Just In
Don't Miss
- News
മണ്ഡലം മാറാൻ ഷാജിയും മുനീറും, ബേപ്പൂരും ചടയമംഗലവും വേണ്ടെന്ന് മുസ്ലീം ലീഗ്, ഇബ്രാഹിംകുഞ്ഞിന് പകരം മകൻ
- Movies
ആ കാര്യം അവിടെ പറയാൻ ആഗ്രഹിച്ചിരുന്നില്ല, ഭാഗ്യലക്ഷ്മി നിർബന്ധിച്ചു, മോശം നിമിഷത്ത കുറിച്ച് ലക്ഷ്മി
- Automobiles
ചെറുതും താങ്ങാനാവുന്നതുമായ എസ്യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം
- Finance
കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വർധനവ്
- Sports
ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: എട്ട് വിക്കറ്റ് അകലെ അശ്വിനെ കാത്ത് ചരിത്ര നേട്ടം
- Travel
മാര്‍ച്ച് മാസത്തില്‍ 'ചില്' ആകാം.. അടിപൊളി യാത്രകള്‍ക്കായി ഈ ഇടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഉത്രാടത്തിന്റെ രാശി ഫലം അറിയൂ
ദിവസങ്ങളുടെ ഓട്ടപ്പാച്ചിലില്‍ പലതും നാം പ്രതീക്ഷിയ്ക്കുന്ന വഴിയേ പോകാറില്ല. നല്ലതും മോശവുമെല്ലാം വഴിയേ വരികയും ചെയ്യും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി നമ്മുടെ ദിവസങ്ങളെ സ്വാധീനിയ്ക്കുന്ന ഒന്നാണ്. ഇത് നല്ല രീതിയിലും മോശം രീതിയിലും സ്വാധീനം ചെലുത്തുന്നു.
ഇന്നത്തെ ദിവസം നിങ്ങളുടെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങളിലെ നല്ലതു പുറത്തു കൊണ്ടു വരുന്നതിനാല്‍ സമ്മര്‍ദം നല്ല ഗുണം ചെയ്യുന്ന ദിവസമാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങള്‍ സഹപ്രവര്‍ത്തകരെ കടത്തി വെട്ടുന്ന ദിവസമാണ്. എന്നാല്‍ നിങ്ങള്‍ പ്രതീക്ഷിയ്ക്കുന്ന ഗുണം ലഭിച്ചുവെന്നു വരില്ല. ക്ഷമയോടെ കാത്തിരിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ശുഭപ്രതീക്ഷയുള്ള ദിവസമാണ്. ജോലിയിലെ ചില കാര്യങ്ങള്‍ ചിലപ്പോള്‍ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പങ്കാളിയ്ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരമാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് മറ്റുള്ളവരുടെ മനസു പഠിയ്ക്കുവാന്‍ താല്പര്യം കാണിയ്ക്കുന്ന ദിവസമാണ് കുടംബത്തെക്കുറിച്ചും സാമ്പത്തികമായ കാര്യങ്ങളെക്കുറിച്ചും ചിന്തിയ്ക്കുന്ന ദിവസവുമാണ്. നിങ്ങളുടെ സെന്സിറ്റീവിറ്റിയും ഇമോഷണല്‍ സ്വഭാവവും നിങ്ങളെ പലര്‍ക്കും പ്രിയപ്പെട്ടവരാക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദിവസമാണ്. പ്രശ്നപരിഹാരത്തിനായി സമയം ചെലവഴിയ്ക്കും. എന്നു കരുതി ഇതു നിങ്ങളെ നിങ്ങളുടെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയുമില്ല.