For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരലടയാളം പോലെ സവിശേഷതകൾ ഈ അവയവങ്ങൾക്കും

|

വിരലടയാളം എന്നത് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒന്നാണ്. വിരലടയാളം നോക്കി കുറ്റവാളികളെ കണ്ടു പിടിക്കുന്ന രീതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതിന്‍റെ കാരണമാകട്ടെ നിങ്ങളുടെ വിരലടയാളം എന്ന് പറയുന്നത് നിങ്ങളുടേത് മാത്രമായിരിക്കും. അതുപോലെ ലോകത്ത് മറ്റൊരാള്‍ക്കും ഉണ്ടാവില്ല. ഇത്തരത്തിൽ നിങ്ങൾക്ക് മാത്രം ഉള്ള ചില പ്രത്യേകതകൾ ഉണ്ട്. വിരലടയാളം പോലെ തന്നെ ശരീരത്തിലെ ചില അവയവങ്ങള്‍ നിങ്ങൾക്ക് മാത്രം ഉള്ളതാണ്. അത് എന്താണെന്ന് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

Body parts as unique as your fingerprint

Most read: പല്ലിന്‍റെ എണ്ണത്തിലും ചില കാര്യമുണ്ട്, അറിയാൻMost read: പല്ലിന്‍റെ എണ്ണത്തിലും ചില കാര്യമുണ്ട്, അറിയാൻ

ലോകത്ത് മറ്റൊരാൾക്കും നിങ്ങളുടേത് പോലെയുള്ള വിരലടയാളം ഇല്ല. അതുപോലെ തന്നെ കൃഷ്ണമണി, ചെവിയുടെ മടക്ക്, കാൽപ്പാദം എന്നിവയെല്ലാം മറ്റൊരാളിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഇത്തരത്തിൽ എന്തൊക്കെ അവയവങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? അതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

കൃഷ്ണമണി

കൃഷ്ണമണി

നിങ്ങളുടെ കൃഷ്ണമണി അത് നിങ്ങള്‍ക്ക് മാത്രം ഉള്ള പ്രത്യേകതയായിരിക്കും. ലോകത്ത് മറ്റൊരാൾക്കും നിങ്ങളുടേത് പോലുള്ള കൃഷ്ണമണി ഇല്ല എന്ന് തന്നെ പറയാം. നിങ്ങളുടെ ശരീരത്തിലെ ഡി എൻ എ ആണ് ഗർഭപാത്രത്തിൽ വെച്ച് തന്നെ കൃഷ്ണമണിയുടെ ഘടനക്കും കളറിനും എല്ലാം കാരണമാകുന്നത്. കുഞ്ഞ് രൂപപ്പെടുന്ന അവസ്ഥയിൽ തന്നെ ഇക്കാര്യങ്ങൾ എല്ലാം തീരുമാനിക്കപ്പെടുന്നുണ്ട്. കൃഷ്ണമണി വിരലടയാളം പോലെ തന്നെ അൽപം വ്യത്യസ്തമായ ഒന്നാണ്.

 ചെവി

ചെവി

ചെവിയിൽ ചില മടക്കുകളും മറ്റും എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. നിങ്ങൾ അൽപം കൂടി ശ്രദ്ധിച്ചാൽ മനസ്സിലാവും നിങ്ങളുടേത് പോലെയല്ല അടുത്തിരിക്കുന്ന വ്യക്തിയുടെ ചെവി എന്ന്. 99.6 ശതമാനം കാര്യങ്ങളും മടക്കുകളും ഒരുപോലെയാണെങ്കിലും അതിൽ ചെറിയ ഒരു ശതമാനം എങ്കിലും വ്യത്യസ്തമായിരിക്കും. ചെവിയുടെ മടക്കുകളിൽ ഇതെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെടുന്ന ഒന്ന് തന്നെയാണ്. ഒരിക്കലും മറ്റൊരാളുടെ ചെവി പോലെയായിരിക്കുകയില്ല നമ്മുടെ ചെവി.

ചുണ്ട്

ചുണ്ട്

ചുണ്ടിലും ധാരാളം വരകളും പാടുകളും എല്ലാം ഉണ്ട്. എന്നാൽ ഇത് വിരലടയാളം പോലെ തന്നെ വ്യത്യസ്തമായ ഒരു ശരീരഭാഗം ആണ് എന്ന കാര്യത്തിൽ സംശയം വേണ്ട. വിരലടയാളം പോലെ തന്നെ ചുണ്ടുകൾ ഒരാളുടേതിൽ നിന്നും വളരെയധികം വ്യത്യസ്തമായിരിക്കും. ചില കേസുകളിൽ ചുണ്ടുകളിലെ ഇത്തരം വരകൾ വരെ തെളിവായി ശേഖരിച്ചിട്ടുണ്ട്.

