ജീവിതത്തില്‍ ആവശ്യം സ്വകാര്യത, കാരണം ഇതാണ്

Posted By:
Subscribe to Boldsky

ജീവിതത്തില്‍ എല്ലാവര്‍ക്കും അത്യാവശ്യമായി വേണ്ടത് സ്വകാര്യത തന്നെയാണ്. പലപ്പോഴും ഇതിന് ഭംഗം വരുമ്പോഴാണ് പലരും ഡിപ്രഷനിലേക്കും സമ്മര്‍ദ്ദത്തിലേക്കും വീഴുന്നത്. എന്നാല്‍ രാശിപ്രകാരം സ്വകാര്യത ആഗ്രഹിക്കുന്നവരും ഒറ്റക്ക് ജീവിക്കണമെന്ന് ആഗ്രഹമുള്ളവരും നിരവധിയുണ്ട്. റിസര്‍വ്വ്ഡ് ആയി ജീവിക്കുമ്പോള്‍ അതിന് പ്രാധാന്യം നല്‍കുന്നവര്‍ നിരവധിയാണ്. ഇത്തരത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പക്ഷേ അവരുടെ ജീവിതം വളരെ നല്ല രീതിയില്‍ തന്നെയാണ് ജീവിക്കുന്നത്.

വരും ദിവസങ്ങളില്‍ തകര്‍ച്ച ഈ രാശിക്കാര്‍ക്ക്‌

പുറമേ നിന്ന് കാണുന്നവര്‍ക്ക് അവര്‍ ബോറടിച്ച് ജീവിക്കുന്നവരായിരിക്കും. എന്നാല്‍ ജീവിതം നല്ലതു പോലെ ആസ്വദിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. മറ്റുള്ളവരെ ബോധിപ്പിച്ച് ജീവിക്കേണ്ട ആവശ്യം ഇവര്‍ക്കുണ്ടാവില്ല. എന്നാല്‍ പലപ്പോഴും പല അവസ്ഥയിലും ഇവര്‍ ജീവിതത്തില്‍ ഒറ്റക്കായി പോവും. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ ജീവിതത്തില്‍ ഒറ്റക്ക് ജീവിക്കാന്‍ ആഗ്രഹിക്കുന്ന രാശിക്കാര്‍ എന്ന് നോക്കാം.

 കന്നി രാശി

കന്നി രാശി

കന്നി രാശിക്കാരായവര്‍ നല്ല കേള്‍വിക്കാരായിരിക്കും. എന്നാല്‍ നല്ല ബുദ്ധിയുള്ള രാശിക്കാരായിരിക്കും ഇവര്‍. എങ്കിലും ജീവിതത്തില്‍ സ്വന്തം തീരുമാനത്തിന് പ്രാധാന്യം നല്‍കി ജീവിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. അതില്‍ നിന്നൊരിക്കലും ഇവര്‍ പിന്നോട്ട് പോവില്ല എന്നതാണ് സത്യം. മറ്റുള്ളവരുടെ ജീവിതം ഇവരെ സ്വാധീനിക്കുമെങ്കിലും ഒരിക്കലും അത്തരം ജീവിതത്തോട് ഇവര്‍ ഭ്രമം പുലര്‍ത്തുകയില്ല.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാരായ സ്ത്രീകള്‍ റിസര്‍വ്ഡ് ആയിട്ടുള്ള സ്വഭാവക്കാരായിരിക്കും. എന്നാല്‍ ഒരിക്കലും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നില്‍ക്കില്ല. മാത്രമല്ല ജീവിതത്തില്‍ ഒറ്റക്ക് തീരുമാനമെടുക്കുന്നതിനുള്ള കഴിവ് ഇവര്‍ക്കുണ്ടാവും. ഒരിക്കലും ഇവരുടെ ജീവിതത്തിലെ മോശം ഭാഗം മറ്റുള്ളവരുമായി പങ്ക് വെക്കാന്‍ ഇവര്‍ തയ്യാറാവില്ല. നിശബ്ദമായി കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുള്ളവരായിരിക്കും ഇത്തരക്കാര്‍.

മകരം രാശി

മകരം രാശി

ക്ഷമ നല്ലതു പോലെ ഉള്ള രാശിക്കാരായിരിക്കും മകരം രാശിക്കാര്‍. ഇവര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള തെറ്റുകളും സംഭവിക്കുമെങ്കിലും അതെല്ലാം ക്ഷമയോടെ നേരിടാന്‍ ഇവര്‍ തയ്യാറാവുന്നു. പലപ്പോഴും മണ്ടത്തരങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ ഇവര്‍ മുന്നിലായിരിക്കും. ഇത് പല വിധത്തില്‍ ജീവിതത്തില്‍ ഇവരെ ബാധിക്കുന്നു. എന്നാല്‍ ഇതിലെല്ലാമുപരി നല്ല ഹ്യൂമര്‍ സെന്‍സ് ഉള്ളവരായിരിക്കും ഈ രാശിക്കാര്‍.

മീനം രാശിക്കാര്‍

മീനം രാശിക്കാര്‍

സെന്‍സിറ്റീവ് രാശിക്കാരായിരിക്കും ഇവര്‍. മറ്റുള്ളവരെക്കുറിച്ചും തന്നെക്കുറിച്ചും പലപ്പോഴും വളരെ സെന്‍സിറ്റീവ് ആയി ചിന്തിച്ച് തീരുമാനമെടുക്കുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവര്‍ ചിന്തിക്കുന്നത് മീനം രാശിക്കാര്‍ വളരെ ശാന്തസ്വഭാവക്കാരും എപ്പോഴും സന്തോഷമില്ലാത്തവരും ആയിരിക്കും എന്നാണ്. എന്നാല്‍ എല്ലാവരുടേയും ജീവിതം ഒരു പോലെ ആയിരിക്കുകയില്ല. പലപ്പോഴും നിര്‍ബന്ധിച്ച് സംസാരിപ്പിക്കേണ്ട അവസ്ഥ വരെ നിങ്ങള്‍ക്കുണ്ടാവാം.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ വളരെയധികം വികാരാധീനരായിരിക്കും. എന്നാല്‍ ഒരിക്കലും ഒരു കാര്യവും മറ്റുള്ളവരില്‍ നിന്ന് മറച്ച് വെക്കാന്‍ ഇവര്‍ക്ക് കഴിയില്ല. എന്നാല്‍ ഒറ്റക്ക് ജീവിക്കുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും ഇവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും.

തുലാം രാശി

തുലാം രാശി

ചില സമയത്ത് റിസര്‍വ്വഡ് ചിലപ്പോള്‍ അസ്വസ്ഥരും ആയിരിക്കും. പല കാര്യത്തിലും ആകര്‍ഷണം തോന്നുന്നു ഇവര്‍ക്ക്. അതും ഒരേ സമയത്ത് തന്നെ. സോഷ്യല്‍ ആയി പല കാര്യങ്ങളിലും പലപ്പോഴും ഇടപെടാന്‍ കഴിയുമെങ്കിലും എല്ലാ അര്‍ത്ഥത്തിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ ഇവര്‍ക്ക് കഴിയില്ല.

English summary

Zodiac Signs Who Are Cautious And Reserved

Here we listed some zodiac signs who are cautious and reserved, read on
Story first published: Saturday, March 24, 2018, 11:20 [IST]