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പെട്ടെന്നു ദേഷ്യം വരാന്‍ സാധ്യതയുള്ള ദിവസമാണ്. ഈ ഊര്‍ജം, അതായത് ദേഷ്യത്തിനായുള്ള ഊര്‍ജം നിങ്ങളുടെ ജോലിയിലേയ്ക്കു തിരിച്ചു വിടുന്നത് ഗുണം നല്‍കും. നിങ്ങളുടെ മുതിര്‍ന്നവരുടെ ഉപദേശങ്ങള്‍ സഹായം നല്‍കും. നല്ല രീതിയില്‍ ദിവസം ചെലവാക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വിധി നിങ്ങള്‍ തന്നെ നിര്‍ണയിക്കുന്ന ദിവസമാണ്. ആളുകള്‍ എത്ര മറ പിടിച്ചാലും അവരുടെ തനി സ്വരൂപം നിങ്ങള്‍ക്കു തിരിച്ചറിയുവാന്‍ സാധിയ്ക്കും. വിജയത്തിനു വേണ്ടി പ്ലാന്‍ ചെയ്യുന്ന ദിവസവുമാണ്. കാര്യങ്ങള്‍ അവതരിപ്പിയ്ക്കാനുള്ള നിങ്ങളുടെ കഴിവ് നല്ല പോലെ പോളിഷ് ചെയ്തെടുക്കുക. നിങ്ങളുടെ ഐഡിയകള്‍ നടപ്പാക്കുന്നതിന് അല്പം കൂടുതല്‍ അധ്വാനിയ്ക്കേണ്ടി വരും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് സര്‍ക്കാര്‍ സംബന്ധമായ ജോലികള്‍ ഗുണം നല്കുന്ന ദിവസമാണ്. ഗവണ്മെന്റ് ജോലിയിലുള്ള ഓഫീസര്‍മാര്‍ക്ക് ഗുണകരമായ ദിവസമാണ്. നല്ലതും പൊസറ്റീവുമായ ദിവസം. കുടുംബം നിങ്ങള്‍ക്കു സപ്പോര്‍ട്ട് നല്‍കും. കുട്ടികള്‍ക്കും ഉന്നതിയുണ്ടാകും. പ്രധാനപ്പെട്ട കാര്യങ്ങള്‍ തീരുമാനിയ്ക്കുവാന്‍ നല്ല സമയമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് മുന്‍പു ചെയ്ത കാര്യങ്ങളുടെ ഗുണം ലഭിയ്ക്കണമെങ്കില്‍ അല്പം ശ്രമം നടത്തേണ്ടി വരും. നിങ്ങള്‍ക്കു കീഴിലുള്ളവരെ തുല്യപ്രധാന്യം കൊടുത്തു കൂടെ നിര്‍ത്തിയാല്‍ മാത്രമേ നിങ്ങളുടെ ലക്ഷ്യം നേടാന്‍ സാധിയ്ക്കൂ. ഗോള്‍ഡന്‍ ഡേ എന്നു പറയാം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് രാവിലെ പൊതുവേ മടിയെന്ന മൂഡു തോന്നും. തീരെ ഊര്‍ജം തോന്നാത്ത ദിവസവുമാണ്. എന്നിരുന്നാലും ചെയ്യാനുളള ഉത്തരവാദിത്വം കൃത്യമായി ഏല്‍പ്പിച്ചു കൊടുത്ത് ജോലിയെ ബാധിയ്ക്കാതിരിയ്ക്കുവാന് ശ്രദ്ധിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് വീടിനു പുറത്തു സമയം ചെലവഴിയ്ക്കുന്നത് നല്ലതാകും. പുതിയ വീടിനുള്ള യോഗവും അടുത്തു കാണുന്നു. പുറത്തു പോകുന്നത് ഷോപ്പിംഗിനാണെങ്കിലും പണം ചെലവായതിന്റെ പേരില്‍ ഖേദം തോന്നില്ല.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ജോലിയിലെ ബോറിംഗിനിടയിലും നിങ്ങള്‍ നിങ്ങളുടെ ഹ്യൂമര്‍സെന്‍സ് കാത്തു സൂക്ഷിയ്ക്കും. മറ്റുളളവരെ ചിരിപ്പിയ്ക്കുവാന്‍ സാധിയ്ക്കും. ഇത് നിങ്ങളെ എല്ലാവരും സ്വാഗതം ചെയ്യാനുള്ള കാരണവുമാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് സമയം എങ്ങനെ പോകുന്നുവെന്നതിനെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ലാത്ത ദിവസമാണ്. അത്ര തിരക്കായിരിയ്ക്കും. ജോലികള്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ കഠിനമായി യത്നിക്കേണ്ടി വരും. നിങ്ങളുടെ ബാക്കിയുളള ജോലികള്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ സാധിയ്ക്കുമെന്നതാണ് ആകെ ഗുണം