ഇന്നത്തെ ചന്ദ്രഗ്രഹണം ഈ രാശിക്കാര്‍ക്ക് നിര്‍ണായകം

Posted By: Sangeetha
Subscribe to Boldsky

ഒന്നര നൂറ്റാണ്ടിന്‌ ശേഷമാണ് സൂപ്പര്‍മൂണ്‍, ബ്ലൂമൂണ്‍, പൂര്‍ണ ചന്ദ്രഗ്രഹണം എന്നിവയെല്ലാം ഒരുമിച്ച് വരുന്നത്. 1866-ലാണ് ഈ പ്രതിഭാസം ഇതിനു മുന്‍പ് ഉണ്ടായത്. ശാസ്ത്രലോകം വളരെ കൗതുകത്തോട് കൂടിയാണ് ഇന്നത്തെ ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നത്. വളരെ അപൂര്‍വ്വമായി മാത്രമാണ് ഇത്തരമൊരു പ്രതിഭാസത്തിന് ലോകം സാക്ഷിയാവുന്നത്. ഇനിയും നൂറ്റാണ്ടുകള്‍ കാത്തിരുന്നാലാണ് ഇത്തരമൊരു പ്രതിഭാസം ആകാശത്ത് ദൃശ്യമാവുകയുള്ളൂ. ഇന്നത്തെ ചന്ദ്രഗ്രഹണത്തിന്റെ സമയത്ത് ചന്ദ്രന്‍ ഭൂമിയുമായി വളരെ അടുത്ത് വരും. ഭൂമിയും ചന്ദ്രനുമായുള്ള അകലം കുറയുന്നത് കൊണ്ട് തന്നെ ഇന്നത്തെ ചന്ദ്രന് ശോഭ വളരെ കൂടുതലായിരിക്കും.

രാശിപ്രകാരം സാമ്പത്തികനേട്ടം നല്‍കും ആ ദിവസം

എന്നാല്‍ ഇതെല്ലാമാണെങ്കിലും ചന്ദ്രഗ്രഹണം എങ്ങനെ ഓരോ രാശിക്കാരേയും ബാധിക്കുന്നു എന്ന് അറിയാമോ? ഓരോ രാശിക്കാരേയും ഓരോ തരത്തിലാണ് ചന്ദ്രഗ്രഹണം ബാധിക്കുന്നത്. ജ്യോതിഷ സംബന്ധമായി വളരെയധികം പ്രാധാന്യമുള്ള ഒരു ദിവസമാണ് ഇന്ന്. ഇത് പലരുടേയും ഇനിയുള്ള ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ കാരണമാകുന്നു. സൂര്യ രാശിപ്രകാരം ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കിം എങ്ങനെ ബാധിക്കും എന്ന് നോക്കാം. സൂര്യ രാശിയനുസരിച്ചുള്ള ഓരോരുത്തരുടേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് എങ്ങനെയെല്ലാം ചന്ദ്രഗ്രഹണം ബാധിക്കുന്നു എന്ന് നോക്കാം. ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് വളരെ പോസിറ്റീവ് എനര്‍ജി നല്‍കുന്ന ഒന്നാണ്. പലപ്പോഴും നിങ്ങള്‍ക്ക് കാലങ്ങളായി അറിയാത്ത അല്ലെങ്കില്‍ അറിയാന്‍ ആഗ്രഹമുള്ള ഒരു രഹസ്യം നിങ്ങളുടെ മുന്നില്‍ വെളിവാകുന്നു. പൂര്‍ണ ചന്ദ്രന്‍ നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ചന്ദ്രഗ്രഹണം വളരെയധികം വിലപ്പെട്ട ഒന്നാണ്. കാലങ്ങളായി നിങ്ങളുടെ ഉള്ളില്‍ ആഗ്രഹങ്ങള്‍ സാധ്യമാവുന്ന ഒരു ദിവസമായിരിക്കും ഇന്ന്. മാത്രമല്ല പല അത്ഭുതങ്ങളും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം അനുഭവിച്ച് അറിയാന്‍ സാധിക്കും. നിങ്ങളെ കാത്തിരിക്കുന്നത് തന്നെ നിരവധി അത്ഭുതങ്ങളാണ്.

 മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് പൊതുവേ നല്ല സമയമല്ല ഇന്ന്. ചെറിയ കാര്യങ്ങള്‍ ആണെങ്കില്‍ പോലും അത് മറ്റുള്ളവരോട് പറയുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അത് ചിലപ്പോള്‍ നിങ്ങള്‍ക്ക് പല വിധത്തില്‍ ദോഷകരമായി ബാധിക്കുന്നു. ശത്രുക്കള്‍ പോലും അടുപ്പം കാണിച്ച് വരുന്ന ദിവസമായിരിക്കും ഇന്ന്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ അടുപ്പം കാണിച്ച് വരുന്ന സൗഹൃദങ്ങളെ വിശ്വസിക്കുന്നത് അപകടമാണ്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. നിങ്ങളില്‍ മികച്ച അനുഭവമായിരിക്കും ഇന്നുണ്ടാവുക. അപ്രതീക്ഷിതമായിട്ടായിരിക്കും പല കാര്യങ്ങളും ജീവിതത്തില്‍ വന്ന് ചേരുക. മാത്രമല്ല നിങ്ങള്‍ പ്രതീക്ഷിക്കാത്ത സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്.

