ഒളിച്ചിരിക്കും ആ സ്വഭാവം ഇതെന്ന് രാശിപറയും

Posted By:
Subscribe to Boldsky

രാശിപ്രകാരം ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവവും ഭാഗ്യവും എല്ലാം ആയിരിക്കും. പലപ്പോഴും മറ്റുള്ളവര്‍ ചെയ്താല്‍ അത് കുറ്റവും അവനവന്‍ ചെയ്താല്‍ അത് നല്ല കാര്യവും ആയിരിക്കും എന്നതാണ് ഇവരുടെ പ്രത്യേകത. ഓരോ രാശിക്കാര്‍ക്കുമുണ്ട് ദുസ്വഭാവങ്ങളും നല്ല സ്വഭാവങ്ങളും. ഇത്തരത്തില്‍ പല ശീലങ്ങളും ഇവര്‍ക്ക് ദോഷകരമായി തോന്നില്ല. എന്നാല്‍ ഇത്തരം ശീലത്തില്‍ മറ്റുള്ളവര്‍ അസ്വസ്ഥതരായിരിക്കും. എല്ലാ രാശിക്കാര്‍ക്കുമുണ്ട് ഇത്തരത്തില്‍ ഓരോ ശീലങ്ങള്‍.

രാശിപ്രകാരം സാമ്പത്തികനേട്ടം നല്‍കും ആ ദിവസം

ഇത്തരം ശീലം അറിഞ്ഞ് കണ്ട് ചെയ്താല്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിക്കുന്നതിന് സഹായിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ശീലങ്ങളെ മുന്‍കൂട്ടി അറിയുന്നത് നല്ലതാണ്. ഓരോരുത്തര്‍ക്കും ശീലങ്ങള്‍ പല വിധത്തിലാണ് ദോഷകരമായി മാറുന്നത്. അത് ചിലപ്പോള്‍ അവരുടെ ഭാവിക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാല്‍ അവനവന്റെ മോശം സ്വഭാവങ്ങള്‍ രാശിപ്രകാരം എങ്ങനെയെല്ലാം മാറ്റിയെടുക്കാം എന്ന് നോക്കാം. ഓരോരുത്തര്‍ക്കും ഇത്തരത്തിലുള്ള ദോഷങ്ങള്‍ അറിയാവുന്നതാണ്.

മേടം രാശി

മേടം രാശി

എത്രയൊക്കെ സ്‌നേഹിക്കുന്നവരാണ് പരസ്പരം എന്നുണ്ടെങ്കില്‍ പോലും മുന്‍പിന്‍ നോട്ടമില്ലാതെ ഇഷ്ടമില്ലാത്തത് ചെയ്താല്‍ ഉടന്‍ തന്നെ അവരില്‍ നിന്നും അകന്നിരിക്കും. മാത്രമല്ല സ്വന്തം കാര്യങ്ങൡ മറ്റുള്ളവര്‍ ഇടപെടുന്നത് ഇവര്‍ക്കിഷ്ടമല്ല. അത്തരത്തില്‍ തന്നെയായിരിക്കും ഇവരും മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്ന തരക്കാരായിരിക്കില്ല.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ആളുകളെ പെട്ടെന്ന് മടുക്കുന്നു. മാത്രമല്ല ഇവര്‍ മറ്റുള്ളവരെ മടുപ്പിക്കുകയും ചെയ്യുന്നു. സന്തോഷിപ്പിക്കുന്നതിനും സന്തോഷിക്കുന്നതിനും ഓരോ തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യമുണ്ടാവില്ല. മാത്രമല്ല ഇത്തരത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇവരില്‍ മോശം അഭിപ്രായമാണ് ഉണ്ടാക്കുന്നത്.

മിഥുനം രാശി

മിഥുനം രാശി

എപ്പോഴും ബഹളങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. സംസാരപ്രിയരായിരിക്കും എന്നതാണ് ഇവരുടെ മറ്റൊരു സ്വഭാവം. പലര്‍ക്കും ഇവരോട് സംസാരിക്കാന്‍ താല്‍പ്പര്യമുണ്ടാവില്ല. മാത്രമല്ല സംസാരിക്കുമ്പോള്‍ മറ്റുള്ളവരെ കേള്‍ക്കാന്‍ ഒരിക്കലും ഇവര്‍ തയ്യാറാവില്ല.

 കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ജീവിതത്തില്‍ മറ്റെന്തിനേക്കാള്‍ പ്രാധാന്യം പണത്തിന് കൊടുക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ഒരു പൈസ പോവുന്നത് മരിക്കുന്നതിന് തുല്യമായാണ് ഇവര്‍ കണക്കാക്കുന്നത്. മറ്റുള്ളവര്‍ നല്‍കുന്ന ചിലവില്‍ വിശപ്പ് മാറ്റാന്‍ ആഗ്രഹിക്കുന്നവരാണ് ഇത്തരക്കാര്‍. പണം ഇഷ്ടം പോലെ ഉണ്ടാവുമെങ്കിലും പലരും കടം ചോദിച്ചാല്‍ പോലും കൊടുക്കാന്‍ ഇവര്‍ തയ്യാറാവില്ല.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ കാര്യങ്ങളെല്ലാം വളരെ കൃത്യതയോടെ ചെയ്ത് തീര്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. എന്നാല്‍ എപ്പോഴും സെന്റര്‍ ഓഫ് അട്രാക്ഷന്‍ താന്‍ ആയിരിക്കണം എന്നതായിരിക്കും അവരുടെ ചിന്ത. ഇതിനായി എന്ത് ചെയ്യാനും ഇവര്‍ക്ക് മടിയില്ല. മറ്റൊരാള്‍ തന്നോടൊപ്പം വളരുന്നത് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയില്ല.

