ഈ രാശിയിലെ പുരുഷന്‍മാര്‍ ബന്ധത്തില്‍ കേമര്‍

Posted By:
Subscribe to Boldsky

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് ഫലവും ഗുണവും ഉണ്ടാവുന്നത്. ഓരോ രാശിക്കാരും ജനിച്ച സമവും നേരവും ദിവസവും നോക്കിയാണ് അവരുടെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങള്‍ പലര്‍ക്കും നല്ലതും ചീത്തയുമായ വിശ്വാസങ്ങള്‍ ഉണ്ടാക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള കാര്യങ്ങളില്‍ നമുക്ക് നല്ലതും ചീത്തയുമായ അഭിപ്രായങ്ങളും ഫലങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ വരെ തീരുമാനിക്കുമ്പോള്‍ രാശിയും ചക്രവും എല്ലാം വളരെ അത്യാവശ്യമായി വരുന്ന ഒന്നാണ്.

വിവാഹത്തിന് തീരുമാനിക്കുന്നതിനു മുന്‍പേ നമ്മുടെ നാട്ടിലുള്ള ഏര്‍പ്പാടാണ് ജാതകവും പൊരുത്തവും എല്ലാം നോക്കുന്നത്. എന്നാല്‍ ജാതകത്തിന്റെ കാര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പല വിധത്തിലാണ് ഇത് വിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. പക്ഷേ ജാതകമൊന്നും നോക്കാതെ തന്നെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നവരും നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ രാശിപ്രകാരം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ മാറ്റങ്ങളും നേട്ടങ്ങളും എന്തൊക്കെയെന്ന് നോക്കാം. ദാമ്പത്യജീവിതം സുഖകരമാവുന്ന രാശിക്കാര്‍ ഇവരാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിയില്‍ പെട്ടവരുടെ ദാമ്പത്യ ജീവിതം വളരെയധികം സുഖപ്രദമായിരിക്കും. പങ്കാളിയോട് വളരെയധികം സ്‌നേഹവും താല്‍പ്പര്യവും ഉള്ളവരായിരിക്കും ഇവര്‍. മാത്രമല്ല ലൈംഗിക കാര്യങ്ങളില്‍ വരെ പങ്കാളിയുടെ ഇഷ്ടവും താല്‍പ്പര്യവും നോക്കി പെരുമാറാന്‍ ഇവര്‍ക്ക് കഴിയുന്നു. പലപ്പോഴും പങ്കാളിയോടുള്ള തീവ്രമായ സ്‌നേഹം പല വിധത്തില്‍ നിങ്ങളെ കുഴിയില്‍ ചാടിക്കുന്നതിനും കാരണമാകുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഏത് കാര്യത്തിനും പൂര്‍ണത ആഗ്രഹിക്കുന്നവരാണ് വൃശ്ചികം രാശിയില്‍ പെട്ടവര്‍. മാത്രമല്ല ജീവിതത്തിലെ ഓരോ നിമിഷവും വളരെയധികം ആസ്വദിച്ച് കൈകാര്യം ചെയ്യുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തെ വളരെയധികം സന്തോഷത്തൊടെ കൊണ്ടു പോവണമെന്ന് ഇവര്‍ക്ക് ആഗ്രഹം കാണും. ശാരീരികമായി വളരെയധികം കരുത്തുള്ളവരായിരിക്കും ഇവര്‍.

ധനു രാശി

ധനു രാശി

സാഹസികമായി കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യുന്നതിനും സ്‌നേഹിക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം എത്തുന്നതിനും ധനു രാശിക്കാര്‍ക്ക് കഴിയുന്നു. ബെഡ്‌റൂമില്‍ ആണെങ്കില്‍ പോലും പുതുമകള്‍ പരീക്ഷിക്കുന്ന കാര്യത്തിലായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. ഏത് കാര്യവും നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും അതെങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കും. പങ്കാളിയുമായി എന്തെങ്കിലും തരത്തിലുള്ള സ്വര ചേര്‍ച്ച ഇല്ലെങ്കില്‍ അത് തുറന്ന് പറയുന്നതിനും ഇവര്‍ തയ്യാറാവും.

