For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Mother's Day 2023: അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

|

മിക്കവരും അമ്മമാരെ സൂര്യപ്രകാശം പോലെ ഒരു വഴികാട്ടിയായി കാണുന്നു. എല്ലാത്തിനുമുപരി, ഒരു അമ്മയുടെ ഊഷ്മളമായ സ്‌നേഹം അനുഭവിക്കുന്ന പോലെ സ്വര്‍ഗീയമായി ഒരു കാര്യവും ഈ ലോകത്ത് ഇല്ല. അമ്മയ്ക്ക് പകരമായി അമ്മ മാത്രം, അതിനാല്‍ അവരെ ഓര്‍ക്കാന്‍ പ്രത്യേകമൊരു ദിവസത്തിന്റെ ആവശ്യമില്ല. എങ്കിലു ഇന്നത്തെ തിരക്കിട്ട ജീവിതത്തിനിടയില്‍ അത്തരമൊരു ഓര്‍മ്മദിനത്തിന്റെ ആവശ്യകത ഏറുകയാണ്.

Most read: ഗര്‍ഭം തടയാന്‍ പണ്ട് സ്ത്രീയോനിയില്‍ ഈ അപകടംMost read: ഗര്‍ഭം തടയാന്‍ പണ്ട് സ്ത്രീയോനിയില്‍ ഈ അപകടം

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

സ്‌നേഹത്തിന്റെ ആള്‍രൂപത്തെ ഓര്‍ക്കാനും ബഹുമാനിക്കാനുമായി, ലോകത്തിലെ മിക്ക രാജ്യങ്ങളും മാതൃദിനം ആഘോഷിക്കുന്നുണ്ട്. പക്ഷേ, വ്യത്യസ്ത തീയതികളിലാണെന്നു മാത്രം. ഇന്ത്യയില്‍ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ്‌ അന്താരാഷ്ട്ര മാതൃദിനമായി ആഘോഷിച്ചു വരുന്നത്. ഈ വര്‍ഷം അത് മെയ് 10നാണ്.

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

അമ്മമാരുടെ അശ്രാന്ത പരിശ്രമങ്ങള്‍, സംഭാവനകള്‍, നിരുപാധികമായ സ്‌നേഹം, ത്യാഗങ്ങള്‍ എന്നിവയ്ക്ക് നന്ദി പറയാന്‍ സമര്‍പ്പിച്ച ദിവസമാണിത്. ദയയും വാത്സല്യവും വഹിക്കുന്നവര്‍ക്കായി നിങ്ങള്‍ ഒരു ദിവസം സമര്‍പ്പിക്കുമ്പോഴും, അവരുടെ അസ്തിത്വം ഓരോ ദിവസവും ആഘോഷിക്കണം.

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കാന്‍ ആഹ്വാനം തുടങ്ങിയത് അമേരിക്കയില്‍ നിന്നാണ്.യുദ്ധത്തില്‍ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ പ്രതിഷേധ ദിനമായിട്ടാണ് മാതൃദിനം കൊണ്ടാടാന്‍ തുടങ്ങിയത്. യുദ്ധം ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം. മറ്റ് പല രാജ്യങ്ങളും പിന്നീത് ഇത് ഏറ്റെടുക്കുകയായിരുന്നു. കാലക്രമേണ ലോകത്തെമ്പാടുമായി അമ്മമാര്‍ക്കായി ഒരു ദിനം നിലവില്‍ വരികയായിരുന്നു.

Most read:23 വര്‍ഷം ക്വാറന്‍റീന്‍; മഹാമാരി തുടക്കവുമായി മേരിMost read:23 വര്‍ഷം ക്വാറന്‍റീന്‍; മഹാമാരി തുടക്കവുമായി മേരി

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

ഇന്നത്തെ രീതിയില്‍ മാതൃദിനം അറിയപ്പെട്ടു തുടങ്ങിയത് 1908ല്‍ ആണ്. സാമൂഹിക പ്രവര്‍ത്തകയായിരുന്ന അന്ന ജാര്‍വിസ്, തന്റെ അമ്മയുടെ പേരില്‍ ഒരു അനുസ്മരണം നടത്തിയാണ് ഇതിനു തുടക്കമിട്ടത്. ആധുനിക മാതൃദിനത്തിന്റെ സ്ഥാപകയായും അന്ന ജാര്‍വിസിനെ കണക്കാക്കുന്നു.