കന്നി രാശി

കന്നി രാശി

വിമര്‍ശനമാണ് ഇത്തരക്കാരുടെ ഹോബി എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ തങ്ങളെ ആരും വിമര്‍ശിക്കുന്നതിന് ഇവര്‍ ഒരിക്കലും താല്‍പ്പര്യം കാണിക്കില്ല. മാത്രമല്ല അത്തരത്തില്‍ ആരെങ്കിലും ചെയ്താല്‍ അത് പല വിധത്തില്‍ നിങ്ങളുടെ ബന്ധത്തെ ബാധിക്കുകയും ചെയ്യും.

തുലാം രാശി

തുലാം രാശി

ഏത് കാര്യമാണെങ്കിലും തങ്ങള്‍ പറയുന്നത് മാത്രമാണ് ശരി എന്ന് ചിന്തിക്കുന്നവരായിരിക്കും ഇവര്‍. അതിന് വേണ്ടി എത്രയൊക്കെ വാദിക്കുന്നതിനും അത് തെളിയിക്കുന്നതിന് എന്തൊക്കെ ചെയ്യുന്നതിനും ഇവര്‍ തയ്യാറാവും. ഈ ഒരു സ്വഭാവമൊഴിച്ചാല്‍ വളരെ നല്ല മനസ്സിനുടമകളാണ് ഇവര്‍.

 വൃശ്ചികം രാശി

വൃശ്ചികം രാശി

ശരിയോ തെറ്റോ എന്ന് നോക്കാതെ പെട്ടെന്ന് പ്രതികരിക്കുന്നവരാണ് ഇവര്‍. മാത്രമല്ല മറ്റുള്ളവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനോ അതിന് സമയം കണ്ടെത്താനോ ഇവര്‍ ഒരിക്കലും ശ്രമിക്കുകയില്ല. കാര്യം കൃത്യമായി മനസ്സിലാക്കാതെ വാദപ്രതിവാദത്തിനിറങ്ങുന്നതും ഇവരുടെ സ്വഭാവമാണ്.

ധനു രാശി

ധനു രാശി

തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അത് വളരെ ശ്രദ്ധിച്ച് മാത്രമേ എടുക്കാന്‍ ആര്‍ക്കും കഴിയുകയുള്ളൂ. എന്നാല്‍ ഏത് തീരുമാനമെടുത്താലും അതിന് തെറ്റ് പറ്റുന്നവരാണ് ഇവരില്‍ പലരും. എന്നാല്‍ ഇതിനെ വിലയിരുത്തുന്നതിനോ അത് തെറ്റാണെന്ന് സമ്മതിക്കുന്നതിനോ ഇവരൊരിക്കലും തയ്യാറാവില്ല. മാത്രമല്ല വിമര്‍ശിക്കുന്നവരെ ഒരു തരത്തിലും അംഗീകരിക്കുകയും ഇല്ല.

 മകരം രാശി

മകരം രാശി

കാര്യങ്ങള്‍ കുശാഗ്രബുദ്ധിയോടു കൂടി കൈകാര്യം ചെയ്യുന്നവരാണ് ഇത്തരക്കാര്‍. തങ്ങളാണ് ശരി എന്ന് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇവര്‍. മാത്രമല്ല കൗശലക്കാരായ ആളുകളെ ഒരിക്കലും കൂടെക്കൂട്ടുകയും ഇല്ല.

കുഭം രാശി

കുഭം രാശി

മറ്റുള്ളവരെ താഴ്ത്തിക്കെട്ടാനുള്ള ഒരു അവസരവും ഇവര്‍ വെറുതേ വിടില്ല. എന്ന് മാത്രമല്ല മറ്റുള്ളവര്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നതിന് എപ്പോഴും ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും.

മീനം രാശി

മീനം രാശി

സ്വപ്ന ജീവികളാണ് മീനം രാശിക്കാര്‍. സ്വന്തമായി തയ്യാറാക്കിയ ഒരു ലോകത്ത് ജീവിക്കാനാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും വളരെയധികം വാകാരഭരിതരാവുന്ന സ്വഭാവക്കാരാണിവര്‍. എന്നാല്‍ ഇത്തരം സ്വഭാവം മറ്റുള്ളവര്‍ ചെയ്യുന്നത് ഇവര്‍ക്ക് ഇഷ്ടമല്ലെന്നതാണ് മറ്റൊരു കാര്യം.

English summary

Negative Traits of Your Zodiac Sign

Each zodiac signs has it's qualities. Get ready to discover worst qualities of each zodiac signs, take a look.