നാവ്

നാവ്

ചുണ്ടിന് മാത്രമല്ല നാവിനും ഉണ്ട് ഇത്തരത്തിൽ ഒരു പ്രത്യേകത. ഓരോരുത്തരുടേയും നാവുകളും ചുണ്ടുകളും അതിലെ വരകളും ആകൃതിയും എല്ലാം വ്യത്യസ്തമായിരിക്കും. ചിലരുടെ നാവുകളിൽ കുരുക്കളും വരകളും കുറികളും എല്ലാം കാണപ്പെടുന്നു. ഇതും എല്ലാവർക്കും വ്യത്യസ്തമായ ഒന്നായിരിക്കും.

ശബ്ദം

ശബ്ദം

അനുകരണ കലയില്‍ നമ്മളിൽ പലരും വിദഗ്ധരാണ്.എന്നാൽ അനുകരണം കൊണ്ട് കാര്യമില്ല. കാരണം ശബ്ദത്തിന്റെ ചെറിയ ആവൃത്തിയെങ്കിലും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. എത്രയൊക്കെ പെർഫക്റ്റ് എന്ന് പറഞ്ഞ് അനുകരിച്ചാലും ശബ്ദത്തിന്‍റെ കാര്യത്തിലും മാറ്റങ്ങൾ ധാരാളമുണ്ട് എന്ന് വേണം മനസ്സിലാക്കാൻ.

കാലിന്‍റെ അടിഭാഗം

കാലിന്‍റെ അടിഭാഗം

കാലിന്‍റെ അടിഭാഗവും അൽപം വ്യത്യസ്തം തന്നെയാണ്. വിരലടയാളം ശേഖരിക്കുന്നത് പോലെ തന്നെ പല കേസുകളിലും കാൽപ്പാദങ്ങളുടെ അടയാളവും ശേഖരിക്കുന്നത് കണ്ടിട്ടില്ലേ? അതിന് കാരണം ഓരോരുത്തരുടേയും കാലിലെ അടയാളം വ്യത്യസ്തമായിരിക്കും എന്നത് തന്നെയാണ്. പല ക്രിമിനൽ കേസുകളിലും പ്രധാന തെളിവ് തന്നെ ഇതായിരിക്കും പലപ്പോഴും.

പല്ല്

പല്ല്

പല്ലിന്‍റെ കാര്യത്തിലും സ്ഥിതി വ്യത്യാസമല്ല. കാരണം പല്ല് നോക്കിയാൽ അതൊരിക്കലും നിങ്ങളുടേത് പോലെയായിരിക്കുകയില്ല മറ്റൊരാളുടേത്. എന്തിനധികം പറയുന്നു ഇരട്ടക്കുട്ടികൾ ആണെങ്കിൽ പോലും പല്ലുകളുടെ ആകൃതിയിലും എണ്ണത്തിലും ഘടനയിലും എല്ലാം മാറ്റം വരുന്നുണ്ട്. അതുകൊണ്ട് പല്ലും അൽപം വ്യത്യസ്തത നിറഞ്ഞത് തന്നെയാണ്.

 റെറ്റിന

റെറ്റിന

കണ്ണ് മാത്രമല്ല റെറ്റിനയും അൽപം വ്യത്യസ്തത നിറഞ്ഞത് തന്നെയാണ്. നിങ്ങളുടെ കണ്ണിൽ നോക്കിയാൽ പ്രമേഹത്തിന്റെ ആദ്യ ലക്ഷണം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അതിന് സഹായിക്കുന്നത് എപ്പോഴും റെറ്റിന തന്നെയാണ്.നാഡീഞരമ്പുകളുടെ വ്യത്യസ്തത തന്നെയാണ് ഇവിടേയും നിങ്ങൾക്ക് വ്യത്യസ്തത നൽകുന്നത്.

Read more about: insync സ്പന്ദനം
English summary

Body parts as unique as your fingerprint

In this article we are discussing about the other body parts are unique as your finger print. Read on.
X
Desktop Bottom Promotion