ധനു രാശി

ധനു രാശി

മാനസിക അടുപ്പം എല്ലാവരുമായി കൂടുതലായിരിക്കും. ഒരിക്കലും ഒരു കാര്യത്തിനും മറ്റുള്ളവരെ ബോറടിപ്പിക്കുകയില്ല. ഇത് ബെഡ്‌റൂമില്‍ ആണെങ്കില്‍ പോലും പങ്കാളിക്ക് പ്രചോദനമുണ്ടാക്കുന്ന സംസാരമായിരിക്കും ഇവരുടേത്. ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള പങ്കാളിയാണ് ഇവര്‍ക്ക് ലഭിക്കുന്നതും.

മകരം രാശി

മകരം രാശി

പങ്കാളിയില്‍ നിന്ന് പോലും അല്‍പം അകലം പാലിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. എന്നാല്‍ ഏത് കാര്യത്തിനും പങ്കാളിക്ക് പിന്തുണ നല്‍കുന്നതിനും മുന്നോട്ട് നയിക്കുന്നതിനും ഇവര്‍ മുന്നിലായിരിക്കും. എപ്പോഴും പ്രണയിച്ച് കൊണ്ടിരിക്കുന്നതിനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. എന്നാല്‍ പങ്കാളിയുടെ സമീപനം പലപ്പോഴും നേരെ മറിച്ചായിരിക്കും. എങ്കിലും പലരിലും ഇത്തരം പ്രശ്‌നത്തെ മറികടക്കാന്‍ മകരം രാശിക്കാര്‍ക്ക് കഴിയുന്നു.

മകരം രാശി

മകരം രാശി

പരസ്പര സഹകരണവും സ്‌നേഹവും എല്ലാം ബെഡ്‌റൂമിലും പ്രകടമായിരിക്കും. സ്വാര്‍ത്ഥമായി കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ ഒരിക്കലും തയ്യാറാവില്ല. പങ്കാളിയെക്കൂടി അംഗീകരിക്കുന്ന രാശിക്കാരാണ് മകരം രാശിക്കാര്‍. അതുകൊണ്ട് തന്നെ ഏത് കാര്യത്തിനും പങ്കാളിക്ക് നല്‍കുന്ന പിന്തുണ ചില്ലറയല്ല.

മേടം രാശി

മേടം രാശി

ലൈംഗികപരമായി ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന രാശിക്കാരാണ് മേടം രാശിക്കാര്‍. ഇവര്‍ ശാരീരികമായും മാനസികമായും പങ്കാളിയെ അതിരറ്റ് സ്‌നേഹിക്കുന്നവരാണ്. ഒരിക്കലും അതിര്‍വരമ്പുകളോ തിരിച്ച് കിട്ടുമെന്നോ പ്രതീക്ഷിച്ച് ഇവര്‍ മറ്റൊരാളെ സ്‌നേഹിക്കുകയില്ല. ആഗ്രഹത്തിനും സ്‌നേഹത്തിനും ആയിരിക്കും മുന്‍തൂക്കം നല്‍കുന്നത്. ഏത് കാര്യത്തിനും പൂര്‍ണ പിന്തുണ പങ്കാളിക്ക് മേടം രാശിക്കാരില്‍ നിന്ന് ലഭിക്കുന്നു

മേടം രാശി

മേടം രാശി

സ്വഭാവ സവിശേഷത തന്നെയാണ് ഇവരുടെ ഏറ്റവും വലിയ നേട്ടവും. ഇത് സൗഹൃദത്തിന്റെ കാര്യത്തിലാണെങ്കില്‍ പോലും ഇത്തരത്തില്‍ തന്നെയായിരിക്കും. യാതൊന്നും പ്രതീക്ഷിച്ചല്ല ഒരാള്‍ക്ക് ഉപകാരം ചെയ്യുന്നത്. സഹകരണ മനോഭാവവും വിസാല മനസ്സും ഇവരുടെ പ്രതീകമാണ്.

English summary

most passionate zodiac signs

What are the most passionate zodiac signs? Here we explain some most passionate zodiac sign, read on.
Story first published: Monday, March 19, 2018, 10:40 [IST]