Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
2020ല്‍ മഹാഭാഗ്യം തുണ ഈ രാശിക്കാര്‍ക്ക്
പുതുവര്‍ഷം വരാന്‍ അധികം മാസങ്ങളില്ല. ഓരോ വര്‍ഷവും പുതു ഭാഗ്യങ്ങള്‍ തേടുന്നവര്‍, നല്ലതു വരണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ എല്ലാവരുമുണ്ടാകും.
ഭാഗ്യനിര്ണയത്തില് രാശിയും നക്ഷത്രവുമെല്ലാം അടിസ്ഥാനമായി വരാറുണ്ട്. ഇത്തരത്തില്‍ വിശ്വസിയ്ക്കുന്നവര്‍ക്ക് ഇത്തരം വിശ്വാസങ്ങളും പ്രധാനം തന്നെയാണ്.
രാശിയുടെ അടിസ്ഥാനത്തില്‍ ഭാഗ്യവും നിര്ഭാഗ്യവുമെല്ലാം നിര്‍ണയിക്കുന്നുണ്ട്. ചില പ്രത്യേക രാശികളില് ജനിച്ചവര്‍ക്ക് 2020 ഏറെ ഭാഗ്യകരമാണെന്നു വേണം, പറയുവാന്‍. ഇത്തരം രാശികള്‍ ഏതെല്ലാമെന്നറിയൂ, 2020ല്‍ ഭാഗ്യം തുണയായി നില്ക്കുന്ന രാശികള്‍.

കാപ്രിക്കോണ്‍ അഥവാ കുംഭ രാശി
കാപ്രിക്കോണ്‍ അഥവാ കുംഭ രാശി (ഡിസംബര്‍ 22-ജനുവരി 20) ഇത്തത്തില്‍ പുതുവര്‍ഷം ഭാഗ്യം കൂടെ നില്ക്കുന്ന ഒരു രാശിയാണ്. വരും വര്‍ഷം ഈ രാശിക്കാരുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടങ്ങളിലൊന്നാണെന്നു വേണം, പറയുവാന്‍. കഴിഞ്ഞ കാലങ്ങളില്‍ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം ലഭിയ്ക്കുന്ന വര്‍ഷമെന്നു വേണം, പറയുവാന്‍. ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലം ലഭിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയില്‍ (ആഗസ്ത് 23-സെപ്റ്റംബര്‍ 22) പെട്ടവര്‍ക്കും 2020 ഭാഗ്യ വര്‍ഷമാണെന്നു വേണം, പറയുവാന്‍. ഈ രാശിയില്‍ പെട്ടവര്‍ക്ക് ജീവിതത്തിന്റെ എല്ലാ വശങ്ങളും നല്ല രീതിയില്‍ പോകാനുള്ള സാധ്യതയുണ്ട്. ധനപരമായി ഏറെ മെച്ചമുള്ള വര്‍ഷം കൂടിയാണിത്. ധാരാളം പണം ഒഴുകിയെത്താന്‍ സാധ്യതയുള്ള വര്‍ഷമെന്നു പറയാം. പണം എവിടെയെങ്കിലും നിക്ഷേപിയ്ക്കുവാന് താല്പര്യമെങ്കില് രണ്ടാമതൊന്ന് ആലോചിയ്ക്കാതെ നിക്ഷേപിയ്ക്കാം. ഇതുപോലെ പുതിയതായി എന്തെങ്കിലും തുടങ്ങണമെങ്കിലും. കാരണം പുതുവര്‍ഷത്തില്‍ ഭാഗ്യം നിങ്ങള്‍ക്കൊപ്പമാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിക്കാര്‍ക്കും(ഏപ്രില്‍ 20-മെയ് 21) 2020 ഭാഗ്യ വര്‍ഷമാണെന്നു പറയാം. തുടക്കത്തില്‍ അല്പം ഉത്കണ്ഠയുണ്ടാകുമെങ്കിലും പെട്ടെന്നുള്ള മാറ്റങ്ങള്‍ ഈ രാശിക്കാര്‍ക്കു ഭാഗ്യ രൂപത്തില്‍ വരും. 2020 പൊതുവേ ഇവര്‍ക്ക് പ്രണയത്തിന് അനുകൂലമായ കാലവുമാണ്. ഇത് സാമ്പത്തികമായി സഹായവും ഇവര്‍ക്കു നല്‍കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്കും ജൂലൈ 22-ആഗസ്ത് 23) 2010 ഭാഗ്യവര്ഷമാണെന്നു പറയാം. അധികം പ്രയത്നമില്ലാതെ തന്നെ ഏറെ ശ്രദ്ധ നേടാന്‍ സാധിയ്ക്കുന്ന രാശിയാണിത്. കാന്തികാകര്‍ഷണവും ഉറച്ച സ്വഭാവവും ഇവര്‍ക്കിതിന് തുണയായി നില്‍ക്കുകയും ചെയ്യും. ജയിക്കണമെന്ന ചിന്ത ഇവര്‍ക്ക് നല്ലതു മാത്രം നല്‍കും. ആരോഗ്യപരമായും ജോലി സംബന്ധമായും പ്രണയ കാര്യത്തിലുമെല്ലാം ഇവര്‍ക്ക് ഏറെ ഉയര്‍ച്ചയുണ്ടാകുന്ന കാലഘട്ടമാണിത്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്കും 2010 ഏറെ ഭാഗ്യം കൊണ്ടു വരുന്ന വര്‍ഷമാണ്. ഈ വര്‍ഷം ഇവര്‍ക്കു വിചാരിച്ചതു ചെയ്യാനാകും, നേടാനുമാകും. ലക്ഷ്യം നേടുന്നതില്‍ നിന്നും യാതൊരു തടസങ്ങളും ഇവര്‍ക്കു മുന്നില്‍ വഴി മുടക്കില്ല. ജീവിതത്തില്‍ ഇവര്‍ക്കു ബാലന്‍സ് നേടാന്‍ സാധിയ്ക്കുകയും ചെയ്യും. വിദേശ രാജ്യങ്ങളില്‍ നല്ല അവസരങ്ങള്‍ വന്നു ചേരും. കരയറിലും യാത്രയിലും ഉയര്‍ച്ചയുണ്ടാകുന്ന വര്‍ഷം കൂടിയാണ് ഈ രാശിക്കാര്‍ക്കിത്.