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

1908ല്‍ അന്ന റീവെസ് ജാര്‍വിസ് വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിലാണ് അമ്മയുടെ പേരില്‍ അനുസ്മരണം നടത്തിയത്. ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത് ഈ പള്ളിയാണ്.

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

1912 ആയപ്പോഴേക്കും പല സംസ്ഥാനങ്ങളും പട്ടണങ്ങളും പള്ളികളും മാതൃദിനം ഒരു വാര്‍ഷിക അവധി ദിനമായി സ്വീകരിച്ചു. ജാര്‍വിസ് മദര്‍ ഡേ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ സ്ഥാപിച്ചു. 1914ല്‍ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ഔദ്യോഗികമായി സ്ഥാപിക്കുന്നതിനുള്ള ഒരു നടപടിയില്‍ ഒപ്പിട്ടതോടെ ജാര്‍വിസിന്റെ സ്ഥിരോത്സാഹം ഫലം കണ്ടു.

Most read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ടMost read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

അമ്മമാരുടെയും മാതൃത്വത്തിന്റെയും ആഘോഷങ്ങള്‍ പുരാതന ഗ്രീക്കുകാരില്‍ നിന്നും റോമാക്കാരില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. അവര്‍ മാതൃദേവതകളായ റിയയെയും സൈബലിനെയും ബഹുമാനിക്കുന്നതിനായി ഉത്സവങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മാതൃദിനത്തിന്റെ വ്യക്തമായ ആധുനിക മാതൃക 'മദറിങ് സണ്‍ഡേ' എന്നറിയപ്പെടുന്ന ആദ്യകാല ക്രിസ്ത്യന്‍ ഉത്സവമാണ്.

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

പണ്ട് യു.കെയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലെയും ഒരു പ്രധാന പാരമ്പര്യമായിരുന്ന ഈ ആഘോഷം നാലാം ഞായറാഴ്ച നോമ്പുകാലത്തായിരുന്നു. വിശ്വാസികള്‍ അവരുടെ പള്ളികളില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. കാലക്രമേണ മദറിംഗ് സണ്‍ഡേ പാരമ്പര്യം കൂടുതല്‍ പ്രശസ്തമായി. എന്നാല്‍ 1930കളിലും 1940കളിലും അമേരിക്കന്‍ മാതൃദിനവുമായി ലയിക്കുന്നതോടെ ഈ ആചാരം ഓര്‍മ്മയില്‍ മങ്ങി.

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

മിക്ക അറബ് രാഷ്ട്രങ്ങളും മാതൃദിനം ആചരിക്കുന്നത് മാര്‍ച്ച് 21നാണ്. ക്രൈസ്തവര്‍ അധികമുള്ള രാജ്യങ്ങളില്‍ ചിലവ ഈ ദിനം വിശുദ്ധ മേരിയുടെ ദിനമായി ആചരിക്കുന്നുണ്ട്. സ്ത്രീകള്‍ പങ്കെടുത്ത യുദ്ധത്തിന്റെ ദിവസമായാണ് ബൊളീവിയയില്‍ മാതൃദിനം ആചരിക്കുന്നത്.

Most read:ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്; കാരണംMost read:ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്; കാരണം

English summary

Happy Mothers Day 2023 Wishes, Quotes, Greetings, Thoughts, Images, WhatsApp Status Messages for Your Mom in Malayalam

Mother's Day 2020 in India and some other parts of the world is annually celebrated on the second Sunday of May. Here are the wishes, quotes, images and status messages in malayalam.
X
Desktop Bottom Promotion