ചിങ്ങം രാശി

ചിങ്ങം രാശി

ഇന്നത്തെ ദിവസം മുതല്‍ കുറച്ച് നാളത്തേക്ക് ചിങ്ങം രാശിക്കാര്‍ക്ക് നല്ല സമയം അല്ല. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ വളരെ ദോഷകരമായി ബാധിക്കും. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളില്‍ തളരാതെ അതിനെ ധീരമായി നേരിടേണ്ടത് അത്യാവശ്യമാണ്.

 കന്നി രാശി

കന്നി രാശി

ജീവിതത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒരു സമയമാണ് ഇന്നത്തെ ദിവസം. ജീവിതത്തിലെ ഏറ്റവും ദുഖകരമായ അവസ്ഥകളിലൂടെയാണ് കന്നിരാശിക്കാര്‍ കടന്നു പോവുന്നത്. ബന്ധങ്ങളില്‍ വിള്ളലുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില ബന്ധങ്ങള്‍ എന്നന്നേക്കുമായി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

 തുലാം രാശി

തുലാം രാശി

ജീവിതത്തില്‍ നല്ലതിനെ പ്രതീക്ഷിക്കുമെങ്കിലും പലപ്പോഴും നെഗറ്റീവ് ഫലം നല്‍കുന്ന ഒന്നായിരിക്കും ഈ ചന്ദ്രഗ്രഹണം നിങ്ങള്‍ക്ക് നല്‍കുന്നത്. കാലം അത്ര നല്ലതല്ലെങ്കിലും കാലം അനുകൂലമാക്കിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ വിചാരിച്ചാല്‍ ഏത് പ്രതിസന്ധിയേയും തരണം ചെയ്യാന്‍ സാധിക്കും.

 വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്കും ഇന്നത്തെ ചന്ദ്രഗ്രഹണം വളരെ പ്രതിസന്ധിയാണ് ഉണ്ടാക്കുക. സമയം അത്രക്ക് മോശമായിരിക്കും വൃശ്ചികം രാശിക്കാര്‍ക്ക്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മോശം അവസ്ഥയേയും നല്ലതാക്കി എടുക്കാന്‍ സാധിക്കും.

 ധനു രാശി

ധനു രാശി

സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു ഇന്ന് മുതല്‍. ചന്ദ്രഗ്രഹണം വളരെ മോശമായാണ് ധനുരാശിക്കാരെ ബാധിക്കുക. ഏത് തടസ്സത്തേയും ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ട് പോവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ നിങ്ങള്‍ വിജയിച്ചു.

 മകരം രാശി

മകരം രാശി

വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയണം. പ്രത്യേകിച്ച് ദേഷ്യം, അമിത ദേഷ്യം നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ജീവിതത്തില്‍ ഉയര്‍ച്ചയുടെ കാലമാണ് ഇത്. എന്നാല്‍ എല്ലാവരോടും ഒരുപോലെ ഇടപെടാന്‍ താല്‍പ്പര്യം കാണിക്കരുത്. ഇത് നിങ്ങളെ പ്രശ്‌നത്തില്‍ ആക്കുന്നു.

 കുംഭം രാശി

കുംഭം രാശി

നിങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചതു പോലെ തോന്നുന്നു. ചിന്തകളിലും പ്രവൃത്തികളിലും എല്ലാം പല വിധത്തില്‍ നിങ്ങള്‍ക്ക് അത് മനസ്സിലാവുന്നു. ചന്ദ്രഗ്രഹണം പൊതുവേ കുംഭം രാശിക്കാര്‍ക്ക് നല്ല ഒരു ദിവസമായാണ് അനുഭവപ്പെടുന്നത്.

 മീനം രാശി

മീനം രാശി

മാനസികമായി നിങ്ങള്‍ക്ക് തളര്‍ച്ചയുണ്ടാവുന്ന ഒരു അവസ്ഥയാണ് ഉണ്ടാവുന്നത്. മാത്രമല്ല മനസ്സിനെ ഉലക്കുന്ന പല വിധത്തിലുള്ള അനുഭവങ്ങളിലൂടെ നിങ്ങള്‍ക്ക് സഞ്ചരിക്കേണ്ടതായി വരും. ഏതെങ്കിലും പ്രധാനപ്പെട്ട കാര്യത്തിന് തീരുമാനം എടുക്കും മുന്‍പ് ആലോചിക്കണം.

English summary

Super blue blood moon will affect your life based on your zodiac sign

Blue moon is a total lunar eclipse. Here we explain Super blue blood moon will affect your life based on your zodiac take a look.