ജീവിതം തകര്‍ക്കും രഹസ്യം വരെ സൂക്ഷിക്കും രാശി

Posted By:
Subscribe to Boldsky

രഹസ്യങ്ങള്‍ സൂക്ഷിക്കുക എന്നത് വളരെ കുഴപ്പം പിടിച്ച ഒരു ജോലിയാണ്. കാരണം പലര്‍ക്കും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കഴിവില്ല. മറ്റുള്ളവരുടെ എന്തെങ്കിലും രഹസ്യം അറിയാമെങ്കില്‍ അത് നിങ്ങള്‍ക്ക് കൂടുതല്‍ കാലം സൂക്ഷിക്കാന്‍ കഴിയില്ല. അഥവാ അത് പുറത്തായാല്‍ പലപ്പോഴും അത് ബന്ധങ്ങളില്‍ വരെ വിള്ളല്‍ വീഴ്ത്തുന്നു. അതുകൊണ്ട് മറ്റ് പലരുടേയും രഹസ്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അത് വളരെ ശ്രദ്ധിച്ച് വേണം എന്നതാണ് സത്യം. അല്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തില്‍ നിങ്ങളില്‍ പ്രതിസന്ധി ഉണ്ടാക്കുന്നു.

ഈ രാശിക്കാര്‍ക്ക് കടം മാറി പണം വന്നു ചേരും

ചില രാശിക്കാര്‍ക്ക് എത്ര വലിയ രഹസ്യം വേണമെങ്കിലും സൂക്ഷിക്കാനുള്ള കഴിവുണ്ട്. ലോകം മുഴുവന്‍ പിടിച്ച് കുലുക്കുന്ന രീതിയില്‍ ഉള്ള രഹസ്യമാണെങ്കില്‍ പോലും അത് സൂക്ഷിക്കാനുള്ള കഴിവ് ചില രാശിക്കാര്‍ക്കുണ്ട്. ഒരിക്കലും പുറത്ത് വരാത്ത രീതിയില്‍ ആയിരിക്കും ഇവര്‍ എല്ലാ രഹസ്യങ്ങളും സൂക്ഷിക്കുന്നത്. നിങ്ങള്‍ക്ക് വിശ്വസിച്ച് എന്ത് കാര്യം വേണമെങ്കിലും പറയാവുന്നതായിരിക്കും. ഏറ്റവും വിശ്വസനീയരായ രാശിക്കാര്‍ ഏതൊക്കെയെന്ന് നോക്കാം.

വൃശ്ചിക രാശി

വൃശ്ചിക രാശി

നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട എന്തെങ്കിലും രഹസ്യം ഈ രാശിക്കാരോട് പറയുകയാണെങ്കില്‍ അതിനെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യം ഇല്ല. എത്ര വലിയ രഹസ്യവും സൂക്ഷിക്കാനുള്ള കഴിവ് ഈ രാശിക്കാര്‍ക്കുണ്ട്. ഒരിക്കലും നിങ്ങളുടെ രഹസ്യം പുറത്താവും എന്ന ഭയം നിങ്ങള്‍ക്ക് വേണ്ട. കാരണം അത്രക്ക് ഗംഭീരമായി നിങ്ങളുടെ രഹസ്യം ഇവര്‍ക്ക് സൂക്ഷിക്കാനാവും.

 ഇടവം രാശി

ഇടവം രാശി

എങ്ങനെ രഹസ്യങ്ങള്‍ സൂക്ഷിക്കണമെന്ന് കൃത്യമായി അറിയുന്ന വ്യക്തിയായിരിക്കും ഇടവം രാശിക്കാര്‍. ഒരിക്കലും അവരോട് ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യം പുറത്ത് പറഞ്ഞു എന്നതിന്റെ പേരില്‍ ദു:ഖിക്കേണ്ടി വരില്ല. വൃശ്ചികരാശിക്കാരുമായുള്ള ബന്ധം മുറിഞ്ഞാല്‍ പോലും ഒരിക്കലും നിങ്ങളുടെ രഹസ്യം അവര്‍ പുറത്ത് പറയുമെന്ന ഭയം വേണ്ട.

 കന്നി രാശി

കന്നി രാശി

നിങ്ങളുടെ ജീവിതം തന്നെ തകര്‍ക്കുന്ന രഹസ്യം നിങ്ങള്‍ക്ക് കന്നി രാശിക്കാരോട് ധൈര്യമായി പറയാവുന്നതാണ്. കാരണം ഒരു കാലത്തും ഈ രഹസ്യങ്ങളൊന്നും പുറത്ത് വരുമെന്ന് നിങ്ങള്‍ ഭയക്കേണ്ടതില്ല. നിങ്ങളുടെ കഷ്ടപ്പാടിന്റെ കാലത്ത് കൂടെ നില്‍ക്കാനും ഇവര്‍ തയ്യാറാവുന്നു. കന്നി രാശിക്കാര്‍ ഒരിക്കലും സ്മാര്‍ട്ട് ആയിരിക്കില്ല. എന്നാല്‍ ഇവര്‍ വിശ്വസനീയരും അങ്ങേയറ്റം സ്‌നേഹ നിധികളും ആയിരിക്കും.

മകരം രാശി

മകരം രാശി

ഒരിക്കലും നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട രഹസ്യം അറിയാം എന്ന് വെച്ച് നിങ്ങള്‍ക്കെതിരെ തിരിയുകയില്ല മകരം രാശിക്കാര്‍. ലാഭം നേടുന്നതിനും ബിസിനസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഒരിക്കലും ഇത്തരം കാര്യങ്ങള്‍ അവര്‍ ഉപയോഗിക്കുകയില്ല. അതുകൊണ്ട് തന്നെ മകരം രാശിക്കാരുടെ ആത്മാര്‍ത്ഥതയെയോ വിശ്വാസ്യതയേയോ ഒരിക്കലും ചോദ്യം ചെയ്യേണ്ടതായി വരില്ല.

 മീനം രാശി

മീനം രാശി

അഭിമാനികളായിരിക്കും ഈ രാശിക്കാര്‍. നിങ്ങളുടെ രഹസ്യം പുറത്തായതിന്റെ പേരില്‍ ഒരു കാലത്തും നിങ്ങള്‍ക്ക് മീനം രാശിക്കാരെ തള്ളിപ്പറയേണ്ടതായി വരില്ല. അന്തര്‍ജ്ഞാനം ഉള്ളവരായിരിക്കും ഇവര്‍. നിങ്ങള്‍ രഹസ്യം മീനം രാശിക്കാരോട് പറഞ്ഞാല്‍ അതൊരിക്കലും പുറത്താവുമെന്ന പേടി നിങ്ങള്‍ക്ക് വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള പേടി നിങ്ങളില്‍ ആവശ്യമില്ലാത്ത ഒന്നാണ്.

 ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് നല്ലതു പോലെ അറിയാം നിങ്ങളുടെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും കൃത്യമായ ഉപദേശത്തിനും ചിങ്ങം രാശിക്കാര്‍ക്ക് കഴിയുന്നു. ഏത് രഹസ്യവും പൂട്ടിട്ട് ഒളിപ്പിച്ച പോലെ സുരക്ഷിതമായിരിക്കും ചിങ്ങം രാശിക്കാരില്‍.

English summary

zodiac signs that keep secrets

These are the most trustworthy 6 zodiac signs, which are known to take your secrets to the grave. Find out if your favorite zodiac sign is listed here
Story first published: Friday, February 23, 2018, 10:34 [IST]