെയാണ് ഇന്നത്തെ സൂര്യ രാശിഫലം നിങ്ങൾക്ക് നൽകുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാർക്ക് ഇന്ന് പൊതുവേ അൽപം നല്ല ദിവസമാണ്. ജോലിക്കാര്യത്തില്‍ ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ ഏത് നേരവും ജോലിക്ക് ഉണ്ടാവുന്ന തടസ്സങ്ങളെക്കുറിച്ച് ഉള്ള ചിന്ത നിങ്ങളെ സമ്മർദ്ദത്തിലേക്ക് എത്തിക്കും. അധികം ടെൻഷനില്ലാതെ മുന്നോട്ട് പോവുന്നതിന് വേണ്ടി എപ്പോഴും നിങ്ങൾ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നതാണ്. കുടുംബ ജീവിതത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഇടവം
എന്ത് ചെയ്യുന്നതിലും അൽപം തടസ്സങ്ങൾ നേരിടേണ്ടതായി വരുന്നുണ്ട്. അത് നിങ്ങൾക്ക് പലപ്പോഴും നഷ്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് തിരിച്ചറിഞ്ഞ് അതിന് വേണ്ടി പ്രയത്നിച്ചാൽ പല നഷ്ടങ്ങളേയും ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്.

മിഥുനം
ധന നഷ്ടത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പണം ചിലവാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. ബിസിനസിൽ പണം ഇറക്കുമ്പോൾ അത് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ജീവിതത്തിൽ ഇഷ്ടമുള്ള കാര്യങ്ങൾ വെച്ചു താമസിപ്പിക്കാതെ ചെയ്യാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഇന്നത്തെ ദിവസം.

കര്‍ക്കിടകം
നേട്ടങ്ങളുടെ ദിവസമാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ ഒരു ചെറിയ ഭാഗ്യ ദിവസം എന്ന് വേണമെങ്കില്‍ നിങ്ങള്‍ക്ക് പറയാവുന്നതാണ്. രാവിലെ തന്നെ നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിവരുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സന്തോഷത്തോടെ ഇരിക്കാന്‍ കഴിയുന്ന ദിവസമായിരിക്കും ഇന്നത്തേത്.

ചിങ്ങം
നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ വേണം. അല്ലെങ്കിൽ അത് നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഇന്നത്തെ ദിവസം സാധ്യത വളരെ കൂടുതലാണ്. കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് ഓരോ ദിവസവും.

കന്നി
ദാമ്പത്യ ജീവിതത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഇന്ന് നിങ്ങളിൽ ഉണ്ടാവുന്നുണ്ട്. പല വിധത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ജീവിതത്തിൽ എടുക്കേണ്ട തീരുമാനങ്ങൾ പലതും ഇന്നത്തെ ദിവസമാണ് എടുക്കുന്നത്.

തുലാം
സുഹൃത്ബന്ധങ്ങൾ പല വിധത്തിൽ നിങ്ങളെ സഹായിക്കുന്ന ദിവസമായിരിക്കും ഇന്ന്. പ്രതിസന്ധികൾ അൽപം വലക്കുന്നുണ്ട്. കടം കൊടുക്കുന്നത് നിങ്ങളെ ദാരിദ്ര്യത്തിലേക്ക് എത്തിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് കണ്ടും അറിഞ്ഞും മാത്രമേ കടം കൊടുക്കാൻ പാടുകയുള്ളൂ.

വൃശ്ചികം
ജോലിക്കാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ ഇന്നത്തെ ദിവസം വളരെ നല്ല ഒരു ദിവസമായിരിക്കും. പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് വേണ്ടി തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ദിവസം ആണ് ഇന്ന്. സാമ്പത്തിക കാര്യങ്ങൾ പല വിധത്തിൽ നിങ്ങളിൽ വെല്ലുവിളിയുണ്ടാക്കുന്നുണ്ട്. എങ്കിലും വലിയ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോവുന്ന ദിവസമാണ് ഇന്ന്.

ധനു
ദൈവീക കാര്യങ്ങളില്‍ വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് ഇന്നത്തെ ദിവസം. മാത്രമല്ല പുതിയ നിക്ഷേപങ്ങള്‍ക്ക് ഇവര്‍ക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.

മകരം
നല്ല വാർത്തകർ കേൾക്കുന്നതിനുള്ള ദിവസമായിരിക്കും ഇന്നത്തെ ദിവസം നിങ്ങൾക്ക് ജീവിതത്തിലെ പല അസ്വസ്ഥതകൾക്കും അവസാനം കുറിക്കുന്ന ദിവസം കൂടിയാണ് ഇന്ന്. സാമ്പത്തിക നേട്ടം പ്രതീക്ഷിച്ച് ചെയ്യുന്ന പല കാര്യങ്ങളും അബദ്ധത്തിൽ ചെന്ന് എത്തുന്നുണ്ട്.

കുംഭം
പ്രണയ ബന്ധങ്ങൾക്ക് നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം. ബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നവരായിരിക്കും പലരും. ഓരോ ദിവസവും നിങ്ങൾക്കുണ്ടാവുന്ന മാറ്റങ്ങൾക്ക് കാരണമാകുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. സാമ്പത്തിക പ്രതിസന്ധികൾ വളരെയധികം ബാധിക്കുന്ന ദിവസം കൂടിയാണ് ഇന്ന്.

മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാവുന്നു. മാത്രമല്ല ഇന്നത്തെ ദിവസം പുതിയ പ്രൊജക്ടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ മാത്രമല്ല ഇത് ജീവിതത്തില്‍ നല്ല ദിവസത്തിന് തുടക്കം കുറിക്കുന്നു